കേരളത്തിൽ ഇനി സൗജന്യ വൈഫൈ ” ഗോഡ്സ് ഓൺ കൺട്രി “

കേരളത്തിൽ  ഇനി സൗജന്യ വൈഫൈ ” ഗോഡ്സ് ഓൺ  കൺട്രി “
HIGHLIGHTS

ഇനി ഇഷ്ടം പോലെ പാട്ട് അല്ല .ഇഷ്ടം പോലെ സിനിമകൾ ആസ്വദിക്കാം .അതും വെറും 5 നിമിഷത്തിനുള്ളിൽ .

ഇന്ത്യൻ  റെയിൽവേയുമായി സഹകരിച്ച് വൈ ഫൈ സംവിധാനം ഏർപ്പെടുത്തുന്ന ആദ്യ 100 റെയിൽവേ സ്റ്റേഷനുകളുടെ മാപ്പ് ഗൂഗിൾ നേരത്തെ പുറത്തുവിട്ടിരുന്നു.ഇതിൽ കേരളത്തിലെ അഞ്ചു റെയിൽവേ സ്റ്റേഷനുകളാണ് ഉൾപ്പെടുന്നത്.

 

എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനടക്കം രാജ്യത്തെ 9 റെയിൽവെ സ്റ്റേഷനുകളിലാണ് വൈഫൈ ഇന്റർനെറ്റ് സൗകര്യം നിലവിൽ വരിക.ഗൂഗിളിന്റെ അതിവേഗ ഇന്റർനെറ്റ് സൗകര്യം സൗജന്യമായി ലഭിക്കുന്ന മറ്റ് സ്റ്റേഷനുകൾ പൂനെ, ഭൂബനേശ്വർ, ഭോപാൽ ,റാഞ്ചി, റായ്പൂർ , വിജയ് വാഡ, കച്ചെഗുഡ, വിശാഖപട്ടണം എന്നിവയാണ്.എറണാകുളത്ത് വൈഫൈ ടെസ്റ്റിംഗ് പൂർത്തിയാക്കി കഴിഞ്ഞു. എല്ലാ പ്ലാറ്റ് ഫോമുകളിലും ഫുട്ഓവർ ബ്രിഡ്ജിലും വൈഫൈ സേവനം ലഭ്യമാകും.

 

ഇന്ത്യന്‍ റെയിൽവെയുടെ സൗജന്യ വൈഫൈ പദ്ധതിയിൽ ആദ്യം ഘട്ടത്തിൽ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് സ്റ്റേഷനുകൽ കണ്ണൂർ , തിരുവനന്തപുരം, തൃശൂർ , കൊല്ലം എന്നിവയാണ്. ഒരു കോടിയിലേറെ യാത്രക്കാർക്ക് ഉപകാരമാകുന്ന രീതിയിലാണ് പദ്ധതി. മുഴുനീള സിനിമകൾ വരെ 4 മിനിട്ട് കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും. ആദ്യ 30 മിനിട്ടാണ് അതിവേഗ വൈഫൈ സംവിധാനം സൗജന്യമായി ലഭിക്കുക.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo