ഇനി ഇഷ്ടം പോലെ പാട്ട് അല്ല .ഇഷ്ടം പോലെ സിനിമകൾ ആസ്വദിക്കാം .അതും വെറും 5 നിമിഷത്തിനുള്ളിൽ .
ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് വൈ ഫൈ സംവിധാനം ഏർപ്പെടുത്തുന്ന ആദ്യ 100 റെയിൽവേ സ്റ്റേഷനുകളുടെ മാപ്പ് ഗൂഗിൾ നേരത്തെ പുറത്തുവിട്ടിരുന്നു.ഇതിൽ കേരളത്തിലെ അഞ്ചു റെയിൽവേ സ്റ്റേഷനുകളാണ് ഉൾപ്പെടുന്നത്.
എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനടക്കം രാജ്യത്തെ 9 റെയിൽവെ സ്റ്റേഷനുകളിലാണ് വൈഫൈ ഇന്റർനെറ്റ് സൗകര്യം നിലവിൽ വരിക.ഗൂഗിളിന്റെ അതിവേഗ ഇന്റർനെറ്റ് സൗകര്യം സൗജന്യമായി ലഭിക്കുന്ന മറ്റ് സ്റ്റേഷനുകൾ പൂനെ, ഭൂബനേശ്വർ, ഭോപാൽ ,റാഞ്ചി, റായ്പൂർ , വിജയ് വാഡ, കച്ചെഗുഡ, വിശാഖപട്ടണം എന്നിവയാണ്.എറണാകുളത്ത് വൈഫൈ ടെസ്റ്റിംഗ് പൂർത്തിയാക്കി കഴിഞ്ഞു. എല്ലാ പ്ലാറ്റ് ഫോമുകളിലും ഫുട്ഓവർ ബ്രിഡ്ജിലും വൈഫൈ സേവനം ലഭ്യമാകും.
ഇന്ത്യന്‍ റെയിൽവെയുടെ സൗജന്യ വൈഫൈ പദ്ധതിയിൽ ആദ്യം ഘട്ടത്തിൽ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് സ്റ്റേഷനുകൽ കണ്ണൂർ , തിരുവനന്തപുരം, തൃശൂർ , കൊല്ലം എന്നിവയാണ്. ഒരു കോടിയിലേറെ യാത്രക്കാർക്ക് ഉപകാരമാകുന്ന രീതിയിലാണ് പദ്ധതി. മുഴുനീള സിനിമകൾ വരെ 4 മിനിട്ട് കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും. ആദ്യ 30 മിനിട്ടാണ് അതിവേഗ വൈഫൈ സംവിധാനം സൗജന്യമായി ലഭിക്കുക.