ജിയോ ഫൈബർ സർവീസുകൾ ഇന്ത്യയിൽ മുഴുവനും എത്തുന്നു

Updated on 22-May-2018
HIGHLIGHTS

പുതിയ സർവീസുകളുമായി ജിയോ (IPTV)

ജിയോയുടെ ഏറ്റവും പുതിയ സർവീസുകൾ എത്തിക്കഴിഞ്ഞു .നമ്മൾ എല്ലാവരുംകാത്തിരുന്ന ഫൈബർ സർവ്വീസുകളുമായിട്ടാണ്  ഇപ്പോൾ ജിയോ എത്തിയിരിക്കുന്നത് .കൂടെ (IPTV)ഇന്റർനെറ്റ് പ്രോട്ടോകോൾ ടെലിവിഷൻ  സർവ്വീസുകളും ലഭ്യമാകുന്നു .ഇത് ഒരു ഗെയിമിങ് പ്ലാറ്റ്‌ഫോം സർവ്വീസുകൾ ആണ് .

ജിയോയുടെ ഏറ്റവും പുതിയ ബ്രൊഡ് ബാൻഡ് സർവീസുകളാണിത് .ബ്രൊഡ് ബാൻഡ് രംഗത്ത് പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ ജിയോ ജിഗാ ഫൈബര്‍ സർവീസുകൾക്ക് കഴിയും എന്നാണ് വിലയിരുത്തൽ .

അഹമ്മദാബാദ്, ചെന്നൈ, ജംനഗര്‍, മുംബൈ, ന്യൂഡല്‍ഹി എന്നി പ്രധാന സംസ്ഥാനങ്ങളിൽ   ഈ സേവനങ്ങൾ ഇപ്പോൾ ലഭ്യമാകുന്നു .അതിനി ശേഷം മാത്രമേ കേരളംപോലെയുള്ള മറ്റു സംസ്ഥാനങ്ങളിൽ  ലഭ്യമാകുന്നത് .

അള്‍ട്രാ സ്പീഡ് ഫൈബര്‍ ടു ദി ഹോം എന്ന സേവനത്തോടുകൂടിയാണ് ജിയോ ജിഗാ ഫൈബർ സർവീസുകൾ ലഭ്യമാകുന്നത് .സെക്കന്റില്‍ 100 എം.ബി വേഗത്തില്‍ ഇത് ലഭിക്കുന്നു.ഈ വർഷം അവസാനം അതായത് ഡിസംബർ പുതിയ പുതിയ ഫൈബർ സർവീസുകൾ മറ്റു സംസ്ഥാനങ്ങളിൽ എത്തിക്കും .

കൂടാതെ ഇതിന്റെ മറ്റൊരു സവിശേഷത ഇതിൽ പ്രതിമാസം 1.1 TB ഡാറ്റയാണ് ലഭിക്കുന്നത് .അതുകൊണ്ടുതന്നെ ഉപഭോതാക്കളുടെ ഇഷ്ടത്തിനനുസരിച്ചു സിനിമകളും മറ്റു നിമിഷങ്ങൾക്കുള്ളിൽ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നു .

25 ജിബി 1 മാസത്തേക്ക് 199 രൂപയ്ക്ക് ജിയോയിൽ നിന്നും 2018

ജിയോയുടെ മെയ് മാസത്തിലെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .മറ്റു ടെലികോം കമ്പനികളെ താരതമ്മ്യം ചെയ്യുമ്പോൾ ജിയോ പുറത്തിറക്കിയ ഈ ഓഫറുകൾ വളരെ ലാഭകരമായതാണ് .199 രൂപയുടെ പ്ലാനുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

199 രൂപയുടെ പോസ്റ്റ് പെയ്ഡ് ഓഫറുകളാണ് ജിയോ നിലവിൽ പുറത്തിറക്കിയിരിക്കുന്നത് .199 രൂപയുടെ പ്ലാനിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 25 ജിബിയുടെ 4ജി ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്  .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നു .

25ജിബി കഴിഞ്ഞാൽ 20 ജിബി വീണ്ടു ലഭിക്കുന്നതാണ് .എന്നാൽ അതിന്റെ സ്പീഡിൽ വെത്യാസം വരുന്നതായിരിക്കും .നിങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ നിന്നും ഇത് എടുക്കുവാനും സാധിക്കുന്നതാണ് .

 

 

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :