4 ദിവസ്സം കൊണ്ട് 100 കോടി ഭൈരവ തിളങ്ങി

4 ദിവസ്സം കൊണ്ട് 100 കോടി ഭൈരവ തിളങ്ങി
HIGHLIGHTS

100 കോടി ക്ലബ്ബിൽ ഇടം നേടുന്ന വിജയുടെ 4ത് ചിത്രം

വിവാദങ്ങൾക്ക് ഒടുവിൽ വിജയുടെ ഏറ്റവും പുതിയ ചിത്രമായ ഭൈരവയും 100 കോടി ക്ലബ്ബിൽ ഇടം നേടി .ആവറേജ് റെസ്പോൺസ് മാത്രം കാഴ്ചവെക്കുന്ന വിജയ് ചിത്രം 4 ദിവസ്സം കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത് .

വിജയുടെ തന്നെ ചിത്രമായ തെരി 6 ദിവസ്സം കൊണ്ടാണ് 100 കോടി ക്ലബ്ബിൽ ഇടം നേടിയത് .കേരളത്തിൽ നിന്നും ആവറേജ് റെസ്പോൺസ് ആണ് ചിത്രത്തിനു ലഭിക്കുന്നത് എങ്കിലും മികച്ച കളക്ഷൻ നിലനിർത്തി കേരത്തിലും ഭൈരവ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു .

2017ലെ ആദ്യത്തെ തമിഴ് ബ്ലോക്ക് ബസ്റ്റർ എന്ന പേരു ഇനി ഇളയദളപതിയുടെ ഭൈരവയ്ക്കു സ്വന്തം .അടുത്ത ആഴ്ച റിലീസ് ചെയ്യാൻ ഇരിക്കുന്ന സിംഗം 3 യാണ് ഇനി തമിഴകവും കേരളവും ഉറ്റു നോക്കുന്ന മറ്റൊരു ചിത്രം .

വിജയുടെ അടുത്ത ചിത്രവും തെരി ഡയറക്ടർ അറ്റ് ലിയാണ് സംവിധാനം ചെയ്യുന്നത് .ഭൈരവയുടെ ഈ വിജയവും വിജയ് ഫാൻസ്‌ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു .

 

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo