വിവാദങ്ങളിൽ ഇപ്പോഴും പിന്നോട്ടല്ല ഇലോൺ മസ്ക്. ഇന്റർനെറ്റ് ലോകം മറന്നാലും തന്നെ വിമർശിക്കാനോ, തന്നെ പ്രതിപാദിക്കാനോ എന്തെങ്കിലുമൊന്ന് Elon Musk സൈബർ ലോകത്തിന് ഇങ്ങനെ നൽകിക്കൊണ്ടേയിരിക്കും. ഇപ്പോഴിതാ, ഇലോൺ മസ്ക് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത് Twitterന്റെ പുതിയ സിഇഒയുടെ പ്രഖ്യാപനത്തിലൂടെയാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുകൊണ്ട് Musk കണ്ടുപിടിച്ച പുതിയ CEO മറ്റാരുമല്ല, സ്വന്തം വളർത്തുനായ തന്നെയാണ്. ഷിബ ഇനു വിഭാഗത്തിൽപെട്ട ഫ്ലോക്കി എന്ന നായ എന്തുകൊണ്ടും മുൻ സിഇഒയേക്കാൾ മികച്ചതാണെന്ന് ഇലോൺ മസ്ക് പറഞ്ഞു.
തന്റെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ ഒഴിവാക്കാനായി Twitter മേധാവി സ്ഥാനം ഏറ്റെടുത്ത ഉടനെ CEO പരാഗ് അഗർവാളിനെയും മസ്ക് പിരിച്ചുവിട്ടു. ഇതിന് ശേഷം Elon Musk ട്വിറ്റർ സിഇഒ ആവുന്നതിൽ നിന്ന് നിരവധി പേർ വിയോജിപ്പ് പ്രകടിപ്പിച്ചു. സിഇഒ ആവാന്‍ മാത്രം വിഡ്ഡിയായ ഒരാളെ ലഭിച്ചാല്‍ താന്‍ ഉടന്‍ സ്ഥാനമൊഴിയും എന്നാണ് ഈ സമയം മസ്ക് പ്രതികരിച്ചത്.
എന്തായാലും, ഫ്ലോക്കിയെ സിഇഒ ആക്കിയിട്ടുള്ള ഒരു ചിത്രവും Twitter മേധാവി പങ്കുവച്ചിട്ടുണ്ട്. തന്റെ വളർത്തുനായ കോട്ടും സ്യൂട്ടും ധരിച്ച് സിഇഒയുടെ കസേരയിൽ ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഒപ്പിന് പകരം വളർത്തുനായയുടെ കൈയടയാളങ്ങൾ പകർത്തിയിരിക്കുന്ന കടലാസുകളും മേശപ്പുറത്ത് കാണാം.
https://twitter.com/elonmusk/status/1625695877326340102?ref_src=twsrc%5Etfw
ട്വിറ്ററിന്റെ പുതിയ സിഇഒ അതിശയകരമാണ് എന്നാണ് ഇലോൺ മസ്ക് ട്വീറ്റിൽ കുറിച്ചത്. മുൻ ട്വിറ്റർ സിഇഒ പരാഗ് അഗർവാളിനേക്കാൾ മികച്ചതാണെന്ന തരത്തിലും ട്വീറ്റിൽ അദ്ദേഹം പരാമർശിക്കുന്നുണ്ട്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതിനെ എതിർത്തത് മുതലാണ് പരാഗ് അഗ്രവാളുമായുള്ള പ്രശ്നം ആരംഭിക്കുന്നത്.
ട്വിറ്ററിലെത്തിയ ശേഷം മസ്ക് പരാഗിനെ പറഞ്ഞുവിടുകയും ചെയ്തു. കമ്പനിയുടെ ചിലവ് കുറയ്ക്കുന്നതിനെന്ന പേരില്‍ പകുതിയിലേറെ ജീവനക്കാരെ പിരിച്ചുവിടുകയും, കുറേപേർ പിരിഞ്ഞുപോയതും വലിയ വാർത്തയായിരുന്നു. കൂടാതെ, പെയ്ഡ് ബ്ലൂ ടിക്ക് അടക്കം ട്വിറ്ററിൽ അദ്ദേഹം കൊണ്ടുവന്ന പല വിഫലമായ ശ്രമങ്ങളും, തുടർന്നുള്ള നഷ്ടങ്ങളും വലിയ വിമർശനത്തിനും കാരണമായി.