Avatar 2 ഒടിടിയിൽ റിലീസായി, ഓൺലൈനിൽ എങ്ങനെ കാണാം?

Avatar 2 ഒടിടിയിൽ റിലീസായി, ഓൺലൈനിൽ എങ്ങനെ കാണാം?
HIGHLIGHTS

ഒടിടി റിലീസിനായി സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് അവതാർ 2

സിനിമ മാർച്ച് 28 മുതൽ ഓൺലൈൻ സ്ട്രീമിങ് ആരംഭിച്ചുകഴിഞ്ഞു

2009ൽ ലോകസിനിമാപ്രേമികളുടെ മനം കവർന്ന അവതാർ എന്ന ഹോളിവുഡ് ചിത്രത്തിന്റെ രണ്ടാം പതിപ്പായ അവതാർ 2 കഴിഞ്ഞ വർഷാവസാനമാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ലോകത്തിലെ ഏറ്റവും ചിലവേറിയ സിനിമ എന്ന ടൈറ്റിൽ കൂടി ലഭിച്ച Avatar 2 പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. 3D ആയി പുറത്തിറങ്ങിയ സിനിമ തിയേറ്ററിൽ ആസ്വദിക്കാൻ കഴിയാതെ പോയവർക്ക് ഇതാ OTTയിൽ കാണാം. 

Avatar 2 ഒടിടി വിശേഷങ്ങൾ

ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ: ദി വേ ഓഫ് വാട്ടർ എന്ന Hollywood movie ആമസോൺ പ്രൈം, വുഡു, ആപ്പിൾ ടിവി തുടങ്ങി നിരവധി OTT പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്‌തിരിക്കുകയാണ്. സിനിമ ഡിജിറ്റൽ റിലീസിന് എത്തിയിട്ടുണ്ടെങ്കിലും ആർക്കും സൗജന്യമായി കാണാനാകില്ല. അതായത്, സബ്സ്ക്രിപ്ഷൻ ഉള്ളവർക്കും അവതാർ 2 കാണാൻ സാധിക്കില്ല. പകരം, പ്രത്യേക തുക നൽകി മാസ്മരിക ചിത്രം കണ്ട് ആസ്വദിക്കാം. 
അവതാർ: ദി വേ ഓഫ് വാട്ടർ ഇപ്പോൾ പ്രൈം വീഡിയോയിൽ വാങ്ങാം എന്ന്  Amazon Prime Video മാർച്ച് 28ന് ചിത്രം ഡിജിറ്റലായി റിലീസ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. 

Avatar 2; വിവിധ OTTയിലെ വില വിവരങ്ങൾ

ആമസോൺ പ്രൈമിലും ഗൂഗിൾ പ്ലേയിലും 19.99 ഡോളറിന്  വാങ്ങാനാകും. ഇന്ത്യക്കാർക്ക് അഥവാ ഇന്ത്യയിലുള്ളവർക്ക് 690 രൂപ ചിലവാക്കി Google Play മൂവീസ് & ടിവിയിൽ നിന്ന് ചിത്രം വാങ്ങിക്കാം. ആപ്പിൾ ടിവിയിൽ 590 രൂപയിലും, യൂട്യൂബിൽ 690 രൂപയ്ക്കും ചിത്രം പർച്ചേസ് ചെയ്ത് കാണാം.

എന്നാൽ, ഇനിയും കാത്തിരിക്കാൻ തയ്യാറാണെങ്കിൽ ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ ചിത്രം കുറച്ച് നാളുകൾക്ക് ശേഷം കാണാനാകുമെന്നാണ് പ്രതീക്ഷ. അവതാർ Disney+ Hotstarൽ റിലീസ് ചെയ്ത പോലെ രണ്ടാം ഭാഗവും ഇതിൽ സ്ട്രീം ചെയ്യുമെന്നാണ് സൂചന. എന്നിരുന്നാലും, ഇതുവരെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo