വിവാദങ്ങൾക്ക് ഒടുവിൽ വിജയുടെ ഏറ്റവും പുതിയ ചിത്രമായ ഭൈരവയും 100 കോടി ക്ലബ്ബിൽ ഇടം നേടി .ആവറേജ് റെസ്പോൺസ് മാത്രം കാഴ്ചവെക്കുന്ന വിജയ് ചിത്രം 4 ദിവസ്സം കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത് .
വിജയുടെ തന്നെ ചിത്രമായ തെരി 6 ദിവസ്സം കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത് .കേരളത്തിൽ നിന്നും ആവറേജ് റെസ്പോൺസ് ആണ് ചിത്രത്തിനു ലഭിക്കുന്നത് എങ്കിലും മികച്ച കളക്ഷൻ നിലനിർത്തി കേരത്തിലും ഭൈരവ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു .
2017ലെ ആദ്യത്തെ തമിഴ് ബ്ലോക്ക് ബസ്റ്റർ എന്ന പേരു ഇനി ഇളയദളപതിയുടെ ഭൈരവയ്ക്കു സ്വന്തം .അടുത്ത ആഴ്ച റിലീസ് ചെയ്യാൻ ഇരിക്കുന്ന സിംഗം 3 യാണ് ഇനി തമിഴകവും കേരളവും ഉറ്റു നോക്കുന്ന മറ്റൊരു ചിത്രം .
വിജയുടെ അടുത്ത ചിത്രവും തെരി ഡയറക്ടർ അറ്റ് ലിയാണ് സംവിധാനം ചെയ്യുന്നത് .ഭൈരവയുടെ ഈ വിജയവും വിജയ് ഫാൻസ് ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു .