Free Aadhaar Update തീയതി നീട്ടി! പുതുക്കാനും തിരുത്താനുമുള്ള പുതിയ തീയതി എന്നെന്നോ?

Updated on 14-Jun-2024
HIGHLIGHTS

Aadhaar Card Update അവസാന തീയതി വീണ്ടും നീട്ടി നൽകി

പേര്, വിലാസം തുടങ്ങിയവ പുതുക്കുന്നത് സൌജന്യമായി ചെയ്യാം

ഇതിന് മൂന്ന് മാസം കൂടിയാണ് UIDAI അനുവദിച്ചിരിക്കുന്നത്

Aadhaar Card Update ചെയ്യുന്നതിന് ജൂൺ 14 വരെയായിരുന്നു തീയതി. കാർഡ് പുതുക്കാനോ തിരുത്താനോ ഉള്ളവർക്ക് 14 വരെ സൗജന്യമായി ചെയ്യാം. എന്നാലിപ്പോഴിതാ അവസാന തീയതി വീണ്ടും നീട്ടി നൽകിയിരിക്കുകയാണ് സർക്കാർ.

Aadhaar Card Update

പേര്, വിലാസം തുടങ്ങിയവ പുതുക്കുന്നത് സൌജന്യമായി ചെയ്യാം. ഇതിന് മൂന്ന് മാസം കൂടിയാണ് UIDAI അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 14, 2024 വരെ അവസാന തീയതി നീട്ടിയെന്ന് ഔദ്യോഗികമായി അറിയിച്ചു.

Aadhaar Update തീയതി നീട്ടി

Aadhaar Update തീയതി നീട്ടി

യാതൊരു ഫീസും ഈടാക്കാതെ ഇനിയും ആധാർ അപ്ഡേറ്റ് ചെയ്യാം. സർക്കാർ സേവനങ്ങളും സാമ്പത്തിക സംവിധാനങ്ങളും സുഗമമായി ലഭിക്കാൻ ആധാർ അനുവാര്യമാണ്. നമ്മുടെ വ്യക്തിപരമായ വിവരങ്ങൾ ദുരുപയോഗം നടത്താതിരിക്കാനും ആധാർ സഹായിക്കും. ആധാർ കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യുന്നതും തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കും. നിങ്ങളുടെ പേരോ, വാസസ്ഥലമോ മാറിയിട്ടുണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്യുക. അതുപോലെ ജനനത്തീയതി തിരുത്താനോ പുതിയ മൊബൈൽ നമ്പർ ചേർക്കാനോ ഇങ്ങനെ സാധിക്കും.

ഇത്തരം ആധാർ സേവനങ്ങൾ UIDAI സൌജന്യമായി തരുന്നു. ഇതിനുള്ള കാലാവധി ഇനി സെപ്തംബർ വരെയുണ്ട്. എംആധാർ (mAadhaar) പോർട്ടലിൽ മാത്രമാണ് സൗജന്യ സേവനം ലഭിക്കുന്നത്. എല്ലാ പൗരന്മാരും കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്താനായാണ് സൗജന്യ സേവനം.

Read More: BSNL 4G Update: BSNL-ന് വേഗത കൂട്ടാൻ സാക്ഷാൽ TATA, 15000 കോടി രൂപയുടെ കരാറെന്ന് റിപ്പോർട്ട്

Online ആധാർ പുതുക്കൽ എങ്ങനെ?

  • എംആധാർ പോർട്ടൽ വഴി ആധാർ വിവരങ്ങൾ ഫ്രീയായി അപ്ഡേറ്റ് ചെയ്യാം. ഇതിനായി ആദ്യം നിങ്ങൾ ഔദ്യോഗി സൈറ്റ് സന്ദർശിക്കുക.
  • myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് ഗൂഗിളിൽ സെർച്ച് ചെയ്യുക. ഈ സൈറ്റിൽ നിങ്ങളുടെ മാതൃഭാഷയോ ഇംഗ്ലീഷോ സെലക്ട് ചെയ്യാനുള്ള ഓപ്ഷനുണ്ട്.
  • ഈ ലിങ്ക് തുറന്ന ശേഷം ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. എൻറോൾമെന്റ് ഐഡി ഉപയോഗിച്ചാലും മതി.
  • ശേഷം ‘പേര്/ലിംഗം/ ജനനത്തീയതി, വിലാസം അപ്ഡേറ്റ്’ എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കാം.
  • ആധാർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യുക എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വിലാസം എന്ന ഓപ്ഷനോ പേര്, ലിംഗഭേദം എന്നിവയോ തെരഞ്ഞെടുക്കാം.
  • ശേഷംആധാർ അപ്‌ഡേറ്റ് ചെയ്യാൻ തുടരുക’ എന്നതിൽ ടാപ്പ് ചെയ്യുക.
  • നിങ്ങൾ വിലാസം, വയസ്സ് എന്നിവയാണ് മാറ്റം വരുത്തുന്നതെങ്കിൽ അതിനുള്ള രേഖകൾ ആവശ്യമാണ്. ഇതിനായി അപ്‌ഡേറ്റ് ചെയ്ത വിലാസത്തിന്റെ രേഖയുടെ സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യണം.

ഈ അപ്‌ഡേറ്റിനായി യുഐഡിഎഐ സൌജന്യ സേവനമാണ് നൽകുന്നത്. അതിനാൽ പേയ്മെന്റ് അടയ്ക്കേണ്ടതില്ല. ശേഷം ഒരു പുതിയ വെബ്‌പേജ് തുറക്കുന്നു. ഇവിടെ SRN ഉണ്ടായിരിക്കും. ഇത് ഭാവി റഫറൻസിനായി സൂക്ഷിച്ചു വയ്ക്കണം.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :