കണ്ടവർ വാഴ്ത്തിയ ഗൗതം കാർത്തിക് ചിത്രം OTTയിൽ എത്തി

കണ്ടവർ വാഴ്ത്തിയ ഗൗതം കാർത്തിക്  ചിത്രം OTTയിൽ എത്തി
HIGHLIGHTS

സ്വാതന്ത്ര്യത്തിന് മുമ്പ് മദ്രാസിലെ സെങ്കഡു എന്ന പ്രദേശത്ത് അരങ്ങേറിയ ചരിത്ര സംഭവങ്ങളാണ് സിനിമയുടെ പ്രമേയം

നവാഗതനായ എൻ.എസ് പൊൻകുമാർ ആണ് സംവിധായകൻ

ദർബാർ, കത്തി, ഗജനി തുടങ്ങിയ സൂപ്പർസ്റ്റാർ- സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എ.ആർ മുരുകദോസ് നിർമിച്ച 'ആഗസ്റ്റ് 16, 1947' ഒടിടിയിൽ എത്തി. തമിഴ് താരം കാർത്തിക്കിന്റെ മകനും കടൽ ചിത്രത്തിലൂടെ തമിഴകത്തിന്റെ പ്രിയങ്കരനുമായ ഗൗതം കാർത്തിക് ആണ് ചിത്രത്തിലെ നായകൻ. നവാഗതനായ എൻ.എസ് പൊൻകുമാർ ആണ് തമിഴ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് ജനറൽ റോബർട്ട് ക്ലൈവ് ഗ്രാമീണർക്ക് നേരെ നടത്തിയ ക്രൂരതയും പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമ ഏത് OTTയിലാണ് റിലീസിന് എത്തിയതെന്ന് നോക്കാം…

കണ്ടവർ വാഴ്ത്തിയ ഗൗതം കാർത്തിക്  ചിത്രം OTTയിൽ എത്തി

ആഗസ്റ്റ് 16, 1947 OTTയിൽ

മെയ് 5 മുതൽ August 16, 1947 ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. ആമസോൺ പ്രൈം വീഡിയോയിലാണ് സിനിമ ഡിജിറ്റൽ റിലീസിന് എത്തിയിരിക്കുന്നത്. ഗൗതം കാർത്തിക്കിന് പുറമെ പുഗഴ്, മലയാളി താരം രേവതി, റിച്ചാർഡ് ആഷ്ടൺ, ജേസൺ ഷാ എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് ആഗസ്റ്റ് 16, 1947ന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യത്തിന് മുമ്പ് മദ്രാസിലെ സെങ്കഡു എന്ന പ്രദേശത്ത് അരങ്ങേറിയ ചരിത്ര സംഭവങ്ങളാണ് സിനിമയിൽ ആവിഷ്കരിച്ചിരിക്കുന്നത്. ചിത്രം ചരിത്രമെന്നതും കടന്ന് മേക്കിങ് മികവ് പുലർത്തിയിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സിനിമ ഒടിടിയിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് Amazon Prime Videoയിൽ കാണാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo