പുതിയ 5ജി സ്മാർട്ട് ഫോണുകളുമായി അസൂസ് എത്തുന്നു ;ഡിസൈൻ കാണാം

Updated on 11-Apr-2019
HIGHLIGHTS

ഷവോമിയ്ക്ക് ശേഷം 5ജി ഫോണുകളുമായി അസൂസ് എത്തുന്നു

ഷവോമിയുടെ ആദ്യത്തെ 5ജി സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ഇപ്പോൾ ഇതാ അസൂസിൽ നിന്നും പുതിയ 5 ജി സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തുന്നു .കഴിഞ്ഞ ദിവസ്സമാണ്‌ അസൂസിന്റെ 5 ജി സ്മാർട്ട് ഫോണുകളുടെ ഡിസൈൻ ലീക്കായത് .ഒറ്റ നോട്ടത്തിൽ നോക്കിയായുടെ N95 എന്ന സ്മാർട്ട് ഫോണിന്റെ രൂപകല്പനയോടു സാദൃശ്യമുള്ള രീതിയിലാണ് ഇതിന്റെയും ഡിസൈൻ എന്ന് പറയേണ്ടിയിരിക്കുന്നു .പിക്ച്ചറിൽ സൂചിപ്പിക്കുന്നത് സ്ലൈഡിലാണ് സ്പീക്കറുകളും മറ്റും നൽകിയിരിക്കുന്നത് .5ജി ഡ്യൂവൽ സ്ലൈഡർ എന്നാണ് ഈ സ്മാർട്ട് ഫോണുകളെ വിശേഷിപ്പിക്കുന്നത് .എന്നാൽ ഇതിന്റെ മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .

 

https://twitter.com/evleaks/status/1114973034987839489?ref_src=twsrc%5Etfw

ഷവോമിയുടെ 5ജി സ്മാർട്ട് ഫോൺ 

6.39 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .AMOLED സ്ക്രീൻ കൂടാതെ സെറാമിക്ക് ബോഡി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ഡ്യൂവൽ പിൻ ക്യാമറയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും എത്തിയിരിക്കുന്നത് .12 മെഗാപിക്സൽ + 12 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്കുണ്ട് .കൂടാതെ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു് .Onyx Blackകൂടാതെ Sapphire Blue എന്നി നിറങ്ങളിൽ ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :