മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായ സാംസങ് ഗാലക്‌സി M33യ്ക്ക് വമ്പിച്ച ഓഫർ
50MP f/1.8 വൈഡ് ആംഗിളിന്റെ പ്രൈമറി ക്യാമറയാണിത്
16,000 രൂപയ്ക്കും ഇപ്പോൾ ഫോൺ വാങ്ങാം
ഈ അടുത്ത കാലത്ത് വന്നതിൽ ഏറ്റവും മികച്ച ഓഫറേതാണെന്ന് ചോദിച്ചാൽ അത് Samsung Galaxy M33യുടേതാണെന്ന് പറയാം. കാരണം, ആരും വാങ്ങാൻ ആഗ്രഹിക്കുന്ന ഈ സാംസങ് ഫോണിന് വൻ വിലക്കുറവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. 6.6 ഇഞ്ച് എൽസിഡിയുടെ വലിയ ഡിസ്പ്ലേയും മികച്ച ബാറ്ററി ലൈഫുമുള്ള ഈ ഫോണിന് 35 ശതമാനം വിലക്കുറവാണ് Amazon പ്രഖ്യാപിച്ചിരിക്കുന്നത്.
8 GB + 128GB സ്റ്റോറേജ് വേരിയന്റിനാണ് 9000 രൂപ വരെ ഡിസ്കൌണ്ട് നൽകിയിരിക്കുന്നത്. ഈ കിടിലൻ ഓഫറിനെ കുറിച്ച് അറിയാൻ താൽപ്പര്യമുള്ളവർ തുടർന്ന് വായിക്കുക.
Samsung Galaxy M33 സ്പെസിഫിക്കേഷനുകൾ
6.6 ഇഞ്ച് TFT ഡിസ്‌പ്ലേയോടെയാണ് ഇത് വരുന്നത്. 1080 x 2408 സ്‌ക്രീൻ റെസലൂഷനുള്ള Samsung Galaxy M33 5Gയുടെ റീഫ്രെഷ് റേറ്റ് 120Hz ആണ്. ഫോണിന്റെ പിൻവശത്ത് 2 ലെൻസുള്ള ക്യാമറ വരുന്നു. 50MP f/1.8 വൈഡ് ആംഗിളിന്റെ പ്രൈമറി ക്യാമറയും, 2MP f/2.4 മാക്രോ ക്യാമറയും, 2MP f/2.4 ഡെപ്ത് ക്യാമറയും ഇതിലുണ്ട്. 5MP f/2.2 അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഈ സാംസങ് ഫോണിൽ വരുന്നു. സെൽഫി ക്യാമറ 8 MPയുടേതാണ്.
എക്‌സിനോസ് 1280 ചിപ്‌സെറ്റും 6000mAh Li-ion ബാറ്ററിയുമായാണ് എടുത്തുപറയേണ്ട മറ്റ് സവിശേഷതകൾ.
വൈകിക്കേണ്ട, ഇതാണ് ഓഫർ!
മുമ്പൊക്കെ ആമസോൺ Samsung Galaxy M33യ്ക്ക് ഓഫറുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത്രയും വലിയ കിഴിവ് ഇതാദ്യമായാണ്. മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായ സാംസങ് ഗാലക്‌സി M33 സാധാരണ 25,999 രൂപയ്ക്കാണ് Amazonൽ വിൽക്കുന്നത്. എന്നാൽ ഒരു പരിമിത കാല ഓഫർ ആമസോൺ പുതിയതായി പ്രഖ്യാപിച്ചതിനാൽ നിങ്ങൾക്ക് വലിയ വിലക്കുറവിൽ ഇത് വാങ്ങാം. 8GB + 128GB വേരിയന്റ് ഫോണിന് 9000 രൂപ വിലക്കിഴിവിൽ 16,999 രൂപയ്ക്ക് വാങ്ങാം. എക്സ്ചേഞ്ച് ഡീലുകളോ ബാങ്ക് ഓഫറുകളോ ഉൾപ്പെടുത്താതെയുള്ള ഡിസ്കൌണ്ടാണിത്. TO BUY CLICK THE LINK
പഴയ ഫോണിന് എക്സ്ചേഞ്ച് ഓഫറും….
എക്‌സ്‌ചേഞ്ച് ഓഫറിൽ വാങ്ങാനാണ് പദ്ധതിയെങ്കിൽ 16,000 രൂപയ്ക്ക് ഇത് വാങ്ങാനാകും. എന്നാൽ നിങ്ങൾ കൊടുക്കുന്ന ഫോണിന് അനുസരിച്ച് വിലയിലും വ്യത്യാസം വരാം. വളരെ മികച്ചൊരു ഫോണാണ് മാറ്റി വാങ്ങുന്നതെങ്കിൽ, സാംസങ് ഗാലക്സി എം33 വെറും 999 രൂപയ്ക്ക് വരെ വാങ്ങാവുന്നതാണ്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile