Facebook ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ; പുതിയ Facebook News ഫീച്ചറുകൾ എത്തുന്നു

Updated on 28-Oct-2019
HIGHLIGHTS

പുതിയ ഫീച്ചറുകളുമായി ഫേസ്‍ബുക് എത്തുന്നു

 

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക് .ഏറ്റവും കൂടുതൽ ആളുകൾ ആശയവിനിമയം നടത്തുന്നതിന് ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ .എന്നാൽ ഇപ്പോൾ ഇതാ പുതിയ ഫീച്ചറുകളുമായി ഇപ്പോൾ ഫേസ്ബുക്ക് ഉടൻ എത്തുന്നു  .ഫേസ്ബുക്കിന്റെ പുതിയ ന്യൂസ് ഫീച്ചറുകളാണ് ഇപ്പോൾ അന്നൗൻസ് ചെയ്തിരിക്കുന്നത് .ജേർണലിസം ഇൻഡസ്ട്രിയുമായി ചേർന്നാണ് ഫേസ്ബുക്കിന്റെ പുതിയ സംരംഭങ്ങൾ അവർ പുറത്തിറക്കുന്നത് .കൂടാതെ പുതിയ ഗൈഡ് ലൈനുകളും ഈ ഫേസ്ബുക്ക് ന്യൂസ് ഫീച്ചറുകൾക്കുണ്ട് .

വാർത്തകൾക്ക് മാത്രമായാണ് ഇപ്പോൾ പുതിയ ന്യൂസ് ടാബുകൾ ഫേസ്ബുക്ക് അവതരിപ്പിക്കുന്നത് .ഇപ്പോൾ പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ ഈ ഫീച്ചറുകൾ നിലവിൽ അമേരിക്കയിൽ മാത്രമാണ് ലഭിക്കുന്നത് .നിലവിൽ  ഫേസ്ബുക്ക് ഉപഭോതാക്കൾക്ക് വാർത്തകൾ ലഭിക്കുന്നതുപോലെ ന്യൂസ് ഫീഡിൽ തന്നെയാണ് ന്യൂസ് ടാബിൽ വാർത്തകൾ പ്രദർശിപ്പിക്കുന്നത് .പുതിയ ഫീച്ചറുകളിൽ ഉപഭോതാക്കൾക്ക് ഇഷ്ടമനുസരിച്ചുള്ള വാർത്തകളും കാണുവാനും സൗകര്യം ഒരുക്കുന്നു .സബ്‌സ്‌ക്രിഷൻ സംവിധാനവും ഈ ന്യൂസ് ടാബിൽ ഉണ്ടാകുന്നതാണ് .

 

ഫേസ്‍ബുക്കിന്റെ ന്യൂസ് സെക്ഷനുകൾക്ക് 5  ഫീച്ചറുകളാണുള്ളത്

1.ടുഡേയ്സ് സ്റ്റോറീസ് 

2.Personalization 

3.ടോപ്പിക്ക് സെക്ഷൻ 

4.യുവർ സബ്‌സ്‌ക്രിപ്‌ഷൻ 

5.കൺട്രോൾസ് 

ഇത്തരത്തിലുള്ള 5 സെക്ഷനുകളാണ് ഇപ്പോൾ ഫേസ്ബുക്കിന്റെ പുതിയ സംരംഭത്തിന് നൽകുന്നത് .ഇന്നത്തെ ഹോട്ട് സ്റ്റോറികൾ മുതൽ ടോപ്പിക്ക് സെക്ഷനുകൾ വരെ ഫേസ്ബുക്ക് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു .അതുപോലെ തന്നെ ഈ ഫേസ്ബുക്ക് ന്യൂസ് ഫീച്ചറുകൾ എല്ലാ തന്നെ സ്റ്റോറുകൾ 4 തരത്തിലുള്ള കാറ്റഗറികളിൽ ഉള്ള സ്റ്റോറികളാണ് ക്രിയേറ്റ് ചെയ്യുന്നത് .ഏതൊക്കെയാണ് ഈ നാലുതരത്തിലുള്ള ഫീച്ചറുകൾ എന്ന് നോക്കാം .

1.ജനറൽ ന്യൂസുകൾ  

2.ടോപിക്കൽ ന്യൂസുകൾ 

3.ദിവേഴ്സ് ന്യൂസ് 

4.ലോക്കൽ ന്യൂസ് 

എന്നാൽ ഫേസ്ബുക്കിന്റെ ഈ ന്യൂസ് സെക്ഷനുകൾക്ക് അവരുടേതായ ഗൈഡ് ലൈനുകളും ഉണ്ട് .ഫേസ്ബുക്ക് ന്യൂസ് ഫീച്ചറുകളിൽ LGBT (വലയൻറ്റ് ,സെക്സ്ഷൽ തരത്തിലുള്ള ) ന്യൂസുകൾ പ്രോൽസാഹിപ്പിക്കില്ല .ഏതൊക്കെ പുബ്ലിഷറുകൾക്കാണ് ഇത് എലിജിബിൾ എന്ന് അറിയണമെങ്കിൽ https://www.facebook.com/help/publisher/270254993785210 ക്ലിക്ക് ചെയ്യുക .എന്നാൽ ഇപ്പോൾ ഈ ഫേസ്ബുക്ക് ന്യൂസ് സംവിധാനങ്ങൾ ഇന്ത്യയിൽ ലഭിക്കുകയില്ല .ഇപ്പോൾ ലഭിക്കുന്ന സ്ഥലങ്ങളുടെ പേരുകൾ ചുവടെ കൊടുത്തിരിക്കുന്നു .

1.ന്യൂയോർക്ക് 

2.ലോസ് ഏൻജൽസ് 

3.ചിക്കാഗോ 

4.ഡല്ലാസ് -ഫോർട്ട് വർത് 

5.ഫിലാഡൽഫിയ 

6.ഹോസ്റ്റൻ 

7.വാഷിങ്ടൺ ഡിസി 

8.മിയാമി 

9.അറ്റ്ലാന്റ 

10.ബോസ്റ്റൺ 

വാർത്തകൾക്ക് മാത്രമായാണ് ഇപ്പോൾ ഫേസ്ബുക്ക് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത് .ഇപ്പോൾ പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ ഈ ഫീച്ചറുകൾ മുകളിൽ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമാണ് ലഭിക്കുന്നത് .ഡിജിറ്റൽ യുഗത്തിലെ വാർത്താവിനിമയത്തെ പ്രോസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്ക് ന്യൂസ് ഫീച്ചറുകൾ അവതരിപ്പിക്കുന്നത് .അന്നത്തെ ദിവസ്സത്തെ പ്രധാന വാർത്തകൾ,വെക്തിപരമായ വാർത്തകൾ ,സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന വാർത്തകൾ ,എന്നിങ്ങനെ ഉപഭോതാക്കളുടെ ഇഷ്ടങ്ങൾ അനുസരിച്ചാണ് വാൾ ക്രെമീകരിക്കുന്നത് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :