വളവുകളിലും ഒഴുക്ക് റോഡിലും ഈസി കൺട്രോൾ; എല്ലാ മാരുതിയിലും ഇനി ഈ ഫീച്ചർ

വളവുകളിലും ഒഴുക്ക് റോഡിലും ഈസി കൺട്രോൾ; എല്ലാ മാരുതിയിലും ഇനി ഈ ഫീച്ചർ
HIGHLIGHTS

സുരക്ഷ വർധിപ്പിക്കുന്നതിനായി ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റം അവതരിപ്പിച്ചു

ബിഎസ് 6 ഫേസ് II മാനദണ്ഡങ്ങൾ എന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിന് പിന്നാലെയാണിത്

എയർബാഗുകൾക്ക് ശേഷം പ്രാധാന്യം അർഹിക്കുന്ന ഒരു ഫീച്ചറാണ് ESC

മാരുതി സുസുക്കി (Maruti Suzuki) തങ്ങളുടെ എല്ലാ കാർ മോഡലുകളിലും സുരക്ഷ വർധിപ്പിക്കുന്നതിനായി ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) ഉൾപ്പെടുത്തിയിരിക്കുകയാണ്. ബിഎസ് 6 ഫേസ് II (Bharat Stage 6 Phase II) മാനദണ്ഡങ്ങൾ വിപുലപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് വാഹനങ്ങളിൽ സുരക്ഷാ ഉറപ്പാക്കുന്നതിന് വളരെയധികം സഹായിക്കും എന്നാണ് മാരുതി സുസുക്കി (Maruti Suzuki) അവകാശപ്പെടുന്നത്. 

മാരുതിയുടെ മോഡലുകളെല്ലാം BS 6 ഫേസ് II എമിഷൻ

ബിഎസ് 6 ഫേസ് II  (Bharat Stage 6 Phase II)  എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടി എല്ലാ കാറുകളും ഇപ്പോൾ നവീകരിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. സെഡാനുകളും എസ്‌യുവികളും പോലുള്ള സെഗ്‌മെന്റുകളിലെ എല്ലാ മാരുതിയുടെ മോഡലുകളും എല്ലാം ബിഎസ് 6 ഫേസ് II (Bharat Stage 6 Phase II) എമിഷൻ മാനദണ്ഡങ്ങൾ പാലിക്കും എന്നാണ് കമ്പനി വൃത്തങ്ങൾ അറിയിച്ചത്.

എന്താണ് ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ?

പെട്ടെന്നുള്ള വളവുകളും ഒഴുക്കുള്ള റോഡുകളും പോലുള്ള സ്ഥലങ്ങളിൽ ഡ്രൈവ്‌ ചെയ്യുമ്പോൾ വാഹന നിയന്ത്രണം നിലനിർത്താൻ സഹായിക്കുന്ന ഒരു ഫീച്ചറാണ് ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ അഥവാ ESC. എയർബാഗുകൾക്ക് ശേഷം വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ഫീച്ചറാണ് ഇലക്ട്രോണിക് സംവിധാനമായ സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റം (SCS).

ഇന്ന് മിക്ക കാറുകളിലും സ്റ്റാൻഡേർഡ് ഫീച്ചറായി ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ സിസ്റ്റത്തെ കണക്കാക്കുന്നു എന്ന് കമ്പനി ഉടമകൾ അവകാശപ്പെടുന്നു. കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ ഓണാകും. കൂടാതെ വീൽ സ്പീഡ് സെൻസറുകളും സ്റ്റിയറിംഗ് ഇൻപുട്ടുകളും വഴി ഇത് ചക്രത്തിന്റെ വേഗത നിരന്തരം നിരീക്ഷിക്കുകയും ചെയ്യും. 

കാർ മോഡലുകളിലെല്ലാം സുരക്ഷ വർധിപ്പിച്ചു

കുറച്ചു നാൾ മുൻപ് വരെ മാരുതി സുസുക്കി ആൾട്ടോ, വാഗൺആർ മോഡലുകൾക്ക്  ഇഎസ്‍സിയും  സീറ്റുകൾക്ക്  സീറ്റ് ബെൽറ്റ് റിമൈൻഡറുകളും നല്കിയിട്ടില്ലായിരുന്നു.ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ ജിഎൻസിഎപിയിൽ കുറഞ്ഞ സുരക്ഷാ റേറ്റിംഗുകൾ നൽകുന്ന കാറാണ് മാരുതിയുടെ മോഡലുകൾ എന്ന് പറയപ്പെട്ടു. എന്നാൽ ഇപ്പോൾ വിപണിയിലിറങ്ങുന്ന എല്ലാ മോഡലുകളിലും ഇഎസ്‍സിയും  സീറ്റുകൾക്ക്  സീറ്റ് ബെൽറ്റ് റിമൈൻഡറുകളും മറ്റും നൽകി വരുന്നു.

ബിഎസ് 6 ഫേസ് II (Bharat Stage 6 Phase II) മാനദണ്ഡങ്ങൾ നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം സുരക്ഷ എല്ലാ മാരുതിയുടെ കാർമോഡലുകളിലും ഉറപ്പാക്കാൻ സഹായിക്കും എന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്‍റെ ചീഫ് ടെക്‌നിക്കൽ ഓഫീസർ സി.വി രാമൻ പറഞ്ഞു. മാരുതി ആഗോളതലത്തിൽ തന്നെ മുൻനിര സുരക്ഷാ ഫീച്ചറായ ഇഎസ്‌സി അവതരിപ്പിച്ചു കാറുകളെ മുൻനിരയിലെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയാണുണ്ടായത്. മാരുതി സുസുക്കി കാറുകളും എസ്‌യുവികളും ഇപ്പോൾ മുമ്പത്തേക്കാൾ വളരെ സുരക്ഷിതവും പരിസ്ഥിതിക്ക് മികച്ചതുമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി അരീന, നെക്‌സ എന്നീ രണ്ട് റീട്ടെയിൽ ഷോപ്പുകൾ വഴിയാണ് കാറുകൾ വിതരണം ചെയ്യുന്നത്. അള്‍ട്ടോ കെ10, എസ്- പ്രെസോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ്, ഡിസയര്‍, എര്‍ട്ടിഗ, ബ്രെസ തുടങ്ങിയ മോഡലുകൾ കമ്പനി അരീന വഴിയാണ് വിൽപ്പന നടത്തുന്നതെങ്കിൽ ഇഗ്നിസ്, ബലേനോ, സിയാസ്, XL6, ഗ്രാൻഡ് വിറ്റാര, പുതുതായി പുറത്തിറക്കിയ ഫ്രോങ്ക്സ് എന്നിവ നെക്സ ഡീലര്‍ഷിപ്പുകളിലൂടെയാണ് വിപണിയിലെത്തുന്നത്.

മാരുതി സുസുക്കിക്ക് മൊത്തം പോർട്ട്‌ഫോളിയോയിൽ 15 കാർമോഡലുകളുണ്ട്. എല്ലാം പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുള്ളതും മിക്കതും സി‌എൻ‌ജി ബദലുകള്‍ ഉള്ളതുമാണ്. പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് എല്ലാ കാർ മോഡലുകളും നവീകരിച്ചത്  എന്നത് ഒരു വലിയ നേട്ടമാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo