ഇന്ത്യയിൽ Apple phone നിർമാണം നിർത്തിവച്ച് Foxconn. തായ്‌വാനിലെ മൾട്ടി നാഷണൽ ഇലക്ട്രോണിക് നിർമാതാക്കളായ ഫോക്സ്കോൺ ചെന്നെയിലെ ആപ്പിൾ പ്ലാന്റേഷനിലുള്ള iPhone നിർമാണമാണ് ഇപ്പോൾ നിർത്തിവച്ചിരിക്കുന്നത്. Chennai നഗരത്തിലുടനീളം മഴക്കെടുതിയും ചുഴലിക്കാറ്റും നാശം വിതയ്ക്കുന്ന പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച മുതൽ ആപ്പിൾ ഫോൺ നിർമാണത്തിന് റെഡ് ലൈറ്റ് നൽകിയതെന്ന് ഡിഎൻഎ, ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചെന്നൈയ്ക്ക് സമീപമുള്ള ഫോക്‌സ്‌കോൺ ഫാക്ടറിയിൽ ആപ്പിൾ ഐഫോണുകളുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചതായി ഏതാനും വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇന്നോ നാളെയോ ഉൽപ്പാദനം പുനരാരംഭിക്കുമോ എന്നത് സംബന്ധിച്ച് ഇതുവരെ പുതിയ അറിയിപ്പൊന്നും ഇതുവരെ വന്നിട്ടുമില്ല.
എന്നാൽ ഐഫോൺ നിർമാണം നിർത്തിവച്ചുവെന്ന കാര്യത്തിൽ ഇതുവരെയും ഫോക്സ്കോൺ പ്രതികരണം ഒന്നും അറിയിച്ചിട്ടില്ല. അതുപോലെ ആപ്പിൾ ഈ വാർത്തയോട് പ്രതികരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണ്.
തായ്‌വാൻ ഇലക്ട്രോണിക്സ് നിർമാണ കമ്പനിയായ Pegatron-ഉം ആപ്പിൾ ഫോൺ നിർമാണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
Read More: കാത്തിരിക്കുന്ന പ്രീമിയം ഫോൺ iQOO 12 5G ഉടൻ വരും! വിലയെ കുറിച്ചുള്ള സൂചനകളും പുറത്ത്
തമിഴ്‌നാടിന്റെ തലസ്ഥാനം കൂടിയായ ചെന്നൈയിലാണ് സംസ്ഥാനത്തെ പ്രധാന ഇലക്ട്രോണിക്‌സ് നിർമാണവും നടക്കുന്നത്. കനത്ത പേമാരിയിൽ ചെന്നൈ നഗരത്തിൽ 5 പേരാണ് മരണപ്പെട്ടത്. ഇപ്പോൾ നഗരത്തിൽ മഴയ്ക്ക് ശമനമായെങ്കിലും, മഴക്കെടുതിയുടെ ശേഷിപ്പുകളിലൂടെ ദുരിതം തുടരുകയാണ്. ചൈന്നൈ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ അടച്ചിരുന്നു. എന്നാൽ ഇന്ന് വിമാനത്താവളം വീണ്ടും തുറക്കുമെന്നാണ് ലഭിക്കുന്ന വാർത്ത.
ചെന്നൈയ്ക്ക് സമീപമുള്ള ഐഫോൺ ഫാക്ടറിയിൽ ഏകദേശം 35,000 പേർ ജോലി ചെയ്യുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ആപ്പിൾ നിർമാണത്തിലൂടെയും നിക്ഷേപത്തിലൂടെയും ഇതിനകം ഫോക്സ്കോൺ ശ്രദ്ധേയ സാന്നിധ്യമായിരിക്കുകയാണ്.
അതേ സമയം പെഗാട്രോണാകട്ടെ ഇത് രണ്ടാം തവണയാണ് നിർമാണം നിർത്തിവയ്ക്കുന്നത്. ഇതിന് മുമ്പ് സെപ്തംബറിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് ഐഫോൺ നിർമാണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
കൊവിഡിന് ശേഷം ഐഫോൺ നിർമാണം ഇന്ത്യയിലേക്ക് വേരുറപ്പിക്കുന്നതിനുള്ള ചുവടുവയ്പ്പാണ് നടക്കുന്നത്. ഇതിനകം TATA ഐഫോൺ നിർമാണത്തിനുള്ള ചുമതല ഏറ്റെടുത്തുകഴിഞ്ഞു. കൂടാതെ, ആപ്പിൾ സിഇഒ ടിം കുക്കിന്റെ സാന്നിധ്യത്തിൽ മുംബൈയിലും ഡൽഹിയിലും ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറുകളും തുറന്നു.
വിസ്ട്രൺ കമ്പനിയിലൂടെയാണ് ടാറ്റ ഐഫോൺ ഉൽപ്പാദനത്തിലേക്ക് കടന്നുവന്നിരിക്കുന്നത്.
എന്നാൽ ഇന്ത്യയിലെ ആദ്യത്തെ സ്വദേശീയ ഐഫോൺ നിർമിക്കുന്നത് ടാറ്റ സ്വന്തമായാണ്. ഇതിനായി ബെംഗളൂരുവിനടുത്തുള്ള വിസ്‌ട്രോൺ പ്ലാന്റ് ടാറ്റ വാങ്ങിയിരുന്നു. ടാറ്റയെ കൂടാതെ ഇന്ത്യയിലെ ഐഫോൺ ശൃംഖലയിൽ പെട്ട കമ്പനികളാണ് ഫോക്സ്കോൺ, പെഗാട്രോൺ എന്നിവർ.