ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്താലും മുഴുവൻ പണവും തിരികെ ഈ കമ്പനി നൽകും

Updated on 06-Mar-2020
HIGHLIGHTS

നിങ്ങൾക്ക് മുഴുവൻ റീഫണ്ട് ലഭിക്കുന്നതാണ്

ട്രെയിൻ ടിക്കറ്റുകൾ ബുക്കിംഗ് നടത്തുന്നവരാണ് നമ്മളിൽ പലരും .എന്നാൽ പല കാരണങ്ങളാൽ നമുക്ക് അത് ക്യാൻസൽ ചെയ്യേണ്ട അവസ്ഥയും വരാറുണ്ട് .എന്നാൽ ക്യാൻസൽ ചെയ്യുമ്പോൾ നമ്മൾ നേരിടുന്ന ഒരു വലിയ പ്രേശ്നമാണ് അതിന്റെ റീഫണ്ട് .മുഴുവൻ തുകയും നമുക്ക് തിരികെ ലഭിക്കില്ല .ബുക്ക് ചെയ്ത തുകയുടെ കുറച്ചു ശതമാനം പിടിച്ചതിനു ശേഷമാണു നമുക്ക് ബാക്കി തുക റീഫണ്ട് നൽകുന്നത് .

എന്നാൽ Confirmtkഎന്ന കമ്പനി ഇപ്പോൾ പുതിയ ഓഫറുകളുമായിട്ടാണ് എത്തിയിരിക്കുന്നത് .ബുക്ക് ചെയ്തതിനു ശേഷം ക്യാൻസൽ ചെയ്യുകയാണെങ്കിൽ മുഴുവൻ തുകയും നിങ്ങൾക്ക് തിരികെ ലഭിക്കുന്നതാണ് .സൗജന്യ ക്യാൻസലേഷൻ നൽകുന്ന ആദ്യത്തെ കമ്പനിയാണിത് .ട്രെയിൻ പുറപ്പെടുന്നതിനു 4 മണിക്കൂർ മുൻപ് അല്ലെങ്കിൽ ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് വരെയാണ് ഇത് സാധ്യമാകുന്നത് .എന്നാൽ കറന്റ് ബുക്കിങ്ങിനു ഈ സൗജന്യ ക്യാൻസലേഷൻ ബാധകമല്ല .തത്കാൽ യാത്രക്കാർക്കാണ് ഇത് പ്രേയോജനമാകുന്നത് .

തത്കാൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈൻ വഴി എടുക്കുന്നത് നോക്കാം

തത്ക്കാൽ ടിക്കറ്റുകൾക്കും നമ്മൾ ടിക്കറ്റ് കൗണ്ടറുകളെയാണ് ആശ്രയിക്കുന്നത് .എന്നാൽ ഇപ്പോൾ നമുക്ക് എളുപ്പത്തിൽ തന്നെ ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .തത്ക്കാൽ ടിക്കറ്റുകളും ഇതേ രീതിയിൽ തന്നെ നമ്മളുടെ  സ്മാർട്ട് ഫോണുകൾ ,ടാബ്ലെറ്റുകൾ വഴിയോ അല്ലെങ്കിൽ ലാപ്ടോപ്പുകൾ വഴിയോ ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .ഒരു ദിവസ്സം മുൻപ് മാത്രമാണ് തത്ക്കാൽ ടിക്കറ്റുകൾ ബുക്കിംഗ് സാധ്യമാകുന്നത് .

അതുപോലെ തന്നെ രാവിലെ 10 മണി മുതൽ Ac ടിക്കറ്റുകളുടെ താത്ക്കാലും 11 മണി മുതൽ നോൺ Ac ടിക്കറ്റുകളും ആണ് ബുക്കിംഗ് ചെയ്യുവാൻ സാധിക്കുന്നത് .ഒരു സമയത് 4 യാത്രക്കാരുടെ തത്ക്കാൽ മാത്രമാണ് ബുക്കിംഗ് ചെയ്യുവാൻ സാധിക്കുന്നത് .ഇനി തത്ക്കാൽ ബുക്കിംഗ് ചെയ്യുന്നതിന്  irctc സൈറ്റിൽ ആദ്യം തന്നെ ലോഗിൻ ചെയ്യേണ്ടതാണ് .

ഉദാഹരണത്തിന് 10 മണി മുതൽ തുടങ്ങുന്ന AC തത്ക്കാൽ ടിക്കറ്റുകൾക്ക് നിങ്ങൾ 9.55 നു എങ്കിലും ലോഗിൻ ചെയ്തു വെക്കേണ്ടതാണ് .10മണിയ്ക്ക് തുടങ്ങുമ്പോൾ തന്നെ നിങ്ങളുടെ വിവരങ്ങൾ  irctc തത്ക്കാൽ സൈറ്റിൽ നൽകി ടിക്കറ്റുകൾ ബുക്കിങ് ചെയ്യുവാൻ .സാധിക്കുന്നു പേ മെന്റ് ഓപ്‌ഷനുകൾ എല്ലാം ഓൺലൈൻ വഴി തന്നെ നടത്തേണ്ടതാണ് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :