സ്മാർട്ട് വാച്ച് ഉൾപ്പെടെ Covid കാലത്ത് നിങ്ങളുടെ പക്കൽ ആവശ്യമായ ഉപകരണങ്ങൾ

Updated on 30-Dec-2022
HIGHLIGHTS

കോവിഡ് കാലത്ത് ചില ഉപകരണങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതാണ്

ഈ ഉപകരണങ്ങൾ നിങ്ങളെ രോഗവ്യാപനത്തിൽ നിന്നും രോഗമുക്തിയ്ക്കും സഹായിക്കും

സ്മാർട്ട് വാച്ച് ഉൾപ്പെടെയുള്ളവ ഇതിൽ ഉൾപ്പെടുന്നു.

വീണ്ടും ലോകം മഹാമാരിയുടെ പിടിയിലമരുമോ എന്ന ആശങ്കയിലാണ്. കോവിഡ് 19 (Covid 19) ന്റെ പുതിയ വേരിയന്റ് ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യയും അതീവ ജാഗ്രതയിലാണ്. പുതിയ Covid ഒമിക്രോൺ BF.7 ഇന്ത്യയിലും വ്യാപിക്കാൻ സാധ്യതയുണ്ട്. എന്നാൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി യാത്രാമാനദണ്ഡങ്ങളിലും ഇന്ത്യ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മാസ്കുകളും സാനിറ്റൈസറും ഉപയോഗിക്കാമെങ്കിലും, നിങ്ങളുടെ വീട്ടിലും ചില മുൻകരുതലുകൾ പാലിക്കേണ്ടതുണ്ട്. അതായത്, കോവിഡ് കാലത്ത് ചില ഉപകരണങ്ങൾ തീർച്ചയായും വീട്ടിൽ ഉണ്ടായിരിക്കണം.
കോവിഡ് 19 അണുബാധ തടയുന്നതിനും രോഗം വന്നാൽ ആവശ്യമായ ശുശ്രൂഷ പാലിക്കുന്നതിനും സഹായിക്കുന്ന ചില ഉപകരണങ്ങളുടെ ലിസ്റ്റ് ചുവടെ നൽകുന്നു.

പൾസ് ഓക്സിമീറ്റർ

ഓക്‌സിജന്റെ അളവ് കുറയുന്നതും ഹൃദയമിടിപ്പ് ക്രമാതീതമാകുന്നതും കോവിഡ് ബാധിക്കപ്പെട്ടവരിൽ കാണുന്ന രോഗ ലക്ഷണങ്ങളാണ്. ഓക്സിജൻ സാച്ചുറേഷൻ ഗണ്യമായി കുറയുന്നത് ശ്വാസകോശം ഉൾപ്പെടെയുള്ള അവയവങ്ങളെ തകരാറിലാക്കും. എന്നാൽ, കൃത്യമായ ഇടവേളകളിൽ ഓക്സിജൻ സാച്ചുറേഷനും പൾസും നിരീക്ഷിച്ചാൽ വളരെ നല്ലതാണ്. ഇതിന് പൾസ് ഓക്‌സിമീറ്റർ (Pulse oximeter) സഹായിക്കുന്നു. ഇതിൽ വ്യത്യാസമുണ്ടായാൽ ആരോഗ്യ വിദഗ്ധരുടെ സഹായം തേടാം.

ഇൻഫ്രാറെഡ് തെർമോമീറ്റർ

കോവിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ് പനി. ഇൻഫ്രാറെഡ് തെർമോമീറ്റർ (Infrared thermometer) ഉപയോഗിച്ച് നിങ്ങൾക്ക് ഒരാളുടെ ശരീരോഷ്മാവ് പരിശോധിക്കാം.

UV-C ലാമ്പ് അല്ലെങ്കിൽ സാനിറ്റൈസർ

UV-C സാനിറ്റൈസിങ് ഉപകരണങ്ങളും ലാമ്പുകളും (UV-C lamp or sanitizer)  ഉപയോഗിച്ച് തിരക്കുള്ള സ്ഥലങ്ങളിലും യാത്രയ്ക്കിടയിലും മറ്റും നിങ്ങൾക്ക് മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും അണുവിമുക്തമാക്കാൻ സാധിക്കും. നാം കൈയും കാലും മുഖവുമെല്ലാം ഇടയ്ക്കിടെ വൃത്തിയാക്കിയാലും, നമ്മുടെ ഫോണുകളിൽ നിന്നും വാച്ചുകളിൽ നിന്നും കീചെയിനുകളോ വാലറ്റുകളോ വഴി ബാക്ടീരിയകൾ വ്യാപിക്കാൻ സാധ്യതയുണ്ട്. എന്നാൽ, UV-C ഉപകരണങ്ങൾ ഇതിന് മികച്ച പ്രതിവിധിയാണ്.

ഡിജിറ്റൽ ബിപി മോണിറ്റർ

നിങ്ങൾക്കോ നിങ്ങളുടെ ബന്ധുക്കൾക്കോ രക്തസമ്മർദം പോലുള്ള പ്രശ്‌നങ്ങളുണ്ടെങ്കിൽ ഡിജിറ്റൽ ബിപി മോണിറ്റർ (Digital blood pressure monitor) വളരെ നിർണായകമാണ്. കോവിഡ് പോസിറ്റീവാണെങ്കിൽ, നിങ്ങളുടെ ബിപി നിരീക്കുന്നതിന് ഈ ഉപകരണം ഉപയോഗിക്കാം. ആവശ്യമെങ്കിൽ നിങ്ങൾക്ക് അടിയന്തിര വൈദ്യസഹായവും ലഭിക്കും.

സ്റ്റീമർ, നെബുലൈസർ യന്ത്രം

വീട്ടിലും ഹോസ്റ്റലിൽ താമസിക്കുന്നവരുമെല്ലാം വളരെ അത്യാവശ്യമായി കരുതേണ്ട ഒന്നാണ് സ്റ്റീമറിം നെബുലൈസറും (Steamer and nebulizer machine). ചുമയും ജലദോഷവും ഒഴിവാക്കാൻ ഇവ സഹായിക്കുന്നു. ആസ്ത്മ അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും ഇത് ഗുണകരമാണ്. അടഞ്ഞുപോയ മൂക്ക് തുറക്കുന്നതിനും ശ്വാസനാളത്തിൽ തങ്ങിനിൽക്കുന്ന ചുമ നീക്കം ചെയ്യുന്നതിനും നെബുലൈസർ സഹായിക്കും.

സ്മാർട്ട് വാച്ച്

സ്‌മാർട്ട് വാച്ചുകൾ (Smartwatch) ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്റെ അളവ്, നാഡിമിടിപ്പ് എന്നീ ശാരീരിക പ്രവർത്തനങ്ങൾ അളക്കുന്നതിന് നല്ലതാണ്. ഇതിനായി നിങ്ങൾക്ക് ആപ്പിൾ വാച്ച്, അല്ലെങ്കിൽ സാംസങ് റിസ്റ്റ് വാച്ച് എല്ലാം തെരഞ്ഞെടുക്കാവുന്നതാണ്.

നിങ്ങളുടെ വീട്ടിൽ ഒരു പ്രമേഹ രോഗിയുണ്ടെങ്കിൽ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരീക്ഷിക്കാൻ നിങ്ങൾക്ക് ഒരു ഗ്ലൂക്കോമീറ്റർ ഉണ്ടായിരിക്കണം. പോർട്ടബിൾ ഓക്‌സിജൻ കാനിസ്റ്ററും N97 മാസ്‌കുകളുടെ ഒരു പായ്ക്കും വീട്ടിൽ കരുതിയിരിക്കണം.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :