സംസ്ഥാനത്ത് സ്വർണവില -Today's gold price ഇന്ന് കുത്തനെ ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചതോടെ സർവ്വകാല റെക്കോഡ് നിരക്കിലാണ് ഇന്നത്തെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 45,600 രൂപയാണ് വില വരുന്നത്. ഏപ്രിൽ 14ലെ സ്വർണത്തിന്റെ ഉയർന്ന നിരക്കിനെയും ഭേദിച്ചാണ് ഇന്ന് Gold price എത്തിയത്.
കഴിഞ്ഞ ദിവസവും സ്വർണവില 640 രൂപ വർധിച്ചിരുന്നു. ഇങ്ങനെ തുടർച്ചയായ 2 ദിവസങ്ങളിൽ മൊത്തം 1040 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ, സ്വർണം വാങ്ങണമെങ്കിൽ ഒരു പവന് അര ലക്ഷം രൂപ വരെ ചെലവാകുമെന്ന് ചുരുക്കം. എങ്കിലും മെയ് മാസത്തിലെ ആദ്യ 2 ദിനങ്ങൾ സ്വർണവില ആശ്വാസനിരക്കിലായിരുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ചു. കഴിഞ്ഞ ദിവസം 80 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇങ്ങനെ ഒരു ഗ്രാം സ്വർണത്തിന് അടുത്തടുത്ത ദിവസങ്ങളിൽ 130 രൂപ ഉയർന്നിട്ടുണ്ട്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വിപണിയിലെ വില 5,700 രൂപയാണ്.
മുംബൈ: 57,000 -22 കാരറ്റ് സ്വർണത്തിന്
മുംബൈ: 62,180 -24 കാരറ്റ് സ്വർണത്തിന്
ഡൽഹി: 57,150 -22 കാരറ്റ് സ്വർണത്തിന്
ഡൽഹി: 62,330 -24 കാരറ്റ് സ്വർണത്തിന്
കൊൽക്കത്ത: 57,000 -22 കാരറ്റ് സ്വർണത്തിന്
കൊൽക്കത്ത: 62,180 -24 കാരറ്റ് സ്വർണത്തിന്
ലഖ്‌നൗ: 57,150 -22 കാരറ്റ് സ്വർണത്തിന്
ലഖ്‌നൗ: 62,330 -24 കാരറ്റ് സ്വർണത്തിന്
ഹൈദരാബാദ്: 57,000 -22 കാരറ്റ് സ്വർണത്തിന്
ഹൈദരാബാദ്: 62,180 -24 കാരറ്റ് സ്വർണത്തിന്
ബെംഗളൂരു: 57,050 -22 കാരറ്റ് സ്വർണത്തിന്
ബെംഗളൂരു: 62,230 -24 കാരറ്റ് സ്വർണത്തിന്
ജയ്പൂർ: 57,150 -22 കാരറ്റ് സ്വർണത്തിന്
ജയ്പൂർ: 62,330 -24 കാരറ്റ് സ്വർണത്തിന്
കല്യാണ സീസണിൽ സ്വർണവില ഉയരുന്നത് വൻതിരിച്ചടിയാണ്.
ഇന്ന് സംസ്ഥാനത്ത് വെള്ളിവിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയ്ക്ക് 1 രൂപ വർധിച്ച് 81 രൂപയായി.