കരുത്തുറ്റ ഡ്യുക്കാട്ടി ഡയവൽ
ഡ്യുക്കാട്ടിയുടെ ഏറ്റവും പുതിയതു കരുത്തുറ്റതുമായ മോഡൽ ആണ് ഡയവൽ.
ഡ്യുക്കാട്ടിയുടെ ഏറ്റവും പുതിയതു കരുത്തുറ്റതുമായ മോഡൽ ആണ് ഡയവൽ .മികവാർന്ന പെർഫോമൻസ് ആണ് ഇതിന്റെ കരുത്തു .ഇന്ത്യയിൽ ഡ്യൂക്കാറ്റിയുടെ ഏറ്റവും വിൽപ്പനയുള്ള മോഡൽ കൂടിയാണ് ഡയവൽ.മികച്ച എഞ്ചിനും ഇതിനു ഡുക്കാട്ടി നല്കിയിരിക്കുന്നു .30 ലക്ഷത്തിനു മുകളിൽ വിലയാണ് ഇതിനുള്ളത് . ഇതിന്റെ ഡിസൈൻനെ കുറിച്ച് പറയുവാണെങ്കിൽ Don’t call me a cruiser ഡയവലിന്റെ എന്നാണ് ഇതിന്റെ ക്യാപ്ഷൻ കൊടുതിരിക്കുനത് .ഇരട്ട എക്സോസ്റ്റ്, തടിച്ച പിൻടയറുകൾ, കുത്തനെയുള്ള എൽടെയിൽ–ഇൻഡിക്കറ്റേർ ലൈറ്റ്, 14 സ്പോക്ക് അലോയ്‌വീൽ അങ്ങനെ ഒരു പാടു സവിശേഷതകൾ ഇതിന്റെ ഡിസൈനു നല്കിയിരിക്കുന്നു .ടാങ്ക് പാനലും, പാസഞ്ചർ സീറ്റ് കവറും, മുൻ മഡ്ഗാർഡുമല്ലൊം കാർബൺ ഫൈബറിലാണ് നിർമ്മിച്ചിരിക്കുന്നത്.9250 ആർപിഎമ്മിൽ 162 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 8000 ആർപിഎമ്മിൽ 130.5 എൻഎമ്മും.സ്ലിപ്പർ ക്ലച്ചാണ് ഇതിനു നല്കിയിരിക്കുന്നത് .ഓട്ടോമാറ്റിക് കീ ആണ് ഇതിനുള്ളത് .കീ എടുക്കാതെ തന്നെ ഇത് സ്റ്റാർട്ട് ചെയ്യാനു സാധിക്കും .അർബൻ മോഡിൽ പവർ 100 ബിഎച്ച്പിയായി ഇതിനെ നിയന്ത്രിച്ചിരിക്കുന്നു.മണിക്കൂറിൽ 257 കിലോമീറ്ററാണ് കൂടിയ വേഗത .ഡുക്കാട്ടിയുടെ ഒരു മികച്ച മോഡൽ തന്നെയാണ് ഇത് എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .