5 മിനിറ്റുകൊണ്ട് 0 നിന്നും 50% ചാർജ്ജ് ;തകർപ്പൻ Qualcomm Quick Charge 5 ടെക്ക്നോളജി

Updated on 07-Sep-2020
HIGHLIGHTS

Qualcomm's Quick Charge ലഭിക്കുന്നത് ആദ്യം ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളിലാകും

ഈ പുതിയ ടെക്ക്നോളജി 4000mAh ന്റെ ബാറ്ററിയിൽ മുകളിലോട്ടാണ് സപ്പോർട്ട് ആകുന്നത് .

2020 ന്റെ അവസാനത്തോടുകൂടി പുതിയ ടെക്ക്നോളജിയിൽ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് Qualcomm's Quick Charge 5 ടെക്ക്നോളജികൾ .നിലവിൽ 108 മെഗാപിക്സൽ ക്യാമറയിൽ തന്നെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നുണ്ട് .

കൂടാതെ 6000mah ന്റെ വലിയ ബാറ്ററി ലൈഫിൽ വരെ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുമുണ്ട് .എന്നാൽ ഇപ്പോൾ ഇതാ Qualcomm's Quick Charge 5 ടെക്ക്നോളജിയിൽ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ പുറത്തിറങ്ങുന്നു .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 0 ൽ നിന്നും 50 ശതമാനം വരെ ചാർജ്ജ്‌ ലഭിക്കുന്നതിന് എടുക്കുന്നത് വെറും 50 മിനുട്ട് മാത്രം ആണ് .

എന്നാൽ ഈ Qualcomm's Quick Charge ലഭിക്കുന്നത് ആദ്യം ഫ്ലാഗ്ഷിപ്പ്  സ്മാർട്ട് ഫോണുകളിലാകും .അതായത് Snapdragon 865,Snapdragon 865 Plus എന്നി പ്രോസസ്സറുകളിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളിലാണ് ഇത്തരത്തിൽ പുതിയ ടെക്ക്നോളജി സപ്പോർട്ട് ആകുന്നത് .ഇത് രണ്ടു തരത്തിലും സപ്പോർട്ട് ആകുന്നതാണ് .

വയർലെസ്സ് കൂടാതെ നോർമൽ എന്നിവയിലും എത്തുന്നതായിരിക്കും .അതുപോലെ തന്നെ ഈ പുതിയ ടെക്ക്നോളജി 4000mAh ന്റെ ബാറ്ററിയിൽ മുകളിലോട്ടാണ് സപ്പോർട്ട് ആകുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :