വാട്ട്സ് ആപ്പിൽ പുതിയ ഫേസ്അൺലോക്ക് കൂടാതെ ഫിംഗർ ടെക്നോളജിയും ?

വാട്ട്സ് ആപ്പിൽ പുതിയ ഫേസ്അൺലോക്ക് കൂടാതെ ഫിംഗർ ടെക്നോളജിയും  ?
HIGHLIGHTS

പുതിയ അപ്പ്‌ഡേഷനുകളുമായി വാട്ട്സ് ആപ്പ്

 

വാട്ട്സ് ആപ്പിൽ പുതിയ രണ്ടു അപ്പ്‌ഡേഷനുകൾ ഉടൻ എത്തുന്നതായി സൂചനകൾ .വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇനി ലഭിക്കുന്ന രണ്ടു അപ്പ്‌ഡേഷനുകളാണ് ഫേസ്അൺലോക്കിങ് സംവിധാനവും കൂടാതെ ഫിംഗർ പ്രിന്റ് സംവിധാനങ്ങളും .കൂടാതെ മറ്റു ഇമോജികളും ഉപഭോതാക്കൾക്ക് ഉടൻ ലഭിക്കുന്നതാണ് .ഫേസ്ബുക്കിൽ ഇപ്പോൾ ഗ്രൂപ്പ് ആയി വീഡിയോ കാണുന്നതിന് സംവിധാനങ്ങൾ ഒരുക്കിയിരുന്നു .മാറ്റ് ഇത്തരത്തിലുള്ള മറ്റു അപ്പ്‌ഡേഷനുകള് ഫേസ്ബുക്കിനും ലഭിക്കുമെന്നാണ് സൂചനകൾ .സുരക്ഷ മുൻനിർത്തിയാണ് ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഒരുക്കുന്നത് .

   2019 ൽ പുതിയ അപ്പ്‌ഡേഷനുകളുമായി വാട്ട്സ് ആപ്പ് എത്തുന്നു .ഏറ്റവും അവസാനം വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് പുതിയ പരിഷ്കരിച്ച ഇമോജികളും കൂടാതെ ഫിംഗർ പ്രിന്റ് സെൻസറുകളുമാണ് .പുതിയതായി എത്തിയ 21 ഇമോജികളാണ് ഇതിലുള്ളത് .ഈ രണ്ടു അപ്പ്‌ഡേഷനുകളും ആദ്യം ലഭ്യമാകുന്നത് ആൻഡ്രോയിഡ് 2.19.21 ബീറ്റ വേർഷനിലാണ് .ആൻഡ്രോയിഡ് കൂടാതെ ios ഉപഭോതാക്കൾക്ക് ഇത്തരത്തിലുള്ള അപ്പ്‌ഡേഷനുകൾ ലഭ്യമാകുന്നതാണു് .ഇപ്പോൾ ഐഒഎസ് ഉപഭോതാക്കൾക്ക് ഫെയ്സ് ഐഡി, ടച്ച്‌ ഐഡി എന്നീ ഫീച്ചറുകള്‍ ലഭിക്കുന്നുണ്ട് .സുരക്ഷ സംവിധാനം മുൻനിർത്തിയാണ് ഇപ്പോൾ ഫിംഗർ പ്രിന്റ് അപ്പ്‌ഡേഷനുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

മെസേജുകൾ വീണ്ടെടുക്കാൻ മറ്റൊരു ആപ്ലികേഷൻ 

പ്ലേസ്റ്റോറില്‍ നിന്ന് Notification History എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.ഈ ആപ്ലികേഷൻ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ് .അതിനു ശേഷം വാട്‌സാപ്പില്‍ അയച്ചയാള്‍ സന്ദേശം ഡിലീറ്റ് ചെയ്താലും നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി ആപ്പ് അത് കാണിക്കുന്നതായിരിക്കും .മെസേജുകൾ അയച്ച സമയവും കൂടാതെ ഡിലീറ്റ് ചെയ്ത സമയവും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഇത് ലഭിക്കണമെങ്കിൽ വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ഉപയോഗിക്കണം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo