കേന്ദ്ര സർക്കാരിൽ നിന്ന് Free ലാപ്ടോപ്പ്! തട്ടിപ്പാണോ?

Updated on 05-Jun-2023
HIGHLIGHTS

ഇന്ത്യാ ഗവൺമെന്റ് സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്നതായി വാർത്ത

പ്രധാനമന്ത്രി സൗജന്യ ലാപ്‌ടോപ്പ് പദ്ധതി 2023-24ലാണ് ഫ്രീ ലാപ്ടോപ്പ് ലഭിക്കുക എന്ന് പറയുന്നു

ട്വിറ്ററിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ എന്ത്?

ഇന്ന് ഇന്റർനെറ്റിൽ പ്രചരിക്കുന്നതിൽ ഏതാണ് സത്യാവസ്ഥ, ഏതിലാണ് തട്ടിപ്പുള്ളത് എന്നതിൽ സംശയമുണ്ടായിരിക്കാം. കാരണം, വിശ്വസനീയമായ സ്രോതസ്സാണെന്ന് വിചാരിച്ച് പലരും പല വാർത്തകളിലും ചെന്ന് അകപ്പെടുകയും കബളിക്കപ്പെടുകയും ചെയ്യുന്നു.

ഇത്തരത്തിൽ കേന്ദ്ര സർക്കാർ ഫ്രീയായി ലാപ്‌ടോപ്പുകൾ നൽകുന്നുവെന്ന് ചില വാർത്തകൾ ഇന്റർനെറ്റിൽ പരക്ക വ്യാപിക്കുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്നതായും, ഇതിന്റെ വിശദാംശങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ലഭിക്കുമെന്നുമാണ് വാർത്ത. ഇങ്ങനെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തുകൊണ്ട് സൗജന്യ ലാപ്‌ടോപ്പുകൾക്കായുള്ള ഓഫർ പ്രയോജനപ്പെടുത്താമെന്നും വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു. 

പ്രധാനമന്ത്രി സൗജന്യ ലാപ്‌ടോപ്പ് പദ്ധതി 2023-24 എന്ന പേരിലാണ് ഫ്രീയായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നത് എന്നാണ് വാർത്തകൾ. 'ഇന്ത്യാ ഗവൺമെന്റ് PM സൗജന്യ ലാപ്‌ടോപ്പ് സ്കീം ആരംഭിച്ചിരിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ളതാണ് ഈ പദ്ധതി. ഇതിൽ യോഗ്യരായ എല്ലാ വിദ്യാർഥികൾക്കും www.pmflsgovt.in എന്ന  ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രധാനമന്ത്രി സൗജന്യ ലാപ്‌ടോപ്പ് സ്കീമിന് അപേക്ഷിക്കാവുന്നതാണ്,' എന്ന് ട്വിറ്ററിൽ പ്രചരിക്കുന്ന വാർത്തയിൽ പറയുന്നു. 

ശരിക്കും ഇന്ത്യാ ഗവൺമെന്റ് ഇത്തരത്തിൽ ഏതെങ്കിലും സൗജന്യ സേവനങ്ങൾ നൽകുന്നോ എന്ന സംശയം പലർക്കുമുണ്ട്. എന്നാൽ, PIB ഇതിൽ വ്യക്തത നൽകിയിട്ടുണ്ട്. Free laptop വിതരണം ചെയ്യുന്നുവെന്ന വാർത്ത പ്രചരിപ്പിക്കുന്നത് നിങ്ങളെ കബളിപ്പിക്കാനാണെന്നും, തട്ടിപ്പിൽ വീഴരുതെന്നും PIB മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേന്ദ്ര സർക്കാരോ വിദ്യഭ്യാസ വകുപ്പോ ഇങ്ങനെ സൗജന്യ ലാപ്‌ടോപ്പിനായി ഒരു പദ്ധതിയും ഇതുവരെ ആവിഷ്കരിച്ചിട്ടില്ല. നവമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം ഇന്ന് നിരവധി അനവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവയിലേതാണ് സത്യമെന്ന് ചോദിച്ചാൽ പലർക്കും തിരിച്ചറിയാൻ ബുദ്ധിമുട്ട് ഉണ്ടാക്കും. 

ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് ചില മുൻകരുതലുകളും അധിക ശ്രദ്ധയും നൽകാം. അതായത്, വാർത്ത നൽകിയിരിക്കുന്ന സ്രോതസ്- Source ശരിയാണോ എന്നത് ആദ്യം ഉറപ്പാക്കുക. അതുപോലെ വാർത്തകളിൽ നൽകിയിരിക്കുന്ന പോസ്റ്ററുകളോ ചിത്രങ്ങളോ ശരിയാണോ എന്ന് പരിശോധിക്കാം. ഏതെങ്കിലും ഒരു മാധ്യമത്തിൽ മാത്രമാണോ വാർത്തയെ കുറിച്ച് പ്രതിപാദിക്കുന്നക് എന്നും പരിശോധിക്കുക. മറ്റ് ഔദ്യോഗിക വെബ്സൈറ്റുകളിലും സമാന വാർത്ത ഉണ്ടോ എന്ന് ഉറപ്പുവരുത്തുക. ഇതിന് പുറമെ ഗൂഗിളിന്റെ Fact Check Explorer എന്നിവയിൽ പരിശോധിച്ചും വാർത്തയുടെ യാഥാർഥ്യം മനസിലാക്കാം.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :