ചൂടിനും തണുപ്പിനും ഒരുപോലെ Godrej എസി

ചൂടിനും തണുപ്പിനും ഒരുപോലെ Godrej എസി
HIGHLIGHTS

റൂമിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് ചൂടും തണുപ്പും നിയന്ത്രിച്ചാണ് ഗോദറേജിന്റെ പുതിയ സാങ്കേതിക വിദ്യയിലുള്ള എയർകണ്ടീഷണർ പ്രവർത്തിക്കുന്നത്

0 ഡിഗ്രി യേക്കാൾ താഴ്ന്ന ഊഷ്മാവ് ഉള്ള സാഹചര്യങ്ങളിലും മികച്ച ചൂട് നിലനിർത്താൻ ഗോദറേജിന്റെ ഈ ഉൽപ്പന്നത്തിന് കഴിയും

അതിശൈത്യ മേഖലയിൽ ഉള്ളവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഗോദറേജിന്റെ ഈ ഹോട്ട് & കോൾഡ് ടെക്നോളജി എയർകണ്ടീഷണർ

ചൂടുകാലത്തും തണുപ്പുള്ള സമയത്തും റൂമിലെ ടെമ്പറേച്ചർ ഒരുപോലെ നിലനിൽക്കുന്നതിനുള്ള ഹോട്ട് ആൻഡ് കോൾഡ് ടെക്നോളജി(Hot and cold ac technology) അധിഷ്ഠിതമാക്കി പ്രവർത്തിക്കുന്ന എയർ കണ്ടീഷണറുകളുമായി പ്രമുഖ ഗൃഹോപകരണ നിർമ്മാതാക്കളായ ഗോദറേജ്(Godrej)എത്തുന്നു. റൂമിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് ചൂടും തണുപ്പും യഥാക്രമം നിയന്ത്രിച്ചാണ് ഗോദറേജ് അവതരിപ്പിക്കുന്ന പുതിയ സാങ്കേതിക വിദ്യയിലുള്ള എയർകണ്ടീഷണർ പ്രവർത്തിക്കുന്നത്. 

വേനൽക്കാലത്തും തണുപ്പുള്ള സമയത്തും ഒരു പോലെ ഉപയോഗപ്രദമായ രീതിയിൽ എയർ കണ്ടീഷണറുകളെ അവയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മാറ്റുകയാണ് ഗോദറേജ്(Godrej) ലക്ഷ്യമിടുന്നത് നിലവിലുള്ള മിക്ക എയർ കണ്ടീഷണറുകളും തണുപ്പ് നൽകുന്നതിൽ മാത്രം ശ്രദ്ധിക്കുമ്പോൾ ഉപഭോക്താവിന് സുഖകരമായ കാലാവസ്ഥ നൽകാനാണ് ഇത്തരമൊരു നീക്കത്തോടെ ഗോദ്റേജ് ശ്രമിക്കുന്നത്.

എയർകണ്ടീഷനറുകളുടെ സവിശേഷതകൾ 

രാജ്യത്ത് ഉഷ്ണ സമയത്ത്  50 ഡിഗ്രി ഗ്രേഡ് വരെ ചൂടുള്ള കാലാവസ്ഥയിൽ റൂമിനുള്ളിൽ തണുത്ത അന്തരീക്ഷം നിലനിർത്താൻ തക്ക ശേഷിയുള്ളതാണ് ഗോദറേജിന്റെ പുതിയ എയർ കണ്ടീഷണറുകൾ . 0 ഡിഗ്രി യേക്കാൾ താഴ്ന്ന ഊഷ്മാവ് ഉള്ള സാഹചര്യങ്ങളിലും മികച്ച ചൂട് നിലനിർത്താൻ ഗോദറേജിന്റെ ഈ ഉൽപ്പന്നത്തിന് കഴിയും. അതായത് -7 ഡിഗ്രി സെന്റീഗ്രേഡ് വരെ തണുപ്പ് ഉള്ള കാലാവസ്ഥയിൽ റൂമിനുള്ളിലെ തണുപ്പ് നിയന്ത്രിച്ച് ചൂട് നിലനിർത്താൻ ഗോദറേജിന്റെ പുത്തൻ എയർകണ്ടീഷനറുകൾക്ക് കഴിയും.തണുപ്പ് അകറ്റാൻ ഹീറ്ററുകൾ ഉപയോഗിക്കുന്ന അതിശൈത്യ മേഖലയിൽ ഉള്ളവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഗോദറേജിന്റെ ഈ ഹോട്ട് & കോൾഡ് ടെക്നോളജി അധിഷ്ഠിതമായ  എയർകണ്ടീഷണർ.

എയർകണ്ടീഷനറുകളിൽ  ചെറിയ ഡീഫ്രോസ്റ്റിനായി  ക്വിക്ക് ഡിഫ്രോസ്റ്റ് ടെക്നോളജി ഉപയോഗിക്കുന്നു. എയർകണ്ടീഷണറിന്റെ 5-ഇൻ-1 കൺവേർട്ടബിൾ ടെക്നോളജി ഉപഭോക്താക്കളുടെ കൂളിംഗ് / ഹീറ്റിംഗ് ആവശ്യങ്ങൾ പരിഹരിക്കുന്നു.  കാലാവസ്ഥ, മുറിയിലെ ആളുകളുടെ എണ്ണം, നിങ്ങളുടെ വ്യക്തിഗത താപനില മുൻഗണന എന്നിവയെ അടിസ്ഥാനമാക്കി 5 വ്യത്യസ്ത കൂളിംഗ് ലെവലുകൾ നൽകുന്നു. നാനോ കോട്ടഡ് ആന്റി-വൈറൽ ഫിൽട്ടർ, 100% കോപ്പർ കോയിലുകൾ, കൂടുതൽ കാര്യക്ഷമതയ്ക്കും ഈടുനിൽക്കുന്നതിനുമുള്ള കണക്റ്റിംഗ് പൈപ്പുകൾ, ആന്റി-കൊറോസിവ് ബ്ലൂഫിനുകൾ എന്നിവ  എയർകണ്ടീഷണറിന്റെ പ്രത്യേകതയാണ്. സീറോ ഓസോൺ ശോഷണവും കുറഞ്ഞ ആഗോളതാപന സാധ്യതയുമുള്ള പരിസ്ഥിതി സൗഹൃദ R32 റഫ്രിജറന്റാണ് ഈ എസിയുടെ സവിശേഷതകളാണ്.

പുതിയ ഹോട്ട് & കോൾഡ് എസികൾ വർഷം മുഴുവനും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുക എന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.  നിലവിൽ ഉപയോഗിക്കുന്ന റൂം ഹീറ്ററുകളെ അപേക്ഷിച്ച് ഓഫർ കൂടുതൽ കാര്യക്ഷമവും ഉപഭോക്താവിന്റെ ജീവിതശൈലിയുമായി സമന്വയിപ്പിക്കുന്നതുമാണ് കമ്പനിയുടെ പുതിയ ഈ എയർകണ്ടീഷണറുകൾ.

പല സീസണുകളിലും പ്രദേശങ്ങളിലും അനുഭവപ്പെടുന്ന കാലാവസ്ഥയിലെ വർദ്ധിച്ചുവരുന്ന അനിശ്ചിതത്വങ്ങളും ഉപഭോക്താവിന്റെ ജീവിതശൈലിയിലെ മാറ്റവും, ഹോട്ട് & കോൾഡ് എയർ കണ്ടീഷണറുകളുടെ ആവശ്യം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഉൽപ്പന്ന സമാരംഭത്തിലൂടെ, 22-23 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഹോട്ട് & കോൾഡ് എയർ കണ്ടീഷനറുകളുടെ 10% വിപണി വിഹിതം പിടിച്ചെടുക്കാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

കാര്യക്ഷമമായ റഫ്രിജന്റ് ഫ്ലോ സാധ്യമാക്കുന്നതിനായി ഇരട്ട റോട്ടറി കംപ്രസ്സർ ഉൾപ്പെടുത്തി എത്തുന്ന ഈ എയർ കണ്ടീഷനറുകൾ 1.5 ടൺ ശേഷിയിൽ 3 സ്റ്റാർ റേറ്റിംഗിൽ ലഭ്യമാണ്. 65,900 രൂപയാണ് എയർ കണ്ടീഷനറുകളുടെ വില. എയർ കണ്ടീഷനറുകൾക്ക്  1 വർഷത്തെ സമഗ്ര വാറന്റിയാണ് കമ്പനി അവകാശപ്പെടുന്നത്.

 

Nisana Nazeer
Digit.in
Logo
Digit.in
Logo