നൈറ്റ് കളർ വിഷൻ സിസിടിവി ക്യാമറയുമായി ഇതാ ഗോദ്റെജ് എത്തി

Updated on 23-Dec-2021
HIGHLIGHTS

Godrej ന്റെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു

CCTV ക്യാമറകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

കൊച്ചി:  ഗോദ്റെജ് ഗ്രൂപ്പിന്റെ മുന് നിര കമ്പനിയായ ഗോദ്റെജ് ആന്ഡ് ബോയ്സിന്റെ ഭാഗമായ ഗോദ്റെജ്  സെക്യൂരിറ്റി സൊല്യൂഷന്സ് പുതിയ സീത്രൂ കളര് എന്വി+ എന്ന നൈറ്റ് കളര് വിഷന് ലഭിക്കുന്ന സിസിടിവി കാമറ അവതരിപ്പിച്ചുകൊണ്ട് സുരക്ഷാ ശ്രേണി വികസിപ്പിച്ചു. ഈ സാങ്കേതിക വിദ്യ സുരക്ഷ വര്ധിപ്പിക്കുമെന്ന് മാത്രമല്ല, ഇന്ത്യയില് തന്നെ നിര്മിച്ച സിസിടിവി കാമറയായതിനാല് ആശ്രയിക്കാവുന്നതും കൂടുതല് ഈടു നില്ക്കുന്നതുമാണ്. ബ്ലാക്ക് ആന്ഡ് വൈറ്റ് നല്കുന്ന ഐആര് കാമറ കളര് ഇമേജുകള് നല്കുകയും ചെയ്യുന്നു.

ഇലക്ട്രോണിക്ക് സെക്യൂരിറ്റി പരിഹാര രംഗത്ത് കഴിഞ്ഞ രണ്ടു വര്ഷത്തിനിടെ ബിസിനസില് 50 ശതമാനം വളര്ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്.സാങ്കേതിക സഹകരണങ്ങളിലൂടെ കാര്യക്ഷമത വര്ധിപ്പിക്കുകയും വീടുകളിലും വാണീജ്യ സ്ഥാപനങ്ങളിലും സുരക്ഷ പരിഹാരങ്ങളുടെ ആവശ്യകതയെകുറിച്ച് ബോധവല്കരിക്കുകയുമാണ് ലക്ഷ്യം.വ്യവസായ റിപ്പോര്ട്ട് അനുസരിച്ച് 2025ഓടെ സിസിടിവി വിപണിയുടെ സംയുക്ത വാര്ഷിക വളര്ച്ചാ നിരക്ക് 11.66 ശതമാനമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. 

2021ല് രാജ്യത്തുടനീളം വീടുകളിലും വാണീജ്യ സ്ഥാപനങ്ങളിലും സിസിടിവി സ്ഥാപിക്കുന്നതില് വന് കുതിപ്പുണ്ടായി.കുറ്റകൃത്യങ്ങള് തടയുന്നതില് നിര്ണായക പങ്കുവഹിക്കുന്നതിലും കുറ്റകൃത്യങ്ങളില് അന്വേഷണങ്ങളെ സഹായിക്കുന്നതിലും നിര്ണായക പങ്കുവഹിക്കുന്ന രീതിയിലാണ് സിസിടിവി കാമറകള് രൂപകല്പ്പന ചെയ്തിരിക്കുന്നത്. ഇന്റര്നെറ്റുമായി കണക്റ്റ് ചെയ്തതോടെ എവിടെയിരുന്നും തല്സമയം നിരീക്ഷിക്കാനാകുമെന്നത് ഉപയോക്താക്കള്ക്ക് സൗകര്യപ്രദമായി.

ഇന്ഡോര് മിനി ഡോം കളര് കാമറ, ഔട്ട്ഡോര് ബുള്ളറ്റ് കളര് കാമറ എന്നിങ്ങനെ രണ്ടു വേരിയന്റുകളില് സീത്രൂ കളര് എന്വി+ ലഭ്യമാണ്. നൈറ്റ് കളര് വിഷന്  നല്കുന്നതാണ് സീത്രൂ കളര് എന്വി+ ന്റെ സവിശേഷത.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :