അടുത്ത അഞ്ച് വർഷം ഇന്ത്യയിൽ VoLTE വിപ്ലവമെന്നു പഠനം
വരുന്ന അഞ്ചു വർഷക്കാലയളവിൽ
ടെലക്കോം രംഗത്ത് 4 ജി VoLTE രംഗത്തായിരിക്കും അത്ഭുതപ്പെടുത്തുന്ന വളർച്ചയുണ്ടാകുകയെന്നു എറിക്‌സൺ നടത്തിയ ഒരു പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ ഉപഭോക്താക്കളുടെ മൊബൈൽ ഉപയോഗ രീതികളുടെയും മറ്റു സ്ഥിതിവിവരകണക്കുകളുടെയും അടിസ്‌ഥാനത്തിലാണ് ഇവർ ഇത്തരമൊരു
നിഗമനത്തിലെത്തിയിരിക്കുന്നത്.
ഇവരുടെ കണക്കുകൾ പ്രകാരം
ഇന്ത്യയിലെ മൊബൈൽ ട്രാഫിക് 2017 ജനുവരിയിൽ 120 കോടി കവിഞ്ഞിരിക്കുകയാണ്. ഈ പഠനമനുസരിച്ച് വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഈ സംഖ്യ 140 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സബ്സ്ക്രിപ്ഷനുകളുടെ ഉയർച്ചയ്ക്ക് നിരവധി കാരണങ്ങളാണ് ചൂണ്ടികാട്ടുന്നത് .
താരിഫ് കുറച്ചതും
റിലയൻസ് ജിയോ ഇഫക്ട് മൂലം സേവന ദാതാക്കൾക്കിടയിലെ മത്സരവുമൊക്കെ മൊബൈൽ ഡാറ്റ ഉപഭോഗം വർധിപ്പിക്കാൻ തുടങ്ങി.ഇപ്പോഴത്തെ കണക്കനുസരിച്ച് ഒരു മാസം
ഇന്ത്യക്കാർ ഒരു എക്സാബൈറ്റ് ഡാറ്റ ഉപയോഗിക്കുന്നുണ്ട് . ഇത് 2022 ൽ എട്ട് തവണ അധികമാകും അതായത് ഡാറ്റ ഉപഭോഗം എട്ടുഎക്സാബൈറ്റ് വരെ വർദ്ധിക്കും. രാജ്യത്തെ VoLTE ട്രാഫിക് 37 കോടി കടക്കുമെന്നും പഠനം പറയുന്നു.