pubg indian version bgmi maker crafton
ഇന്ത്യയിലെ PUBG ആരാധകർക്ക് വേണ്ടിയുള്ള ഗെയിമാണണ് BGMI എന്ന ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ. ക്രാഫ്റ്റൺ (Krafton) ആണ് ബിജിഎംഐയുടെ പ്രസാധകർ. ഇപ്പോഴിതാ സ്വകാര്യതാ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി, ക്രാഫ്റ്റൺ കമ്പനിയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നു. ടെലിഗ്രാമിൽ യൂസേഴ്സിന്റെ ഡാറ്റ പ്രദ്ധിദ്ധപ്പെടുത്തി എന്നതാണ് ക്രാഫ്റ്റണിന് എതിരായ ആരോപണം.
ക്രാഫ്റ്റൺ രഹസ്യ കരാറുകൾ ലംഘിച്ചുവെന്നും ടെലിഗ്രാമിൽ ഉപയോക്തൃ ഡാറ്റ വിറ്റുവെന്നും ആരോപിച്ച് മഹാരാഷ്ട്ര സ്വദേശി സന്തോഷ് ടോറാൻ പൊലീസിന് പരാതി നൽകുകയായിരുന്നു. സ്വകാര്യ വിവരങ്ങൾ ടെലഗ്രാമിൽ പങ്കുവച്ചെന്ന പരാതിയ്ക്ക് മേൽ ബിജിഎംഐ കമ്പനിയ്ക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു. ബോംബെ ഹൈക്കോടതി അടുത്ത ആഴ്ച കേസ് പരിഗണിക്കും. ക്രാഫ്റ്റണിന് എതിരെയുള്ള കേസിൽ ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
2024 സെപ്റ്റംബറിലാണ് അക്ലജ് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തത്. വൂയോൾ ലിം ഉൾപ്പെടെ നാല് ക്രാഫ്റ്റൺ എക്സിക്യൂട്ടീവുകൾക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ടെലിഗ്രാം പോലുള്ള മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകൾ വഴി ക്രാഫ്റ്റൺ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി. ഒരു ബിജിഎംഐ ഉപയോക്താവിന്റെ വിവരങ്ങൾ ഏകദേശം 2,000 രൂപ എന്ന രീതിയിലാണ് വിറ്റത്.
ക്രിമിനൽ ഗൂഢാലോചന (120-ബി), വഞ്ചന (420), 2000 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 72, 72 എ, 85 എന്നിവയുടെ ലംഘനമെല്ലാം കേസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2023 അവസാനത്തോടെ ലോക്കൽ പോലീസിനോടും സോളാപൂർ എസ്പിയോടും ആശങ്കകൾ ഉന്നയിച്ചിട്ടും കാര്യമായ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും അതിനാൽ താൻ ജുഡീഷ്യറിയെ സമീപിച്ചുവെന്നും ടോർണൻമെ അവകാശപ്പെട്ടു. 2024 ഓഗസ്റ്റ് 28 ന്, മൽഷിറാസിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 156(3) പ്രകാരം സമഗ്രമായ അന്വേഷണം നടത്താൻ പോലീസിനോട് ഉത്തരവിട്ടു.
കുറ്റാരോപണങ്ങൾ “ഗുരുതരമായ ആശങ്കാജനകമാണെന്നും” ഉടനടി ശ്രദ്ധ ആവശ്യമാണെന്നും പ്രഖ്യാപിച്ചുകൊണ്ട്, ഔപചാരിക അന്വേഷണത്തിന്റെ ആവശ്യകത മജിസ്ട്രേറ്റ് അടിവരയിട്ടു.
Also Read: April, May ചൂടിനെ ചെറുക്കാൻ 5000 രൂപയ്ക്ക് താഴെ Personal Air Cooler വാങ്ങാം
അതേസമയം, ക്രാഫ്റ്റൺ ഇന്ത്യ ഈ ആരോപണം പാടെ തള്ളിയിരിക്കുകയാണ്. ബിജിഎംഐ കമ്പനി അന്വേഷണം നിർത്തിവയ്ക്കാനും എഫ്ഐആർ റദ്ദാക്കാനും ബോംബെ ഹൈക്കോടതിയിൽ രണ്ട് റിട്ട് ഹർജികൾ നൽകിയിട്ടുണ്ട്. ക്രാഫ്റ്റൺ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവരുടെ ബ്രാൻഡിന് പ്രശ്നം വരുത്തിയേക്കുമെന്നും ആരോപിച്ചു. കേസിൽ 2025 ഏപ്രിൽ 15 വരെ ഇടക്കാല ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. അടുത്ത ആഴ്ചയാണ് കേസിൽ വാദം നടക്കുന്നത്.