digit zero1 awards

Flipkart Year End Sale 2023: ഐഫോൺ 14, പിക്സൽ 7, മോട്ടോ എല്ലാം വില കുറച്ച് വിൽക്കുന്നു!

Flipkart Year End Sale 2023: ഐഫോൺ 14, പിക്സൽ 7, മോട്ടോ എല്ലാം വില കുറച്ച് വിൽക്കുന്നു!
HIGHLIGHTS

2023-ന്റെ അവസാനത്തെ ഓഫർ ഉത്സവം ഫ്ലിപ്കാർട്ടിൽ തുടങ്ങി

ഡിസംബർ 9 ശനിയാഴ്ച മുതലാണ് ഷോപ്പിങ് ഉത്സവം

Special Sale ഓഫറിൽ വാങ്ങാവുന്ന മൊബൈൽ ഫോണുകൾ ഏതെല്ലാമെന്ന് നോക്കാം

അത്യാകർഷകമായ ഓഫറിൽ ക്രിസ്മസിന് മുന്നേ പർച്ചേസ് ചെയ്യാനുള്ള ഷോപ്പിങ് മാമാങ്കത്തിന് Flipkart-ൽ തുടക്കമായി. ഫ്ലിപ്കാർട്ട് 2023ന്റെ Year End Sale പ്രഖ്യാപിച്ചു. ഡിസംബർ 9 ശനിയാഴ്ച മുതലാണ് ഷോപ്പിങ് ഉത്സവം ആരംഭിക്കുന്നത്.

Flipkart Year End Sale 2023

ഫ്ലിപ്കാർട്ട് പ്ലസ് അംഗത്വമുള്ളവർക്കാണ് ഈ പ്രത്യേക സെയിൽ ഓഫറുകൾ ലഭ്യമാകുന്നത്. വർഷാവസനാത്തോട് അനുബന്ധിച്ചുള്ള ഈ പ്രത്യേക സെയിൽ ഉത്സവത്തിലൂടെ ഐഫോണുകളും നിരവധി ജനപ്രിയ ആൻഡ്രോയിഡ് ഫോണുകളും ഓഫറിൽ വാങ്ങാം. ഡിസംബർ 9ന് ആരംഭിക്കുന്ന ഷോപ്പിങ് മാമാങ്കം 16ന് കൊടിയിറങ്ങും. ഈ Special Sale ഓഫറിൽ വാങ്ങാവുന്ന മൊബൈൽ ഫോണുകൾ ഏതെല്ലാമെന്ന് നോക്കാം.

Flipkart Year End Sale ഓഫറുകൾ

ഐഫോൺ 14, റെഡ്മി 12, പോകോ തുടങ്ങിയ ബ്രാൻഡഡ് മൊബൈൽ ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ വാങ്ങാം. വിപണിയിലെ പുതുപുത്തൻ താരം ഐഫോൺ 15ന്റെ മുൻഗാമി ഐഫോൺ 14ന് ഇപ്പോൾ വമ്പിച്ച ഓഫറാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. ഇതിന് പുറമെ ചില ആകർഷക ഓഫറുകൾ ഗൂഗിൾ പിക്സൽ ഉൾപ്പെടെയുള്ള ഫോണുകൾക്ക് ലഭിക്കും.

iPhone 14 ഓഫർ

ഐഫോൺ 14 ഫ്ലിപ്കാർട്ടിൽ ഇപ്പോൾ വെറും 54,999 രൂപയ്ക്ക് സ്വന്തമാക്കാം. ബാങ്ക് ഓഫറുകൾ ഉൾപ്പെടുത്താതെ ഐഫോൺ 57,999 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ ആപ്പിൾ ഫോണിന്റെ വിപണി വിലയായ 69,900 രൂപയിൽ നിന്ന് ഇത് നന്നേ കുറവാണ്. അതേ സമയം, ഫ്ലിപ്കാർട്ട് ഇയർ എൻഡ് സെയിലിൽ നിന്ന് ഐഫോൺ 14 പ്ലസ് 65,999 രൂപയ്ക്ക് വാങ്ങാം. Click to know more

iPhone 14  flipkart ഓഫർ
iPhone 14 flipkart ഓഫർ

Android ഫോൺ ഓഫറുകൾ

29,999 രൂപ വില വരുന്ന Motorola Edge 40 വെറും 3000 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. അതായത്, 26, 499 രൂപയാണ് 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഫോണിന് വിലയാകുന്നത്. ഇതിന് പുറമെ HDFC ഉൾപ്പെടെയുള്ള ബാങ്ക് ഓഫറുകളും ഫ്ലിപ്കാർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. Click to know more

ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കളുടെ മനം കവരുന്ന Google Pixel 7a ഇപ്പോൾ വെറും 37,999 രൂപയ്ക്ക് വാങ്ങാം. ഇതിന് പുറമെ ബാങ്ക് ഓഫറുകൾ കൂടി ചേരുമ്പോൾ കൂടുതൽ വിലക്കുറവിൽ ഫോൺ വാങ്ങാം.


ബജറ്റ് ഫോണുകളും മിഡ്- റേഞ്ച് ഫോണുകളും വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഫ്ലിപ്കാർട്ടിന്റെ ഈ വർഷാന്ത്യ ഓഫർ ഒരു സുവർണാവസരമാണ്. കാരണം, Moto G54 5G ഫോണിന് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വില 13,999 രൂപയാണ്. Vivo T2 Pro-യാകട്ടെ ഇപ്പോൾ ഓഫറിൽ 23,999 രൂപയ്ക്കും വാങ്ങാം. Click to know More

Vivo T2 Pro Flipkart ഓഫർ
Vivo T2 Pro Flipkart ഓഫർ


ലോ-ബജറ്റ് ലിസ്റ്റിൽ പെട്ട വേറെയും ആൻഡ്രോയിഡ് ഫോണുകൾ സ്പെഷ്യൽ സെയിലിൽ വില കുറച്ച് വിൽക്കുന്നുണ്ട്. 9,999 രൂപയുടെ redmi 12 4G ഇപ്പോൾ 9,499 രൂപയ്ക്ക് വാങ്ങാം. 4000 രൂപ വിലക്കുറവിൽ പോകോ ഫോണുകളും ലഭ്യമാണ്. പോകോയുടെ Poco M6 Pro 5G എന്ന മോഡൽ ഇപ്പോൾ 10,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.Click to know more

Read More: Job Fraud Scam: ജോലി തട്ടിപ്പ് നടത്തിയ 100 സൈറ്റുകളെ പൂട്ടി കേന്ദ്രം

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo