അഡാർ ലവ്വിനു അഡാർ ഡിസ്‌ലൈക്കുകൾ യൂട്യൂബിൽ

Updated on 21-Sep-2018
HIGHLIGHTS

ഡിസ്‌ലൈക്ക് പെരുമഴയിൽ അഡാർ ലവ്വിലെ അടുത്ത സോങ് എത്തി

 

ചങ്ക്‌സ് എന്ന സിനിമയ്ക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് അഡാർ ലവ് .നേരെത്തെ പുറത്തിറങ്ങിയ ഈ സിനിമയുടെ ഒരു സോങ് ഇന്ത്യയിൽ മുഴുവനും തരംഗമായിരുന്നു .വലിയ രീതിയിൽ വിരൽ ആയിരുന്ന ആ സോങ്ങിന് മികച്ച പിന്തുണയും ലഭിച്ചിരുന്നു .അതിനു ശേഷം അതിലെ നായികയായ പ്രിയ വാര്യർക്കും പടം പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ഒരുപാടു ഫാൻസ്‌ ഫോല്ലോവേഴ്സ് ൽ;ലഭിച്ചിരുന്നു .

ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും എല്ലാം തന്നെ പ്രിയായിരുന്നു താരം എന്ന് തന്നെ പറയാം .എന്നാൽ അതിനു ശേഷം പ്രിയ വാരിയർ ഒരു പരസ്യത്തിലും അഭിനയിച്ചിരുന്നു .മഞ്ചിന്റെ പരസ്സ്യത്തിലായിരുന്നു അഭിനയിച്ചത് .ഇപ്പോൾ ഇതാ അതിനു ശേഷം അടുത്ത പാട്ടും ടൂട്യൂബിൽ ട്രെൻഡിങ് ഒന്നാം സ്ഥാനത്തു തന്നെ എത്തിയിരിക്കുന്നു .എന്നാൽ ലൈക്കുകളെക്കാളും കൂടുതൽ ഡിസ്‌ലൈക്കുകൾ ആണ് കൂടുതലും ലഭിച്ചിരിക്കുന്നത് .

ഏകദേശം ഇതിനു ലഭിച്ചിരിക്കുന്നത് 18 മണിക്കൂറിനുള്ളിൽ ഇത് നേടിയിരിക്കുന്നത് 16 ലക്ഷത്തിനു മുകളിൽ വ്യൂസ് ആണ് .വേഗത്തിൽ  ലക്ഷം തികയ്ക്കുന്ന റെക്കോർഡും ഇപ്പോൾ അഡാർ ലവ്വിനു സ്വന്തമായിക്കഴിഞ്ഞു .എന്നാൽ അതോടൊപ്പം തന്നെ മറ്റൊരു റെക്കോർഡും ഇതിനുണ്ട് .മലയാളത്തിൽ ഏറ്റവും വേഗത്തിൽ  200 ഡിസ്‌ലൈക്ക് തികഞ്ഞ റെക്കോർഡ് ആണ് ലഭിച്ചിരിക്കുന്നത് .

33കെ ലൈക്കുകൾ മാത്രമാണ് ഇതിനു ലഭിച്ചിരിക്കുന്നത് എങ്കിൽ 250കെയ്ക്ക് മുകളിൽ ഡിസ്‌ലൈക്കുകൾ ഇതിനു ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നു .എന്നാലും ഇപ്പോൾ യൂട്യൂബ് ട്രെൻഡ് സെറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് അഡാർ ലവ്വിലെ ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനം .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :