ഫ്ലിപ്പ്കാർട്ട് ബമ്പർ ഓഫർ ;റിയൽമി 8 ഫോണുകൾ 13999 രൂപയ്ക്ക്

ഫ്ലിപ്പ്കാർട്ട് ബമ്പർ ഓഫർ ;റിയൽമി 8 ഫോണുകൾ 13999 രൂപയ്ക്ക്
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ഇതാ ബിഗ് സേവിങ് ഡേ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

മെയ് 2 മുതൽ മെയ് 7 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്

മെയ് 1നു ഫ്ലിപ്പ്കാർട്ട് പ്ലസ് മെമ്പറുകൾക്ക് ഓഫറുകൾ ലഭ്യമാകുന്നതാണു്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെയ് 2 മുതൽ മെയ് 7 വരെയുള്ള കാലയളവുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് സേവിങ്സ് ഡേ ഓഫറുകളാണ് നടന്നുകൊണ്ടിരിക്കുന്നത് .അതുപോലെ തന്നെ നോ കോസ്റ്റ് EMI ,എക്സ്ചേഞ്ച് ഓഫറുകൾ & HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഇപ്പോൾ റിയൽമിയുടെ 8 എന്ന സ്മാർട്ട് ഫോണുകൾ ഇത്തരത്തിൽ 13999 രൂപയ്ക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

റിയൽമിയുടെ 8 -സവിശേഷത്താകൾ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.4 ഇഞ്ചിന്റെ ഫുൾ HD സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G95 SoC ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം + 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 64  മെഗാപിക്സൽ ക്വാഡ്  ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .

64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .കൂടാതെ 5000mah ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .14999 രൂപയാണ് ഇതിന്റെ ആരംഭ വില  .ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇത്തരത്തിൽ 13999 രൂപയ്ക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo