നാല് ക്യാമറകളുള്ള ഫോണുമായി ജിയോണി
മുന്നിലും പിന്നിലുമായി നാല് ക്യാമറകളും 6 ജിബി റാമുമായും പുതിയ ജിയോണി എസ് 10
ജിയോണി പ്രഖ്യാപിച്ച പുതിയ ഫോണിന്റെ സവിശേഷത അതിലെ ക്യാമറകളുടെ എണ്ണമാണ്. ഒറ്റ മൊബൈലിൽ നാല് ക്യാമറാ മൊഡ്യൂളുകൾ പിടിപ്പിച്ചാണ് ജിയോണിയുടെ പുതിയ സ്മാർട്ട് ഫോൺ ജിയോണി എസ് 10 ചൈനയിൽ വിപണിയിലെത്തിയിരിക്കുന്നത്.
ജിയോണി എസ് 10 ക്യാമറയിൽ നാലു ക്യാമറകളെ ; മുൻവശത്ത് രണ്ടും പിന്നിൽ രണ്ടുമായാണ് വിന്യസിച്ചിരിക്കുന്നത് . ജിയോണി എസ് 10, ജിയോണി എസ് 10 ബി, ജിയോണി എസ് 10 സി എന്നീ മൂന്നു വകഭേദങ്ങൾ ജിയോണി ചൈനയിൽ പുറത്തിറക്കിയിട്ടുണ്ട്.ജിയോണി എസ് 10-ന്റെ ഏറ്റവും മികച്ച വേരിയന്റിനു 16 എം.പി. & 8 എംപി ഡ്യുവൽ പിൻ ക്യാമറകളും മുൻവശത്ത് രണ്ടു 20 & 8 എംപി ഡ്യുവൽ സെൽഫി ക്യാമറകളുമാണുള്ളത്.
കോർണിംഗ് ഗോറില്ല ഗ്ലാസ് 4 സംരക്ഷണമേകുന്ന 5.5 ഇഞ്ച് 1080 പിക്സൽ ടച്ച് ഡിസ്പ്ലേയോട് കൂടിയ ഫോണിന് മീഡിയടെക് ഹീ ലിയോ പി 25 സിപിയു ആണ് കരുത്തേകുന്നത്. 6 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്, മൈക്രോഎസ്ഡി സപ്പോർട്ട് എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകൾ. ആൻഡ്രോയ്ഡ് 7.0 നൗഗട്ട് അടിസ്ഥാനമാക്കിയുള്ള കസ്റ്റമൈസ്ഡ് അമിഗോ 4.0 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ജിയോണി എസ് 10 പ്രവർത്തിക്കുന്നത്. 3,450 എം.എ.എച്ച് ബാറ്ററിയാണ് ഈ ഫോണിലുള്ളത്