ഫോൺ എടുക്കുമ്പേൾ ഇന്റർനെറ്റ് (Internet) കിട്ടാത്ത അവസ്ഥ നമ്മളിൽ മിക്കവരും അനുഭവിച്ചിട്ടുണ്ടാകും. കടയിൽ പോയി സാധനം വാങ്ങി യുപിഐ(UPI) വഴി പണം അയക്കുമ്പോഴോ അത്യാവശ്യമായി മെയിലുകലോ മെസേജുകളോ അയക്കുമ്പോഴോ ഇത്തരം മൊബൈൽ ഡാറ്റ (Mobile Data) കിട്ടാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. സിനിമയോ ക്രിക്കറ്റ് മാച്ചോ നടക്കുമ്പോൾ മെബൈൽ ഡാറ്റ പോയാൽ വല്ലാത്ത വിഷമം വരും. മൊബൈൽ ഡാറ്റ പോകുന്നതിന് പല കാരണങ്ങളും ഉണ്ടാകും.
മൊബൈൽ ഡാറ്റ (Mobile Data) കിട്ടാത്ത പ്രശ്നം ഉണ്ടായാൽ അത് പരിഹരിക്കാൻ പല ട്രിക്കുകളുമുണ്ട്. ഇത്തരത്തിലുള്ള അഞ്ച് കാര്യങ്ങളാണ് നമ്മളിന്ന് നോക്കുന്നത്.
പണ്ട് മുതലേ ഫോണിൽ എന്തെങ്കിലും നെറ്റ്‌വർക്ക് പ്രശ്‌നമുണ്ടായാൽ ഫോണിന്റെ ബാറ്ററികൾ എടുത്ത് മാറ്റി വീണ്ടും ഇട്ട് ഓണാക്കുന്ന ശീലം നമുക്കുണ്ടായിരിക്കും. മൊബൈൽ കണക്റ്റിവിറ്റി, ഫോൺ ഹാങ് ആവുക, തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന കാര്യമാണ്. ഇന്ന് ഫോണിന്റെ ബാറ്ററി പുറത്തെടുക്കാൻ കഴിയില്ലെങ്കിലും എയർപ്ലെയിൻ മോഡ് ഓൺ ചെയ്ത് കുറച്ച് നേരം വച്ച് ഓഫ് ചെയ്താൽ മൊബൈൽ ഡാറ്റ നെറ്റ്‌വർക്കുകൾ ശരിയായേക്കും. ഇത് ശരിയായില്ലെങ്കിൽ ഫോൺ റീസ്റ്റാർട്ട് ചെയ്യാം.
സിം കാർഡ് മാറ്റി വീണ്ടും ഇടുക എന്നതാണ്. മൊബൈൽ നെറ്റ്വർക്ക് ലഭിക്കാത്തതും മൊബൈൽ ഡാറ്റ കണക്റ്റിവിറ്റി ലഭിക്കാത്തതുമായ അവസരങ്ങളിൽ ഈ വഴി ഉപയോഗപ്പെടാറുണ്ട്. പല പ്രശ്നങ്ങളും ഇതിലൂടെ പരിഹരിക്കാനും സാധിക്കും.
നിങ്ങൾ രണ്ട് സിം കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ ലഭ്യമായ ഏറ്റവും മികച്ച നെറ്റ്‌വർക്ക് (Network) ഏതാണ് എന്ന് തിരിച്ചറിഞ്ഞ് അത് ഓട്ടോമാറ്റിക്കായി തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിങ്ങളുടെ ഫോണിൽ എനേബിൾ ചെയ്യാം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.
സെറ്റിങ്സിൽ കയറി മൊബൈൽ ഡാറ്റ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
മൊബൈൽ ഡാറ്റ(Mobile Data)യിൽ ക്ലിക്ക് ചെയ്യുക
മൊബൈൽ ഡാറ്റ(Mobile Data) സ്വിച്ചിംഗ്’ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
നിങ്ങളുടെ മൊബൈലിൽ ഡാറ്റ (Mobile Data) ധാരാളം ഉപയോഗിക്കുമ്പോൾ ദിവസവുമുള്ള ലിമിറ്റ് അവസാനിച്ചിരിക്കും. ഇത്തരം അവസരങ്ങളിൽ മൊബൈൽ തന്നെയാണ് ഡാറ്റ കണക്റ്റിവിറ്റി (Data Connectivity) തടയുന്നത്. അതുകൊണ്ട് തന്നെ ദിവസവും നിശ്ചത ജിബി ഡാറ്റ എന്ന ലിമിറ്റ് ഫോണിൽ ഉണ്ടെങ്കിൽ അത് ഓഫ് ചെയ്ത് വയ്ക്കുകയോ ലിമിറ്റ് വർധിപ്പിക്കുകയോ ചെയ്യാം. ദിവസവുമുള്ള മൊബൈൽ ഡാറ്റ ലിമിറ്റ് അവസാനിക്കുമ്പോൾ ടെലിക്കോം കമ്പനികൾ മെസേജുകൾ അയക്കാറുണ്ടെന്നതിനാൽ പണം നഷ്ടമാകുമെന്ന പേടിയും വേണ്ട.
സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ വളരെ പ്രധാനപ്പെട്ട കാര്യമാണ്. പല ആളുകളും ഇത് മനസിലാക്കുന്നില്ല. എല്ലാ അപ്‌ഡേറ്റുകളും കൃത്യമായി തന്നെ ചെയ്യാൻ ശ്രമിക്കുക. ഫോണിലെ മൊബൈൽ ഡാറ്റ പ്രവർത്തിക്കുന്നില്ലെങ്കിൽ നിങ്ങൾ കുറച്ചധികം കാലമായി ഫോൺ അപ്‌ഡേറ്റ് ചെയ്‌തിട്ടില്ലെന്നാണ് അർത്ഥം. സെറ്റിങ്സ് മെനുവിൽ പോയി അപ്ഡേറ്റ് പരിശോധിക്കുക.