ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലികേഷനുകളാണ് വാട്ട്സ് ആപ്പ് ,ഫേസ് ബുക്ക് കൂടാതെ ഇൻസ്റ്റാഗ്രാം .എന്നാൽ ഇന്നലെ രാത്രി മുതൽ ഈ മൂന്ന് ആപ്ലിക്കേഷനുകളും പണിമുടക്കിയിരുന്നു .ഇന്നലെ വാട്ട്സ് ആപ്പിൽ സന്ദേശങ്ങൾ ഒന്നും തന്നെ പൊക്കുന്നില്ലായിരുന്നു .അതുപോലെ തന്നെ ഫേസ് ബുക്കിൽ ന്യൂസ് ഫീഡ് ലോഡ് ആകുന്നില്ലായിരുന്നു .
ഇൻസ്റ്റാഗ്രാമിലും ഇതേ അവസ്ഥതന്നെയായിരുന്നു .ഇൻസ്റ്റഗ്രാമും റീഫ്രഷ് ആകുവാൻ സാധിക്കുന്നില്ലായിരുന്നു .ഇതിനു പിന്നാലെ ഒട്ടനവധി ആളുകളാണ് പരാതിയുമായി ട്വിറ്ററിൽ എത്തിയിരുന്നത് .നിരവധി വിമർശനങ്ങളും ഇതിനു ഏറ്റു വാങ്ങേണ്ടി വന്നു .എന്നാൽ ഒരുപാട് നേരം വാട്ട്സ് ആപ്പ് ഫേസ് ബുക്ക് ,ഇൻസ്റ്റാഗ്രാം പണിമുടക്കിയിരുന്നു .
നേരത്തെ ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട് എങ്കിലും ഇത്ര നേരം ഇത് ആദ്യമായായിരുന്നു പണിമുടക്കിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ സാക്ഷാൽ Mark Zuckerberg തന്നെ ഇതിനു മറുപടിയുമായി ഫേസ് ബുക്കിൽ എത്തിയിരിക്കുന്നു .തടസ്സം നേരിട്ടതിൽ അദ്ദേഹം ക്ഷമയും ചോദിച്ചു .6 മണിക്കൂറിനു ശേഷം എല്ലാം പഴയതുപോലെ തിരിച്ചെത്തി .