Flipkart വാലന്റൈൻസ് ഡേ സെയിലിന് തുടക്കം
ഫെബ്രുവരി 12 വരെയാണ് വാലന്റൈൻസ് ഡേ സെയിൽ
വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ചാണ് പ്രത്യേക സെയിൽ നടക്കുന്നത്
ആപ്പിൾ ഉത്പന്നങ്ങൾക്ക് വമ്പൻ വിലക്കുറവാണ് ഏർപ്പെടുത്തിയിരിക്കുന്നത്
പ്രണയവാരത്തിനോട് അനുബന്ധിച്ചുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടി(Flipkart)ന്റെ പ്രത്യേക സെയിൽ ആരംഭിച്ചു. ഫ്ലിപ്കാർട്ട് (Flipkart) ആരംഭിച്ചിരിക്കുന്ന വാലന്റൈൻസ് ഡേ സെയിൽ (Valentines day sale) ഫെബ്രുവരി ആറ് മുതൽ 12 വരെയാണ് നടക്കുക. ആപ്പിൾ (Apple) ഉൾപ്പെടെ മിക്ക ഇലക്ട്രോണിക്സ് ബ്രാൻഡുകൾക്ക് വമ്പിച്ച് വിലക്കുറവാണ് ഫ്ലിപ്കാർട്ട് (Flipkart) ഒരുക്കിയിരിക്കുന്നത്.
ആപ്പിൾ ഐഫോൺ 14 (Apple iPhone 14) ഡിസ്‌കൗണ്ടുകൾ
79,900 രൂപയാണ് ഐഫോൺ 14 (iPhone 14) യഥാർത്ഥ വില. വാലന്റൈൻസ് ഡേ സെയിലി(Valentines day sale)ൽ 6000 രൂപയുടെ കിഴിവ് നൽകുന്നു. HDFC ബാങ്ക് കാർഡ് ഓഫറും ലഭ്യമാണ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് എച്ച്‌ഡിഎഫ്‌സി കാർഡ് ഉണ്ടെങ്കിൽ ചെലവ് കുറയ്ക്കാനും കഴിയും. iPhone 14-ൽ HDFC ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് 4000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കും. എല്ലാ ഓഫറുകൾക്കും ശേഷം 69,900 രൂപയ്ക്കു iPhone 14 (iPhone 14) സ്വന്തമാക്കാം.
89,900 രൂപയാണ് iPhone 14 Plusന്റെ യഥാർത്ഥ വില. വാലന്റൈൻസ് ഡേ സെയിലിൽ 7000 രൂപ കിഴിവ് നൽകുന്നു. ഐഫോൺ 14 പ്ലസി (iPhone 14 Plus)ലും എച്ച്‌ഡിഎഫ്‌സി കാർഡ് ക്യാഷ്ബാക്ക് ഓഫർ വാഗ്ദാനം ചെയ്യുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് iPhone 14 പ്ലസ് (iPhone 14 Plus) വാങ്ങുമ്പോൾ 4000 രൂപ വരെ ലാഭിക്കാം. എല്ലാ ഓഫറുകൾക്കും ശേഷം ഐഫോൺ 14 പ്ലസ് (iPhone 14 Plus)78,900 രൂപയ്ക്ക് ലഭിക്കും.
ഇതിന് പുറമെ 11 ശതമാനം വിലക്കുറവിൽ ആപ്പിൾ ഐപാഡ് (9-ാം ജനറേഷൻ) ഫ്ലിപ്കാർട്ടിൽ വിൽപന നടത്തുന്നുണ്ട്. അതായത് 29,990 രൂപയ്ക്ക് ഐപാഡ് ലഭിക്കുന്നതാണ്. ഇനി പഴയ ഐപാഡ് മാറ്റി വാങ്ങിക്കുകയാണെങ്കിൽ 17,500 രൂപ വരെ ഡിസ്കൗണ്ടും ലഭിക്കുന്നതാണ്.
കൂടാതെ ആപ്പിളിന്റെ മറ്റൊരു ഉത്പനമായ എയർപോഡ് പ്രോയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നത് 23 ശതമാനം കിഴിവാണ്. ആപ്പിൾ എയർപോഡ് പ്രോ 19,999 രൂപയ്ക്ക് ഇനി ഫ്ലിപ്കാർട്ടിലൂടെ ലഭിക്കുന്നതാണ്. ഇതിനോടൊപ്പം എക്സ്ചേഞ്ച് ഓഫറും ഇ-കൊമേഴ്സ് ഫ്ലാറ്റ്ഫോം നൽകുന്നത്. ആപ്പിളിന് പുറമെ മറ്റ് ചില ഇലക്ട്രോണിക്സ് ഗാഡ്ജെറ്റുകൾക്ക് വമ്പൻ വിലക്കുറവാണ് ഫ്ലിപ്കാർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. മോട്ടോറോളയുടെ മോട്ടോ ജി52 ട്രിപ്പിൾ ക്യാമറ മൊബൈൽ ഫോണിന് 35 ശതമാനം ഡിസ്കൗണ്ടാണുള്ളത്. 50 എംപി ബാക്ക് ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ, 5000 എംഎഎച്ച് ബാറ്ററി ലഭിക്കുന്ന ഫോണിന്റെ വില 12,999 രൂപയാണ്. ഇതിനും ഫ്ലിപ്കാർട്ട് എക്സചേഞ്ച് ഡിസ്കൗണ്ടും നൽകുന്നുണ്ട്.
ഇവക്കെല്ലാം പുറമെ ഫ്ലിപ് ഹാർട്ട് ഡെയ്സിന്റെ ഭാഗമായി ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കൂടാതെ ഫ്ലിപ്കാർട്ട് പേ ലേറ്റർ സംവിധാനത്തിലൂടെ പണം അടയ്ക്കുന്ന ഉപയോക്താക്കൾക്ക് 500 രൂപ വില വരുന്ന ഗിഫ്റ്റ് കാർഡ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോം സമ്മാനമായി നൽകുന്നതാണ്. ഫ്ലിപ്കാർട്ടിന് പുറമെ ആമസോൺ വാലന്റൈൻസ് ദിന മാർക്കറ്റിനെ ലക്ഷ്യം വച്ച് ഉടൻ ഇറങ്ങിയേക്കും. ഫെബ്രുവരി ഏഴിന് റോസ് ദിനം മുതലാണ് പ്രണയവാരം ആരംഭിക്കുന്നത്.