വ്യാജന്മാർക്ക് പൂട്ട് വീഴുന്നു “ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ഇനി ആധാര്‍ കാര്‍ഡ് “
ഫേസ്ബുക്കിന്റെ പുതിയ അപ്ഡേഷൻ
അങ്ങനെ നമ്മുടെ സ്വന്തം ഫേസ്ബുക്കിനും പൂട്ട് വീഴുന്നു .ആധാര്‍ കാര്‍ഡ് ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചേക്കുമെന്ന് സൂചന. എന്നാൽ ഇതിനെക്കുറിച്ച് അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല .
ഇനിമുതല്‍ പുതിയതായി ഫേസ്ബുക്ക് അക്കൗണ്ട് എടുക്കുന്നവര്‍ ആധാറിലെ പേര് നല്‍കണമെന്ന പുതിയ ഫീച്ചര്‍ നടപ്പിലാക്കാനുള്ള ആലോചനയിലാണ് ഫേസ്ബുക്ക് അധികൃതര്‍.അതിനു കാരണം മറ്റൊന്നും അല്ല .
വ്യാജൻമാർ തന്നെയാണ് .ഫേസ്ബുക്കിൽ ഒരുപാടു വ്യാജ അക്കൗണ്ടുകൾ ഉണ്ട് .അത് പലരീതിയിലും ആ അകൗണ്ടുകൾ ദുരുപയോഗം ചെയുന്നു ,അതിനെ തടയാനാണ് ഇപ്പോൾ പുതിയ നീക്കം .
ഇത്തരത്തിലുള്ള അക്കൗണ്ടുകൾ തുടങ്ങുന്നതിനായി ഫേസ്ബുക്ക് പരീക്ഷണം തുടങ്ങിക്കഴിഞ്ഞു എന്നാണ് സൂചനകൾ .ഇന്ത്യപോലെയുള്ള രാജ്യങ്ങളിലാണ് ഇത് ആദ്യം പരിഷിക്കുന്നത് .എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഫേസ്ബുക്ക് അധികൃതർ പുറത്തുവിട്ടിട്ടില്ല
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile