റീചാർജ് പ്ലാൻ മറ്റൊരു ഫോണിലേക്ക് മാറ്റാൻ സിം മാറ്റിയിടേണ്ട
പകരം eSIM ഫീച്ചർ പ്രയോജനപ്പെടുത്താം
ഈ വർഷം അവസാനം ഈ ഫീച്ചർ ലഭ്യമാകും
ആഗോള ടെക് കമ്പനിയായ Google ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്കായി കൊണ്ടുവന്നിരിക്കുന്നത് വളരെ മികച്ചൊരു ഫീച്ചറാണ്. ഈ വർഷം അവസാനത്തോടെ eSIM ട്രാൻസ്ഫർ ഫീച്ചർ അവതരിപ്പിക്കുമെന്നാണ് Google അറിയിച്ചിരിക്കുന്നത്. സ്‌പെയിനിലെ ബാഴ്‌സലോണയിൽ നടന്നുകൊണ്ടിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി) വച്ചായിരുന്നു പ്രഖ്യാപനം.
അതായത്, ഫിസിക്കൽ സിം മാറ്റാതെ മൊബൈൽ പ്ലാൻ ഒരു പുതിയ ഫോണിലേക്ക് മാറ്റുന്നതിന് സഹായിക്കുന്നതാണ് ഈ പുതിയ ഫീച്ചർ. ഈ വർഷം അവസാനത്തോടെ ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കുമെന്നാണ് പറയുന്നത്. ഗൂഗിൾ അതിന്റെ പങ്കാളി ബ്രാൻഡുകളായ Samsung, OnePlus, Oppo, Xiaomi എന്നീ ഫോണുകളിലായിരിക്കും ഈ ഫീച്ചർ ആദ്യം വരുന്നത്.
ഡച്ച് ടെലികോമായിരിക്കും ഈ ഫീച്ചർ കൊണ്ടുവരിക. DT നെറ്റ്‌വർക്കിലെ eSIM ട്രാൻസ്ഫർ ഫീച്ചറിന്റെ പ്രയോജനം ആദ്യം നേടുന്നത് ഗൂഗിൾ Pixel 7 ഫോൺ ഉപഭോക്താക്കളായിരിക്കും. ഈ വർഷം അവസാനം ഇത് ലഭ്യമാകും. ഭാവിയിൽ കൂടുതൽ ഉപഭോക്താക്കൾ eSIM-കൾ അവരുടെസിമ്മായി തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. ഭാവിയിൽ ആൻഡ്രോയിഡ് മുതൽ iOS വരെ eSIM ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സംവിധാനം വരും. പല രാജ്യങ്ങളിലെയും ഐഫോണുകൾ ഇപ്പോൾ eSIM-സപ്പോർട്ടീവ് ഉള്ളവയാണ്. പല രാജ്യങ്ങളിലും ഐഫോണുകൾക്ക് ഒരു ഫിസിക്കൽ സിം സ്ലോട്ടും മറ്റൊരു eSIM സ്ലോട്ടും ഉണ്ട്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile