സ്നാപ്ഡീലിനെ സ്വന്തമാക്കാൻ തയ്യാറെടുത്ത് ഫ്ലിപ്കാർട്ട്
By
Syed Shiyaz Mirza |
Updated on 12-May-2017
HIGHLIGHTS
1 ബില്യൺ നൽകി സ്നാപ്ഡീലിനെ സ്വന്തമാക്കാൻ ഫ്ലിപ്കാർട്ട് ശ്രമം. ലയനത്തിന് പിന്നിൽ സ്നാപ്ഡീലിലെ സാമ്പത്തിക പ്രതിസന്ധി
ഇ-കൊമേഴ്സ് സേവനദാതാക്കളായ സ്നാപ്ഡീൽ ഫ്ളിപ്കാർട്ടിൽ ലയിക്കാനൊരുങ്ങുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്നാപ്ഡീലിനെ ഏറ്റെടുക്കാൻ ഫ്ലിപ്കാർട്ട് തയ്യാറായതായാണ് സൂചനകൾ.
ഒരാഴ്ചക്കുള്ളിൽ ഫ്ലിപ്കാർട്ട് – സ്നാപ്ഡീൽ ലയനം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്നാപ്ഡീലിന്റെ പ്രധാന നിക്ഷേപകരായ ജപ്പാനിലെ സോഫ്റ്റ് ബാങ്കാണ് ഫ്ലിപ്കാർട്ട് കൂട്ടുകെട്ടിന് മുൻകൈ എടുത്തിരിക്കുന്നത്.
ഒരു കാലത്ത് ഏറെ ശ്രദ്ധേയമായിരുന്ന സ്നാപ്ഡീൽ ഉപഭോക്താക്കൾക്കിടയിൽ ഏറെ സജീവമായിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നേരിടുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഒരു ബില്യൺ ഡോളറിനായിരിക്കും തങ്ങളുടെ കുഞ്ഞൻ എതിരാളിയെ ഫ്ലിപ്കാർട്ട് സ്വന്തമാക്കുക.