ആൻഡ്രോയിഡ് നിർമാതാവിന്റെ കിടിൻ ഫോണെത്തി

ആൻഡ്രോയിഡ്  നിർമാതാവിന്റെ കിടിൻ ഫോണെത്തി

ആൻഡ്രോയ്ഡ് എന്ന
 ഗൂഗിളിന്റെ എക്കാലത്തെയും മികച്ച ഒഎസിന്റെ സൃഷ്ടാവ് ആൻഡി റൂബിൻ 'എസ്സൻഷ്യൽ' എന്ന സ്വന്തം ഫോൺ ഒടുവിൽ വിപണിയിൽ എത്തിച്ചു. നിരവധി ടീസറുകൾക്കും ഊഹാപോഹങ്ങൾക്കുമെല്ലാം ഒടുവിലാണ് ഹൈ-എൻഡ് മോഡലായ എസ്സൻഷ്യൽ പി എച്ച് -1 (Essential PH-1) എന്ന

ആൻഡ്രോയ്ഡ് അധിഷ്ഠിത സ്മാർട്ട്ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്.

എഡ്ജ്-ടു-എഡ്ജ് ബെസെൽ-ലെസ്സ്
 ഡിസൈനുമായി വന്നിരിക്കുന്ന ഈ കിടിലൻ ഫോൺ ടൈറ്റാനിയം- സെറാമിക് രൂപകൽപ്പനയോടെ എത്തുന്ന ആദ്യ ഫോൺ എന്ന ഖ്യാതി നേടിയിട്ടുണ്ട്. മറ്റു ഫോണുകൾ ബോഡി നിർമിക്കാൻ അലൂമിനിയം തിരഞ്ഞെടുക്കുമ്പോൾ ഏറെക്കാലം നീണ്ടുനിൽക്കുന്നത് എന്ന സവിശേഷതയോട് കൂടിയ ടൈറ്റാനിയമാണ് ഈ ഫോണിന്റെ
 ബോഡി നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

2560 x 1312 പിക്സൽ
 റിസല്യൂഷൻ നൽകുന്ന 5.71 ഇഞ്ച് ഡിസ്‌പ്ലെക്ക് കോർണിംഗ് ഗോറില്ലാ ഗ്ലാസ് 5 സംരക്ഷണമാണുള്ളത്. ഫോണിന്റെ പിൻവശത്ത് കാന്തികമായി ഉറപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ചെറിയ 360 ഡിഗ്രി ക്യമറയും ഫോണിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്, 210 ഡിഗ്രി

FOV ഉള്ള രണ്ടു 12 എംപി f / 1.8 സെൻസറുകളാണ് ഫോണിലുള്ളത് 360 ഡിഗ്രിയിൽ അൾട്രാ എച്ച്ഡി വീഡിയോകൾ ഈ ക്യാമറ റിക്കോർഡ് ചെയ്യും.$699 ആണ് ഈ ഫോണിന് പ്രതീക്ഷിക്കുന്ന വില.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo