ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വില ഇനി പ്രശ്നമാകില്ല!
കുറഞ്ഞ വിലയിലാണ് സ്കൂട്ടറുകൾ നിർമ്മിക്കുന്നത്
70,000 മുതൽ 80,000 രൂപവയാണ് വില വരുന്നത്
ബജാജിന്റെ അഞ്ച് സ്‌കൂട്ടറുകളാണ് പുറത്തിറങ്ങുന്നത്
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ (Electric Scooters) പ്രചാരം നേടി കൊണ്ടിരിക്കുകയാണ്. ആവശ്യക്കാരുണ്ടെങ്കിലും വില ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വലിയ വെല്ലുവിളിയാണ്. ഇതേ ഘട്ടത്തിലാണ് താരതമ്യേന കുറഞ്ഞ വിലയിൽ സ്കൂട്ടറുകൾ നിർമിക്കാൻ ഇന്ത്യയിലെ പ്രമുഖ കമ്പനികൾ തയ്യാറെടുക്കുന്നത്. ബജാജ് (Bajaj) , ടിവിഎസ് (TVS), ആതർ (Ather) തുടങ്ങിയ കുറച്ചു കമ്പനികൾ അഫോർഡബിൾ സ്കൂട്ടറുകൾ നിർമിക്കാനുള്ള പ്ലാനിലാണ്.
12-18 മാസത്തിനുള്ളിൽ ഇത്തരത്തിൽ കുറഞ്ഞ വിലയിലെ സ്‌കൂട്ടറുകൾ പുറത്തിറക്കാൻ പദ്ധതിയിടുകയാണ് കമ്പനികൾ. ഏകദേശം 70,000 മുതൽ 80,000 രൂപ വരെ വിലയിലായിരിക്കും കമ്പനികൾ തങ്ങളുടെ സ്കൂട്ടറുകൾ വിപണിയിൽ എത്തിക്കുക. പ്രീമിയം വേരിയന്റുകളേക്കാൾ അല്പം കുറഞ്ഞ പവർട്രെയിൻ ആയിരിക്കും എന്ന് മാത്രമാണ് ഇവയുടെ വ്യത്യാസം.
ബജാജ് (Bajaj)
ബജാജ് അഞ്ച് സ്‌കൂട്ടറുകളാണ് പുറത്തിറക്കാൻ ആസൂത്രണം ചെയ്യുന്നത്. അങ്ങിനെ വന്നാൽ ഇത് 2024-25 ഓടെ നിലവിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ 15% പിടിച്ചെടുക്കാൻ കമ്പനിയെ സഹായിക്കുമെന്നാണ് ബിസിനസ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ബജാജിന്റെ ആദ്യ ബജറ്റ് ഇലക്ട്രിക് സ്കൂട്ടർ (H107 എന്ന കോഡ്നാമം) അടുത്ത സാമ്പത്തിക വർഷത്തിൽ ഉൽപ്പാദനം ആരംഭിക്കാൻ സാധ്യതയുണ്ട്. തുടക്കത്തിൽ, കമ്പനി പ്രതിമാസം 2,000 യൂണിറ്റ് ഉത്പാദിപ്പിക്കും, ഇത് ക്രമേണ 10,000 യൂണിറ്റായി ഉയർത്തും.
ടിവിഎസ് (TVS)
പ്രതിമാസം ശരാശരി 9,000 വിൽപ്പനയുള്ള ഐക്യൂബിന്റെ താങ്ങാനാവുന്ന വേരിയന്റ് ടിവിഎസ് മോട്ടോർ കമ്പനി കൊണ്ടുവരും. ആന്തരികമായി U546 എന്നറിയപ്പെടുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടർ 2024-ന്റെ ആദ്യ മാസത്തിൽ ഉൽപ്പാദനത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോഡലിന് പ്രതിമാസ ഉൽപ്പാദന നിരക്ക് 25,000 യൂണിറ്റ് ആയിരിക്കും.
ആതർ (Ather)
ആതറിന്റെ താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടർ (450U എന്ന കോഡ്‌നാമം) 2024-ൽ എത്താൻ സാധ്യതയുണ്ട്. ഇത് ആതർ 450X-ന്റെ താഴ്ന്ന സ്‌പെസിഫിക്കേഷൻ വേരിയന്റായിരിക്കാം. പ്രതിമാസം 30,000 മുതൽ 33,000 യൂണിറ്റുകൾ വരെ നിർമ്മിക്കാനാണ് ഇരുചക്രവാഹന നിർമ്മാതാവ് ലക്ഷ്യമിടുന്നത്. ബജാജ്, ടിവിഎസ്, ആതർ എന്നിവ കൂടാതെ മറ്റു ചില ഇലക്ട്രിക് സ്കൂട്ടറുകളും വിപണിയിലെത്തുന്നുണ്ട്
ബൗൺസ് ഇൻഫിനിറ്റി E1 (Bounce Infinity E1)
2 kWh 48V 39 Ah എന്നിവയിലേക്ക് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പാക്ക് ഉപയോഗിച്ച്, ഈ ഇവി മണിക്കൂറിൽ 65 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യുന്ന ഒരു ഹബ് മോട്ടോറുമായി യോജിപ്പിച്ചിരിക്കുന്നു. ബൗൺസ് ഇൻഫിനിറ്റി E1, 2.9 ബിഎച്ച്പി മാത്രമാണ് ഉത്പാദിപ്പിക്കുന്നത്, അതേസമയം പീക്ക് ടോർക്ക് 83 എൻഎം ആണ്. IP67 റേറ്റുചെയ്ത ലിഥിയം-അയൺ ബാറ്ററി നാലോ അഞ്ചോ മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ, 85 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
ഇക്കോ, സ്‌പോർട് എന്നീ രണ്ട് റൈഡ് മോഡുകൾ ഇതിനുണ്ട്. താങ്ങാനാവുന്ന വിലയിലുള്ള ഇൻഫിനിറ്റി E1ൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ജിയോഫെൻസിംഗ്, ആന്റി-തെഫ്റ്റ്, ടോ അലേർട്ടുകൾ എന്നിവയും പഞ്ചറായാൽ സ്‌കൂട്ടർ നീക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു ഡ്രാഗ് മോഡും ലഭിക്കുന്നു. 59,999 രൂപയാണ് ഇതിന്റെ മാർക്കറ്റ് വില.
ഹീറോ ഇലക്ട്രിക് ഒപ്റ്റിമ CX(Hero Electric Optima CX)
52.2V, 30Ah ലിഥിയം ഫോസ്ഫേറ്റ് ബാറ്ററിയുമായി യോജിപ്പിച്ച് 1.2bhp പീക്ക് പവർ ഉത്പാദിപ്പിക്കുന്ന 550W BLDC മോട്ടോറാണ് ഒപ്റ്റിമ CX-ന് ഊർജം പകരുന്നത്. ഇത് പൂർണ്ണമായും ചാർജ് ആവാൻ 4-5 മണിക്കൂർ എടുക്കും. യഥാക്രമം 62,190 രൂപയും 77,490 രൂപയും വിലയുള്ള സിംഗിൾ, ഡബിൾ ബാറ്ററി വേരിയന്റുകളോടെയാണ് സ്കൂട്ടർ വിപണിയിൽ എത്തിയിരിക്കുന്നത്. ഇരട്ട ബാറ്ററി വേരിയന്റിൽ ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയും കമ്പനി അവകാശപ്പെടുന്നു.
ആമ്പിയർ മാഗ്നസ് EX (Ampere Magnus EX)
ആമ്പിയർ മാഗ്നസ് EX-ന് ഒരു എൽസിഡി സ്‌ക്രീൻ, ഒരു ഇന്റഗ്രേറ്റഡ് യുഎസ്ബി പോർട്ട്, കീലെസ് എൻട്രി, ആന്റി-തെഫ്റ്റ് അലാറം എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. പവർട്രെയിൻ ഡ്യൂട്ടിക്കായി, ഇത് 1.2 kW മോട്ടോർ ഉപയോഗിക്കുന്നു. ഇത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗത കൈവരിക്കാൻ നല്ലതാണ്. 60V, 30Ah ബാറ്ററിയുമായി പെയർ ചെയ്ത സ്കൂട്ടർ 5 amp സോക്കറ്റ് ഉപയോഗിച്ച് ഫുൾ ചാർജ് ആവാൻ 6-7 മണിക്കൂർ എടുക്കും. ARAI സാക്ഷ്യപ്പെടുത്തിയ 121 കിലോമീറ്റർ പരിധിയാണ് മാഗ്നസ് EX അവകാശപ്പെടുന്നത്. 73,999 രൂപയാണ് ഈ ഇവിയുടെ വിപണിയിലെ വില.
ഹീറോ ഇലക്ട്രിക് ഫോട്ടോൺ (Hero Electric Photon)
52.2V, 30Ah ലിഥിയം ഫോസ്ഫേറ്റ് ബാറ്ററിയുമായി യോജിപ്പിച്ച് 1.2bhp പീക്ക് പവർ ഉത്പാദിപ്പിക്കുന്ന 550W BLDC മോട്ടോറാണ് ഒപ്റ്റിമ CX-ന് ഊർജം പകരുന്നത്. ഇത് പൂർണ്ണമായും ചാർജ് ആവാൻ 4-5 മണിക്കൂർ എടുക്കും. യഥാക്രമം 62,190 രൂപയും 77,490 രൂപയും വിലയുള്ള സിംഗിൾ, ഡബിൾ ബാറ്ററി വേരിയന്റുകളോടെയാണ് സ്കൂട്ടർ വിപണിയിൽ എത്തിയിരിക്കുന്നത്. ഇരട്ട ബാറ്ററി വേരിയന്റിൽ ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയും കമ്പനി അവകാശപ്പെടുന്നു.