ആപ്പിൾ വിതരണക്കാരായ ഫോക്‌സ്‌കോൺ (Foxconn) ഇന്ത്യൻ ടെക് ഹബ്ബായ ബെംഗളൂരുവിൽ ഭൂമി വാങ്ങി. ബെംഗളൂരു വിമാനത്താവളത്തിന് സമീപമുള്ള ദേവനഹള്ളിയിൽ 1.2 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലമാണ് വാങ്ങിയത്. ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി എന്നും അറിയപ്പെടുന്ന ഫോക്‌സ്‌കോൺ(Foxconn). ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്ട്രോണിക്സ് നിർമ്മാതാക്കളും ആപ്പിൾ ഐഫോണുകളുടെ പ്രധാന വിതരണക്കാരുമാണ്. ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് ഉല്‍പാദന പ്രക്രിയ മാറ്റുന്ന ശ്രമങ്ങളിലാണ് കമ്പനി. കരാടിസ്ഥാനത്തില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന ലോകത്തെ ഏറ്റവും വലിയ സ്ഥാപനമാണ് ഫോക്‌സ്‌കോണ്‍(Foxconn).
കർണാടകയിലെ പുതിയ ഫാക്ടറിയിൽ 700 മില്യൺ ഡോളർ നിക്ഷേപിക്കാൻ ഫോക്സ്‌കോൺ (Foxconn) പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട് ഉണ്ട്. അതേസമയം, ആളും ആരവവുമായി ഉത്സവാന്തരീക്ഷത്തിലാണ് ആപ്പിളിന്റെ ആദ്യത്തെ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ ഇന്ത്യയിൽ ആരംഭിച്ചത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും, സാങ്കേതിക പരിജ്ഞാനവുമുള്ള സ്റ്റാഫ് അംഗങ്ങളുടെ ഒരു ടീമാണ് മുംബൈയിലും ദില്ലിയിലുമുള്ള സ്റ്റോറുകളിൽ മികച്ച ഉപഭോക്തൃ സേവനം നൽകുന്നതിനായുള്ളത്.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ വിപണിയാണ് ഇന്ത്യ. അതിനാൽത്തന്നെ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ ഐഫോൺ നിർമ്മാതാക്കൾ ശ്രമിക്കുന്നുണ്ട്. മുംബൈയിലും ദില്ലിയിലുമായി രണ്ട് സ്റ്റോറുകൾ ആപ്പിൾ തുറന്നു. ദില്ലിയിലെയും മുംബൈയിലെയും റീട്ടെയിൽ സ്റ്റോറുകൾക്കായി 170-ലധികം ജീവനക്കാരെ കമ്പനി നിയമിച്ചിട്ടുണ്ട്. ശക്തമായ കോവിഡ് നിയന്ത്രണങ്ങളും യുഎസും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങളുമാണ് ചൈനയില്‍ നിന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മറ്റിടങ്ങളിലേക്ക് കൊണ്ടുപോവാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്. താമസിയാതെ തന്നെ സംസ്ഥാനത്തെ പുതിയ നിര്‍മാണശാലയില്‍ ഐഫോണുകള്‍ നിര്‍മിക്കുമെന്നും ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ പറഞ്ഞിരുന്നു. തമിഴ്‌നാട്ടില്‍ ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിക്കുന്ന ഫോക്‌സ്‌കോണിന്റെ മറ്റൊരു നിര്‍മാണ ശാല പ്രവര്‍ത്തിക്കുന്നുണ്ട്. ഫോക്‌സ്‌കോണിനെ കൂടാതെ ആപ്പിളുമായി പങ്കാളിത്തമുള്ള വിസ്‌ട്രോണ്‍, പെഗട്രോണ്‍ തുടങ്ങിയ കമ്പനികളും ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മിക്കുന്നുണ്ട്.