സാംസങ്ങിന്റെ ബിക്സ്ബി വോയ്സ് അസിസ്റ്റന്റ് വൈകുന്നതിന്റെ പിന്നിൽ?

സാംസങ്ങിന്റെ ബിക്സ്ബി വോയ്സ് അസിസ്റ്റന്റ് വൈകുന്നതിന്റെ പിന്നിൽ?
HIGHLIGHTS

സാംസങ്ങ് ഗാലക്‌സി ഫ്‌ളാഗ്‌ഷിപ് ഫോണുകളിൽ പ്രയോജനപ്രദമാകുമെന്നു കരുതിയ ബിക്സ്ബി വൈകുന്നത് ഇംഗ്ലീഷ് ഭാഷ പ്രശ്നങ്ങൾ കാരണം

സാംസങ് ഗാലക്സി എസ് 8, എസ് 8 + എന്നിവ പുറത്തിറക്കുന്നതിനു മുൻപ് ഈ വർഷം മാർച്ചിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വോയിസ് അസിസ്റ്റന്റ് ;'ബിക്സ്ബി' സാംസങ്ങ്  അവതരിപ്പിച്ചിരുന്നു.എന്നാൽ ദക്ഷിണകൊറിയയിൽ അല്ലാതെ മറ്റു രാജ്യങ്ങളിലെ  ഉപയോക്താക്കൾക്ക് അത് പൂർണ്ണതോതിൽ   ഉപയോഗിക്കാൻ ഇത് വരെയും സാധിച്ചിട്ടില്ല.

വോയിസ് കൺട്രോൾ സവിശേഷതയാണ് സാംസങ്ങിന്റെ ബിക്സ്ബി വോയ്സ് അസിസ്റ്റന്റിന്റെ പ്രത്യേകത. ദി വാൾ സ്ട്രീറ്റ് ജേർണലിലെ ഒരു റിപ്പോർട്ട് പ്രകാരം ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണമാണ്  ഇംഗ്ലീഷ് ഭാഷയിലെ ബിക്സ്ബി വോയ്സ് അസിസ്റ്റന്റ് റോൾ-ഔട്ട് ഇനിയും വൈകുന്നത്. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ ഈ അസിസ്റ്റന്റ് ഇംഗ്ലീഷ് വ്യാകരണത്തിലും സിന്റാക്സിലും പരാജയപ്പെടുന്നതിനാൽ ഇംഗ്ലീഷ് മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ട് പറയുന്നു. ഇത് കാരണം സാംസങ് ഗാലക്സി എസ് 8, എസ് 8 + എന്നീ ഫോണുകളിൽ ഇപ്പോൾ അത് തികച്ചും പ്രയോജനകരമല്ല  എന്ന് അർത്ഥമാക്കുന്നില്ല; തുടർന്നും ഹലോ  ബിക്സ്ബി, ബിക്സ്ബി വിഷൻ എന്നിവ ഈ ഫോണുകളിൽ ഉപയോഗിക്കാൻ കഴിയും.

Digit.in
Logo
Digit.in
Logo