പണം പിൻ വലിക്കുന്നത്തിനുള്ള പുതിയ വ്യവസ്ഥകൾ പുറത്തിറക്കി ഇതാ SBI
കോറോണയുടെ പശ്ചാത്തലത്തിൽ ഇതാ sbi പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നു
ഉപഭോതാക്കൾക്ക് കൂടുതൽ അനിയോജ്യമായ വ്യവസ്ഥകളാണ് കൊണ്ടുവന്നിരിക്കുന്നത്
SBI ഉപഭോതാക്കൾക്ക് ഇതാ പുതിയ വ്യവസ്ഥകൾ പുറത്തിറക്കിയിരിക്കുന്നു .ATM വഴി പണം പിൻവലിക്കുന്നതിനുള്ള വ്യവസ്ഥകളിലാണ് ഇപ്പോൾ SBI മാറ്റം വരുത്തിയിരിക്കുന്നത് .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇപ്പോൾ പുതിയ വ്യവസ്ഥകൾ പുറത്തുവിട്ടിരിക്കുന്നത് .പുതിയ വ്യവസ്ഥകൾ നോക്കാം .
.പണം പിൻ വലിക്കുന്ന ഫോമ് (using withdrawal form) ഉപയോഗിച്ച് ഉപഭോതാവിനു ദിവസ്സം പിൻ വലിക്കാവുന്ന തുക 25000 രൂപയാണ്
.സെല്ഫ് ചെക്കുകൾ ഉപയോഗിച്ച് ഉപഭോതാവിനു 1 ലക്ഷം രൂപ വരെ പിൻ വലിക്കുവാൻ സാധിക്കുന്നതാണ്
.അടുത്തതായി തേർഡ് പാർട്ടി പിൻവലിക്കൽ (only using cheque) 50000 രൂപവരെ ആക്കിയിട്ടുണ്ട്
അതുപോലെ തന്നെ പ്രതിമാസം നാല് തവണ മാത്രമാണ് സേവിങ്സ് ഉപഭോതാക്കൾക്ക് ATM വഴി പണം പിൻ വലിക്കുവാൻ സാധിക്കുകയുള്ളു .അതിനു ശേഷം പിൻ വലിക്കുമ്പോൾ 15 രൂപ കൂടാതെ GST എന്നിവ നൽകേണ്ടതാണ് .ജൂലൈ 1 മുതലാണ് പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നത് എന്നാണ് ഇപ്പോൾ SBI അറിയിച്ചിരിക്കുന്നത് .
To support our customers in this pandemic, SBI has increased the non-home cash withdrawal limits through cheque and withdrawal form.
#SBIAapkeSaath #StayStrongIndia #CashWithdrawal #Covid19 #BankSafe #StaySafe pic.twitter.com/t4AXY4Rzqh— State Bank of India (@TheOfficialSBI) May 29, 2021