ഫേസ്ബുക്ക് ഉപഭോതാക്കളെ ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോൾ കുറച്ചു വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത് .ഏകദേശ കണക്കുകൾ പ്രകാരം 5 കോടിക്കടുത്തു ആളുകളുടെ ഫേസ്ബുക്ക് അകൗണ്ട് ആണ് ഇപ്പോൾ ഹാക്കർമ്മാർ ഹാക്ക് ചെയ്തിരിക്കുന്നത് .ഫേസ്ബുക്ക് നമ്മൾ എല്ലായ്പ്പോഴും ഓൺ ചെയ്തു തന്നെയാണ് നമ്മളുടെ സ്മാർട്ട് ഫോണുകളിൽ ഇടുന്നത് .ഇതാണ് ഹാക്കർമ്മാർ മുതലെടുത്തത് .ആക്‌സസ് ടോക്കന്‍ എന്ന സംവിധാനത്തിനെയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത് .
ആക്‌സസ് ടോക്കന്‍ ഐഡി ഉപയോഗിച്ച് ഫേസ്ബുക്കിലെ മറ്റു കാര്യങ്ങൾ ഹാക്കർമാർക്ക് കടന്നുചെല്ലുവാൻ സാധിക്കുന്നു .ഈ സാഹചര്യത്തിലാണ് ആക്‌സസ് ടോക്കുകൾ ഫേസ്ബുക്കിനു പിൻവലിക്കേണ്ടി വന്നിരിക്കുന്നത് .കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇങ്ങനെ ഒരു സുരക്ഷാവീഴ്ച ഫേസ്ബുക്കിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് .ഫേസ്ബുക്ക് കണക്കുകൾ പ്രകാരം ഏകദേശം 5 കോടിയ്ക്ക് അടുത്ത് ആളുകളുടെ ഫേസ്ബുക്ക് ഇതിനോടകം തന്നെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു .
എന്നാൽ ഇത് ഒഴിവാക്കുന്നതിന് നമ്മൾ തന്നെ ശ്രദ്ധിക്കേണ്ടതാണ് .സ്മാർട്ട് ഫോണുകളിൽ നമ്മൾ ഫേസ്ബുക്ക് ഓപ്പൺ ആക്കിക്കഴിഞ്ഞാൽ ഉപയോഗം കഴിഞ്ഞു അത് ലോഗ് ഓഫ് ചെയ്യണം .മികവുറ്റ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുവാൻ നോക്കേണ്ടതാണ് .പരിചയമില്ലാത്ത ആപ്ലിക്കേഷനുകളിൽ നിന്നും മറ്റു ലോഗിൻ ഒഴിവാക്കുക .മറ്റു സ്മാർട്ട് ഫോണുകളിൽ നിന്നും നിങ്ങൾ അല്ലാതെ മറ്റാരെങ്കിലും ലോഗിൻ ചെയ്യുന്നത് നിങ്ങൾക്ക് ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പാസ്സ്‌വേർഡ് മാറ്റേണ്ടതാണ് .