മികച്ച ഡിസൈനുള്ള നിരവധി സ്മാർട്ട്ഫോണുകൾ ഈ വർഷം ഇതിനകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിൽ സാംസങ്, വിവോ, റിയൽമി, ഇൻഫിനിസ്, ടെക്‌നോ, വൺപ്ലസ് എന്നീ ബ്രാന്റുകളുടെ ഫോണുകൾ ഉൾപ്പെടുന്നു.
Realme Narzo N53 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഒക്ടാ-കോർ യുണിസോക്ക് ടി612 ചിപ്‌സെറ്റുമായി വരുന്ന ഫോൺ രണ്ട് നിറങ്ങളിലും സ്റ്റോറേജ് ഓപ്ഷനുകളിലും ലഭിക്കും. 33W വയേഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി യൂണിറ്റും ഈ സ്മാർട്ട്ഫോണിലുണ്ട്. ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ നാർസോ എൻ സീരീസ് സ്മാർട്ട്‌ഫോണാണ് ഇത്. റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിൽ 6.74 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിൽ 50 മെഗാപിക്സൽ എഐ പ്രൈമറി സെൻസറാണുള്ളത്. ഡിസ്പ്ലെയിലെ വാട്ടർഡ്രോപ്പ് നോച്ചിൽ 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0ലാണ് ഈ ഡിവൈസ് പ്രവത്തിക്കുന്നത്.
ഇൻഫിനിക്‌സ് നോട്ട് 30 5ജി (Infinix Note 30 5G) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകുന്ന സ്മാർട്ട്ഫോണാണ് ഇത്. 108 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, മീഡിയടെക് ഡൈമൻസിറ്റി 6080 എസ്ഒസി, 5,000mAh ബാറ്ററി പായ്ക്ക്, 45W വയേഡ് ചാർജിങ്, ബൈപാസ് ചാർജിംഗ് മോഡ് തുടങ്ങിയ മികച്ച സവിശേഷതകളോടെയാണ് ഈ ഡിവൈസ് വരുന്നത്. ഇൻഫിനിക്‌സ് നോട്ട് 30 5ജി സ്മാർട്ട്ഫോണിൽ 6.78-ഇഞ്ച് ഫുൾ-എച്ച്ഡി+ ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്.
മെയ് മാസത്തിൽ Tecno ഇന്ത്യയിൽ Camon 20, Camon 20 Pro 5G എന്നിവ അവതരിപ്പിച്ചു. Tecno Camon 20 Premier 5Gയാണ് Tecno ഇനി അവതരിപ്പിക്കാൻ പോകുന്നത്. 120Hz റിഫ്രഷ് റേറ്റും 1080×2400 പിക്‌സൽ റെസല്യൂഷനുമുള്ള 6.67 ഇഞ്ച് അമോലെഡ് സ്‌ക്രീനാണ് Tecno Camon 20 സീരീസ് വഹിക്കുന്നത്. ബയോമെട്രിക്സിനായി ഇതിന് ഇൻ-സ്ക്രീൻ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്കാനർ ലഭിക്കുന്നു. Tecno Camon 20 Premier 5G- ൽ MediaTek Dimensity 8050 SoC, 8GB റാമിനൊപ്പം 8GB വെർച്വൽ റാം പിന്തുണയും 256GB ഓൺബോർഡ് സ്റ്റോറേജും സജ്ജീകരിച്ചിരിക്കുന്നു. ഹീറ്റ് ഡിസ്‌സിപ്പേഷൻ സിസ്റ്റവും സ്മാർട്ട്‌ഫോണിന്റെ സവിശേഷതയാണ്. 45W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് Tecno Camon 20 സീരീസ് പിന്തുണയ്ക്കുന്നത്. 108MP f/2.2 അൾട്രാ വൈഡും 2MP f/2.4 ഡെപ്ത് ലെൻസുമായി ജോടിയാക്കിയ 50MP f/1.8 പ്രധാന സെൻസറും Tecno Camon 20 Premier 5G ഫീച്ചർ ചെയ്യുന്നു.
Honor Play 40C എന്ന പേരിൽ ഒരു പുത്തൻ സ്മാർട്ട്ഫോൺ ഹോണർ പുറത്തിറക്കിയിരിക്കുകയാണ്. Honor Play 40C-ന് 6.56 ഇഞ്ച് LCD സ്‌ക്രീൻ ഉണ്ട്. അതിൽ HD+ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റും ലഭിക്കുന്നു, ഇത് ഗെയിമുകൾ കളിക്കുന്നതിനും വീഡിയോകൾ കാണുന്നതിനും അനുയോജ്യമാണ്. 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും 13 മെഗാപിക്സലിന്റെ പിൻ ക്യാമറയുമാണ് ഫോണിനുള്ളത്. Honor Play 40C, MagicOS 7.1 UI അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 13 ഉപയോഗിച്ച് പ്രീഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. ശക്തമായ സ്‌നാപ്ഡ്രാഗൺ 480 പ്ലസ് ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്.
20,000 രൂപയിൽ താഴെ വില വരുന്ന വിഭാഗത്തിലേക്ക് 50MP No Shake Cam, 6000mAh ബാറ്ററി, 1000nits ബ്രൈറ്റ്നസുള്ള 120Hz സൂപ്പർ AMOLED ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളുമായിട്ടാണ് Galaxy M34 5G വിപണിയിലെത്തിയിരിക്കുന്നത്.Galaxy M34 5G സ്മാർട്ട്ഫോണിലുള്ള 50MP Shake Cam ഉപയോഗിച്ച് ലൈറ്റ് കുറഞ്ഞ അവസരത്തിൽ പോലും ക്ലിയറായ ഫോട്ടോകൾ എടുക്കാൻ സാധിക്കും. Galaxy M34 5G സ്മാർട്ട്ഫോണിന്റെ ക്യാമറ സെറ്റപ്പിലുള്ള മറ്റൊരു മാനോഹരമായ ഫീച്ചറാണ് Nightography മോഡ്. ഈ മോഡ് ഉപയോഗിച്ച് ലൈറ്റ് കുറഞ്ഞ അവസരത്തിലും മികച്ച ക്ലാരിറ്റിയിൽ ഫോട്ടോകൾ എടുക്കാൻ സാധിക്കും. Galaxy M34 5Gയിലുള്ള 6000mAh ബാറ്ററി ഫോണിനെ മണിക്കൂറുകളോളം തടസമില്ലാതെ പ്രവർത്തിക്കാൻ സഹായിക്കുന്നു.
Infinix Hot 30 5G 120Hz റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറായ XOS 13-ലാണ് Hot 30 പ്രവർത്തിക്കുന്നത്. Infinix 2 വർഷത്തെ സുരക്ഷാ പാച്ചും 1 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും വാഗ്ദാനം ചെയ്യുന്നു.മീഡിയടെക് ഡൈമെൻസിറ്റി 6020 ചിപ്‌സെറ്റാണ് നൽകുന്നത്. Infinix Hot 30 5G 18W ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ്. 53 മണിക്കൂർ കോളിംഗ്, 21 മണിക്കൂർ വീഡിയോ സ്ട്രീമിംഗ്, 13 മണിക്കൂർ ഗെയിമിംഗ്, സ്റ്റാൻഡ്‌ബൈ മോഡിൽ 35 ദിവസത്തെ ബാറ്ററി ലൈഫ് എന്നിവ വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെടുന്ന ഫോണിന് പവർ മാരത്തൺ സാങ്കേതികവിദ്യയുണ്ട്.
വിവോ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ വിവോ Y27 ഇന്ത്യയിൽ അവതരിപ്പിച്ചു. 15000 രൂപയിൽതാഴെ വിലയിൽ അവതരിപ്പിച്ച Y27 സ്മാർട്ട്ഫോണിലൂടെ വിവോ ഇന്ത്യയിലെ Y സീരീസ് വിപുലപ്പെടുത്തിയിരിക്കുകയാണ്. ബർഗണ്ടി ബ്ലാക്ക്, ഗാർഡൻ ഗ്രീൻ എന്നീ നിറങ്ങളിലാണ് Y27 ലഭ്യമാകുക. ഈ വിവോ സ്മാർട്ട്ഫോണിന്റെ വരവ്. 2.5 ഡി ഗ്ലാസ് ബോഡി ഡിസൈനും 6.64 ഇഞ്ച് ഫുൾ എച്ച്‌ഡി + എൽസിഡി ഡിസ്‌പ്ലേയുമാണ് വിവോ Y27 ൽ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 13 സ്കിൻ ഔട്ട്-ഓഫ്-ബോക്സിലാണ് ഈ വിവോ ഫോൺ പ്രവർത്തിക്കുന്നത്. 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്‌സൽ ബൊക്കെ ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ Y27 വാഗ്ദാനം ചെയ്യുന്നത്.
വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 20:9 ആസ്പാക്ട് റേഷിയോ, 91.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 391 പിപിഐ പിക്‌സൽ ഡെൻസിറ്റി, 120Hz ഡൈനാമിക് റിഫ്രഷ് റേറ്റ് എന്നിവയുള്ള 6.72-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,400 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. അഡ്രിനോ 619 ജിപിയുവുമായി വരുന്ന വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 8 ജിബി LPDDR4X റാമാണുള്ളത്. ഒക്ട-കോർ സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഫോണിലെ റാം 8 ജിബി വരെ എക്സ്പാൻഡ് ചെയ്യാനും ഫോണിൽ ഓപ്ഷനുണ്ട്. ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോൺ ആൻഡ്രോയിഡ് 13 ബേസ്ഡ് ഓക്സിജൻ ഒഎസ് 13.1ൽ പ്രവർത്തിക്കുന്നു. മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ വരുന്നത്. വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5ജി സ്മാർട്ട്ഫോണിൽ 5,000mAh ബാറ്ററിയാണുള്ളത്. ഇത് 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വരുന്നു.