ഫ്ലിപ്പ്കാർട്ട് (Flipkart) ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ(Big Saving Days Sale) ജനുവരി 17 മുതൽ ജനുവരി 22 വരെ നടക്കും. ഈ സെയിലിൽ ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടിവികൾ, മറ്റ് ഇലക്ട്രോണിക്സ് എന്നിവയുടെ ഡീലുകൾ വാഗ്ദാനം ചെയ്യും. ഫ്ലിപ്കാർട്ട് പ്രസിദ്ധീകരിച്ച ലിസ്റ്റ് പ്രകാരം 10 ശതമാനം ഐസിഐസിഐ ബാങ്കും എക്സ്ചേഞ്ച് ഓഫറുകളും ഉണ്ടാകും.
ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ പോക്കോ (Pocco)വെള്ളിയാഴ്ച അതിന്റെ ബിഗ് സേവിംഗ് ഡേയ്‌സ് വിൽപ്പനയിൽ ഫ്ലിപ്കാർട്ടിൽ ലഭ്യമാകുന്ന സ്മാർട്ട്‌ഫോണുകളിൽ ഓഫറുകൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ജനുവരി 14 മുതലും എല്ലാവർക്കും ജനുവരി 15 മുതലും വിൽപ്പനയിലേക്കുള്ള ആദ്യകാല ആക്സസ് ആരംഭിക്കുന്നു.
പ്രകടനത്തിന്റെയും ഡിസ്പ്ലെയുടെയും കാര്യത്തിൽ പോക്കോ എഫ്4 5ജി (Pocco F4 5G) സ്മാർട്ട്ഫോണിന് വ്യക്തമായ മുൻതൂക്കമുണ്ട്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണ് പോക്കോ എഫ്4 5ജി (Pocco F4 5G) സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 2400 x 1080 പിക്സൽസ് റെസല്യൂഷനും ഡിവൈസിലെ ഇ4 അമോലെഡ് ഡോട്ട് ഡിസ്പ്ലെയിൽ ലഭ്യമാണ്. 20 Hz റിഫ്രഷ് റേറ്റും പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 1,300 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്‌നസ്, ഡോൾബി വിഷൻ, എച്ച്ഡിആർ 10 പ്ലസ്, കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയും പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയിൽ ലഭ്യമാണ്.
6 ജിബി റാമും 128 ജിബി ഇന്റേണൽ സ്‌റ്റോറേജുമുള്ള പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന് 27,999 രൂപയാണ് വില വരുന്നത്. എസ്ബിഐ ക്രെഡിറ്റ് കാർഡ് കയ്യിലുള്ള യൂസേഴ്സിന് നേരെ 2,250 രൂപയുടെ ഡിസ്കൌണ്ട് ഫ്ലിപ്പ്കാർട്ട് ഓഫർ ചെയ്യുന്നു. ഈ ഡിസ്കൌണ്ട് മാത്രം പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന്റെ വില 25,749 ആയി കുറയ്ക്കുന്നു. ഇഎംഐ ഇടപാടുകളിലും സമാനമായ ആനുകൂല്യം ലഭിക്കുന്നു. എസ്ബിഐ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇഎംഐ ഇടപാടുകളിൽ നേരെ 3,000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും. ഇത് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിന്റെ വില 24,999 രൂപയായി കുറയ്ക്കുന്നു.
പോക്കോ X4 5G പ്രോ (Pocco X4 5G Pro) ഫ്ലിപ്പ്കാർട്ടിൽ 13,999 രൂപയ്ക്ക് ലഭിക്കും. ആൻഡ്രോയിഡ് 11 അടിസ്ഥാനമായ MIUI 13ൽ പ്രവർത്തിക്കുന്ന പോക്കോ X4 പ്രോ 5ജിയ്ക്ക് 6.67 ഇഞ്ച് ഫുൾ-HD+ (1,080×2,400 പിക്സലുകൾ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ്. 20:9 ആസ്പെക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവയുള്ള ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവുമുണ്ട്. അഡ്രിനോ 619 GPUവിനും 8 ജിബി വരെ LPDDR4x റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്‌നാപ്ഡ്രാഗൺ 695 SoC ആണ് പ്രൊസസർ.64-മെഗാപിക്സൽ Samsung ISOCELL GW3 പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമെറായാണ് പോക്കോ X4 പ്രോ 5ജിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പോക്കോ X4 പ്രോ 5ജിയുടെ ആഗോള വേരിയന്റിന് അതെ സമയം 108 മെഗാപിക്സൽ പ്രൈമറി സെൻസറാണ്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഹാൻഡ് സെറ്റിൽ ക്രമീകരിച്ചിട്ടുണ്ട്.
പോക്കോ M4 5G ക്ക് ഫ്ലിപ്പ്കാർട്ടിൽ 10,249 രൂപയ്ക്ക് ലഭിക്കും. പോക്കോ എം4 5ജി(Pocco M4 5G) സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഫ്ലിപ്പ്കാർട്ടിൽ 13,139 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 15,139 രൂപ വിലയുണ്ട്. പോക്കോയുടെ ഈ 5ജി സ്മാർട്ട്ഫോൺ മീഡയടെക് ഡൈമൻസിറ്റി 700 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. മഞ്ഞയും കറുപ്പും കോമ്പിനേഷനിലുള്ള ഡിവൈസിന്റെ ഡിസൈൻ ആകർഷകമാണ്. 5,000 mAh ബാറ്ററി പായ്ക്ക് ചെയ്യുന്ന സ്മാർട്ട്ഫോണിൽ 50 എംപി പ്രൈമറി ക്യാമറയടങ്ങുന്ന രണ്ട് പിൻ ക്യാമറ സെറ്റപ്പാണുള്ളത്. 6.58 ഇഞ്ച് വലിപ്പമുള്ള 90 Hz ഡിസ്‌പ്ലേയും ഏഴ് 5ജി ബാൻഡുകൾക്കുള്ള സപ്പോർട്ടും ഫോണിലുണ്ട്.
പോക്കോ C31ന് ഫ്ലിപ്പ്കാർട്ടിൽ 6,999 രൂപയ്ക്ക് ലഭിക്കും. 6.53 ഇഞ്ച് എച്ച്ഡി+ (720×1,600 പിക്സൽ) എൽസിഡി ഡിസ്‌പ്ലേയായിരിക്കും പോക്കോ C31ന്. 13 മെഗാപിക്സൽ കാമറ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന പോക്കോ C3യുടെ ട്രിപ്പിൾ റിയർ ക്യാമറയെക്കാൾ മികച്ചതാണ്. പോക്കോ C3യുടെ 10W ഫാസ്റ്റ് ചാർജിംഗിന് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയെക്കാൾ മികച്ച ബാറ്ററിയാണ് പോക്കോ C31ന് ഉള്ളത്.
പോക്കോ M4 പ്രോ 5ജിക്ക് ഫ്ലിപ്പ്കാർട്ടിൽ 11,249 രൂപയ്ക്ക് ലഭിക്കും. ആൻഡ്രോയിഡ് 11-ൽ അടിസ്ഥാനമായ MIUI 12.5 സ്കിന്നിലാണ് പോക്കോ M4 പ്രോ 5ജി പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള, 6.6 ഇഞ്ച് ഫുൾ-എച്ച്ഡി ഡോട്ട് ഡിസ്‌പ്ലേയാണ്. 240Hz ടച് സാംപ്ലിങ് റേറ്റും DCI-P3 വൈഡ് കളർ ഗാമറ്റും പോക്കോ M4 പ്രോ 5ജിയുടെ ഡിസ്‌പ്ലേയ്ക്കുണ്ട്. 8 ജിബി വരെ LPDDR4X റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമൻസിറ്റി 810 SoC പ്രോസസറാണ് പോക്കോ M4 പ്രോ 5ജിയുടെ ശക്തി. 33W പ്രോ ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് പോക്കോ M4 പ്രോ 5ജിയിൽ ക്രമീകരിച്ചിരിക്കുന്നത്.