Airtelന്റെ ഈ 7 പ്ലാനുകൾക്കൊപ്പം സൗജന്യ Disney+ Hotstar സബ്‌സ്‌ക്രിപ്‌ഷൻ! വിശദവിവരങ്ങൾ അറിയാം

Airtelന്റെ ഈ 7 പ്ലാനുകൾക്കൊപ്പം സൗജന്യ Disney+ Hotstar സബ്‌സ്‌ക്രിപ്‌ഷൻ! വിശദവിവരങ്ങൾ അറിയാം
HIGHLIGHTS

എയർടെൽ റീചാർജിനൊപ്പം ഒടിടി സബ്സ്ക്രിപ്ഷൻ

അൺലിമിറ്റഡ് കോളിങ്ങിനും എസ്എംഎസിനുമൊപ്പം ഒടിടിയും ലഭിക്കുന്നു

ഫ്രീയായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന 7 പ്ലാനുകൾ ഇതാ

ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാരായ എയർടെലും ജിയോയും (Airtel and Jio) കഴിഞ്ഞ വർഷം നിരവധി മൊബൈൽ റീചാർജ് പ്ലാനുകൾ പരിഷ്‌ക്കരിക്കുകയും ഇവയിൽ മിക്ക പ്ലാനുകളിൽ നിന്നും OTT ആനുകൂല്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.

എന്നാൽ, ഏതാനും പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ നിലവിൽ ജിയോ ഉപയോക്താക്കൾക്ക് OTT ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. അങ്ങനെയിരിക്കെ, എയർടെൽ ഉപയോക്താക്കൾക്കാകട്ട ചില പ്രീപെയ്ഡ് പ്ലാനുകളിൽ OTT ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ഇതിൽ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷനും ഉൾപ്പെടുന്നു.

എയർടെൽ OTT സബ്സ്ക്രിപ്ഷൻ

എന്നാൽ, Airtel ചില പ്രീപെയ്ഡ് പ്ലാനുകൾക്ക് മാത്രമാണ് Disney Plus Hotstar സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നത്. 399 രൂപ, 839 രൂപ, 499 രൂപ, 3359 രൂപ എന്നിവയുടെ റീചാർജ് പ്ലാനുകളാണ് അവ. സമീപകാലത്തായി, 719 രൂപ, 779 രൂപ, 999 രൂപ വിലയുള്ള 3 പ്രീപെയ്ഡ് മൊബൈൽ റീചാർജ് പ്ലാനുകളിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ സൗജന്യ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇങ്ങനെ Disney Plus Hotstarലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും കൂടുതൽ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനുകളെ കുറിച്ച് വിശദമായി നോക്കാം.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

399 രൂപ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനിൽ  3 മാസത്തെ Disney Plus Hotstarന്റെ മൊബൈൽ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നു. കോളിങ്ങും ഇന്റർനെറ്റും പോലെ, എല്ലാ ലോക്കൽ, STD, റോമിങ് നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2.5 ജിബി പ്രതിദിന ഡാറ്റ ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. അധിക ആനുകൂല്യങ്ങളിൽ അപ്പോളോ 24|7 സർക്കിൾ സബ്‌സ്‌ക്രിപ്ഷനും മറ്റും ഉൾപ്പെടുന്നു.

499 രൂപ പ്ലാൻ: 3 മാസത്തെ Disney Plus Hotstar മൊബൈലിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം, ഈ പ്ലാനിൽ 3 ജിബി പ്രതിദിന ഡാറ്റ ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസും 28 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്ങും എയർടെൽ വാഗ്ദാനം ചെയ്യുന്നു. അപ്പോളോ 24|7 സർക്കിൾ സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഹലോ ട്യൂണുകൾ എന്നിവയും ഈ റീചാർജ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

719 രൂപ പ്ലാൻ: ആപ്പിലും വെബിലും ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈലിലേക്ക് 3 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ അനുവദിക്കുന്ന എയർടെൽ പാക്കാണിത്. ഇതിന് പുറമെ, 1.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ 84 ദിവസത്തെ പായ്ക്ക് വാലിഡിറ്റിയിൽ ലഭിക്കുന്നു.

779 രൂപ പ്ലാൻ: ഈ പായ്ക്ക് ഉപയോക്താക്കൾക്ക് 1.5 ജിബി പ്രതിദിന ഇന്റർനെറ്റ് ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും അതിലേറെയും 90 ദിവസത്തേക്ക് ലഭിക്കുന്നു. OTT ആനുകൂല്യങ്ങളിൽ Airtel ആപ്പിലും വെബിലും 3 മാസത്തേക്ക് Disney Plus Hotstar മൊബൈലിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടുന്നു.

839 രൂപ പ്ലാൻ: മറ്റ് പ്ലാനുകൾക്ക് സമാനമായി, ഈ പ്രീപെയ്ഡ് പാക്കിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 84 ദിവസത്തേക്ക് 2 ജിബി പ്രതിദിന ഡാറ്റ ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈലിലേക്കും മറ്റും ഉപയോക്താക്കൾക്ക് 3 മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.

999 രൂപ പ്ലാൻ: 3 മാസത്തേക്കുള്ള ഈ റീചാർജ് പ്ലാനിൽ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾക്കൊപ്പം 84 ദിവസത്തെ വാലിഡിറ്റിയും 2.5 ജിബി പ്രതിദിന ഡാറ്റ റോൾ ഓവറും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈലിലേക്കുള്ള 3 മാസ സബ്‌സ്‌ക്രിപ്ഷനും ആമസോൺ പ്രൈം അംഗത്വത്തിന്റെ 84 ദിവസത്തെ സബ്‌സ്‌ക്രിപ്ഷനുമുള്ള ഇരട്ട OTT ആനുകൂല്യങ്ങൾ ലഭിക്കും.

3359 രൂപ പ്ലാൻ: ഈ വാർഷിക പ്ലാനിൽ 356 ദിവസത്തേക്ക് 2.5GB പ്രതിദിന ഡാറ്റ റോൾഓവർ, SMS, കോളിങ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈലിലേക്കും ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിലേക്കും ഉപയോക്താക്കൾക്ക് 1 വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനും ഇതുവഴി ലഭിക്കും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo