ഇരട്ട ക്യാമറയോടെയെത്തുന്ന ആദ്യ സാംസങ്ങ് ഫോണിന്റെ കൂടുതൽ വിവരങ്ങൾ
സാംസങ്ങ് ഗ്യാലക്സി C10 ന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു; 6 ജിബി റാമുള്ള ഫോണിന് പിന്നിൽ ഇരട്ട ക്യാമറ
ഡ്യുവൽ ക്യാമറയോട് കൂടിയ ആദ്യ സാംസങ്ങ് സ്മാർട്ട്ഫോൺ; 'സാംസങ്ങ് ഗ്യാലക്സി C10' ന്റെ വിവരങ്ങൾ പുറത്ത് വന്നു. ലഭ്യമായിരിക്കുന്ന വിവരങ്ങൾ പ്രകാരം ഒക്ട കോർ സ്നാപ്ഡ്രാഗൺ 660 പ്രോസസറാകും ഇരട്ട ക്യാമറയോടെയെത്തുന്ന ആദ്യ സാംസങ്ങ് ഫോണിന് കരുത്ത് പകരുന്നത്.
സാംസങ്ങ് ഗ്യാലക്സി C10 ന്റെ വരവിൽ ഏവരും ചർച്ച ചെയ്യുന്നത് അതിന്റെ ഡ്യുവൽ ക്യാമറ സവിശേഷതയാണ്.സാംസങ്ങ് ഗ്യാലക്സി C10 ന്റെ നേരത്തെ പുറത്ത് വന്ന ഒരു ചിത്രത്തിലും ഇരട്ട ക്യാമറകൾ ദൃശ്യമായിരുന്നു. റിയർ പാനലിന്റെ മുകൾ ഭാഗം മാത്രം ദൃശ്യമാകുന്ന ചിത്രത്തിൽ രണ്ട് ക്യാമറ സെൻസറുകളുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പ് ഒരു ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷിനൊപ്പം ലംബമായി വിന്യസിച്ചിരിക്കുന്നത് വ്യക്തമായിരുന്നു.
ഇരട്ട ക്യാമറകളുമായി വരാനിരിക്കുന്ന സാംസങ്ങ് ഗാലക്സി C10 സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതോടെ ഉടൻ തന്നെ ഈ ഫോൺ വിപണിയിലെത്തുമെന്നാണ് കരുതുന്നത് . ഹോം ബട്ടണിൽ ഉൾച്ചേർത്ത വിരലടയാള സ്കാനറായിരിക്കും ഇതിലുണ്ടാവുക. 6 ജിബി റാം, 4000 എം.എ.എച്ച് ബാറ്ററി എന്നീ സവിശേഷതകളുള്ള ഫോൺ ആൻഡ്രോയിഡ് നൗഗട്ട് 7.1 വേർഷനിലാണ് പ്രവർത്തിക്കുക.