Aadhaar Update Free Online: സൗജന്യമായി ആധാർ പുതുക്കേണ്ട തീയതി വീണ്ടും നീട്ടി

Aadhaar Update Free Online: സൗജന്യമായി ആധാർ പുതുക്കേണ്ട തീയതി വീണ്ടും നീട്ടി
HIGHLIGHTS

ആധാർ കാർഡ് 10 വർഷത്തിൽ ഒരിക്കലെങ്കിലും പുതുക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം

Aadhaar Card അപ്ഡേറ്റ് ചെയ്യുന്നതിന് ഈടാക്കിയിരുന്ന 50 രൂപ പോലും ചെലവാക്കാതെ സൗജന്യമായി പുതുക്കാം

സൗജന്യമായി Aadhaar Card അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി ഇക്കഴിഞ്ഞ ജൂൺ 14 വരെയായിരുന്നു. എന്നാൽ ഏറ്റവും പുതിയ ഔദ്യോഗിക വിവരം എന്തെന്നാൽ Freeയായി ആധാർ പുതുക്കാനുള്ള കാലാവധി കേന്ദ്ര സർക്കാർ വീണ്ടും നീട്ടിയെന്നതാണ്. 

നിങ്ങളുടെ നിർണായക രേഖയായ ആധാർ കാർഡ് 10 വർഷത്തിൽ ഒരിക്കലെങ്കിലും പുതുക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശിക്കുന്നത്. ഇതനുസരിച്ച് Aadhaar Card അപ്ഡേറ്റ് ചെയ്യുന്നതിന് ഈടാക്കിയിരുന്ന 50 രൂപ പോലും ചെലവാക്കാതെ സൗജന്യമായി പുതുക്കാനാണ് UIDAI അവസരമൊരുക്കിയിരിക്കുന്നത്. പുതുക്കിയ Deadlineഉം ഓൺലൈനായി എങ്ങനെ ആധാർ കാർഡ് പുതുക്കാമെന്നും നോക്കാം.

Aadhaar Card സൗജന്യമായി പുതുക്കാനുള്ള അവസാന തീയതി നീട്ടി

2023 ജൂൺ 14 വരെയായിരുന്നു സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാൻ സമയം അനുവദിച്ചിരുന്നതെങ്കിൽ കാലാവധി വീണ്ടും 3 മാസത്തേക്ക് വരെ നീട്ടിവച്ചു. ഇതനുസരിച്ച് 2023 സെപ്റ്റംബർ 14 വരെ Aadhaar Card അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

ജനസംഖ്യ കണക്കുകൾ കൃത്യമാക്കാനും സർക്കാർ സേവനങ്ങളും മറ്റും ലഭ്യമാകാൻ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും കൃത്യമായ ഇടവേളകളിൽ ആധാർ അപ്ഡേറ്റ് ചെയ്യണമെന്നാണ് UIDAI അറിയിക്കുന്നത്. പലരും തങ്ങളുടെ മേൽവിലാസം മാറിയാലോ, ഫോൺ നമ്പർ, മെയിൽ അഡ്രസ് എന്നിവയിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിലോ പോലും Aadhaar Update ചെയ്യാറില്ല. നിങ്ങളുടെ ജനനവർഷം മാത്രമായിരിക്കും ഒരുപക്ഷേ ആധാർ കാർഡിൽ ഉണ്ടാകുക. ഇങ്ങനെയുള്ളപ്പോൾ ജനനത്തീയതി പൂർണമായി നൽകുന്നതും ഗവൺമെന്റുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് കൂടുതൽ സൌകര്യപ്രദമായിരിക്കും.

ഇത് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്നതാണ്. https://myaadhaar.uidai.gov.in എന്ന സൈറ്റിലൂടെ ഇത് പൂർത്തിയാക്കാം. എന്നാൽ ഓൺലൈനിൽ ചെയ്യുമ്പോൾ, CSC-യിൽ അപ്‌ഡേറ്റ് ചെയ്യുന്നതിന് പതിവുപോലെ 25 രൂപ ഈടാക്കുന്നതായിരിക്കും.

Aadhaar Update Free Online: സൗജന്യമായി ആധാർ പുതുക്കേണ്ട തീയതി വീണ്ടും നീട്ടി

Aadhaarൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?

ഒരുപക്ഷേ 10 വർഷം മുമ്പ് താമസിച്ച സ്ഥലത്ത് നിങ്ങൾ ഇപ്പോൾ മാറി താമസിക്കുകയായിരിക്കും. നിങ്ങളുടെ സ്ഥിരമായ മേൽവിലാസം ആധാർ കാർഡിൽ അപ്ഡേറ്റ് ചെയ്യുന്നത് ഓൺലൈനിലൂടെ തന്നെ സാധിക്കും.
ഇതിനായി…

ആദ്യം https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റ് തുറക്കുക.

ശേഷം പേര്, ലിഗം, ജനനത്തീയതി, അഡ്രസ് അപ്ഡേറ്റ് എന്നീ ഓപ്ഷനിൽ ഏതെങ്കിലും സെലക്റ്റ് ചെയ്യുക.

തുടർന്ന് Update Aadhaar Online എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

പിന്നീട് അഡ്രസ് എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത്, Proceed to Update Aadhaarൽ ക്ലിക്ക് ചെയ്യുക.

ഇതിന് ശേഷം നിങ്ങളുടെ പുതിയ മേൽവിലാസം തെളിയിക്കുന്ന രേഖയുടെ പകർപ്പ് സമർപ്പിക്കണം

ഇനി 25 രൂപ അടയ്ക്കേണ്ട ഓപ്ഷനാണ്. എന്നാൽ സെപ്തംബർ 14 വരെ ഇത് അടയ്ക്കേണ്ടതില്ല.

തുടർന്ന് SRN ജനറേറ്റ് ചെയ്യും. ഇതിന് ശേഷം ആധാറുമായി ബന്ധിപ്പിച്ചിട്ടുശ്ശ മൊബൈൽ നമ്പറുള്ള ഫോണിൽ ഒരു SMS ലഭിക്കുന്നതാണ്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo