ലൈസെൻസ് എടുക്കുന്നവർക്ക് സന്തോഷവാർത്ത;ഇനി ടെസ്റ്റ് എടുക്കേണ്ട

ലൈസെൻസ് എടുക്കുന്നവർക്ക് സന്തോഷവാർത്ത;ഇനി ടെസ്റ്റ് എടുക്കേണ്ട
HIGHLIGHTS

ഡ്രൈവിങ് ലൈസൻസിന് പുതിയ മാർഗ്ഗ നിർദേശനങ്ങളുമായി കേന്ദ്രം

ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസെൻസ് നൽകുന്ന പദ്ധതിയുമായാണ് എത്തുന്നത്

ഡ്രൈവിംഗ് ലെൻസെൻസ് എടുക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ഒരു പുതിയ മാർഗ്ഗ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ എത്തിയിരിക്കുന്നു .ഇപ്പോൾ പറഞ്ഞിരിക്കുന്നത് പ്രകാരം ഡ്രൈവിംഗ് ലൈസെൻസ് ഇനി മുതൽ RTO യുടെ ടെസ്റ്റ് വഴി അല്ലാതെയും എടുക്കുവാൻ സാധിക്കുന്നു ,അതായത് ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാതെ അക്രഡിറ്റഡ് ട്രെയിനിങ് സെന്ററുകൾ വഴി ലൈസൻസുകൾ എടുക്കുവാൻ സാധിക്കുന്ന പുതിയ ഉത്തരവാണ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത് .

അക്രഡിറ്റഡ് ട്രെയിനിങ് സെന്ററുകൾ വഴി ഡ്രൈവിംഗ് പരിശീലനം നേടിയവർക്ക് മാത്രമാണ് ഇനി മുതൽ RTO റോഡ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിംഗ് ലൈസെൻസ് നേടുവാൻ സാധിക്കുന്നത് .അതുപോലെ തന്നെ ജൂലൈ 1 മുതൽ ഇത്തരത്തിലുള്ള സെന്ററുകൾക്ക് ബാധകമാകുന്ന നിയമങ്ങൾ നിലവിൽ വരും എന്നാണ് അറിയിച്ചിരിക്കുന്നത് .

കൂടാതെ ഉയർന്ന നിലവാരത്തിലും മറ്റും ഡ്രൈവിംഗ് പരിശീലനം നൽകുവാനുള്ള എല്ലാത്തരം സംവിധാനങ്ങളും ഇത്തരത്തിലുള്ള സെന്ററുകളിൽ ആവിശ്യമാണ് .അതായത് വിവിധ പ്രതലങ്ങളിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇത്തരത്തിലുള്ള സെന്ററുകൾക്ക് ആവിശ്യമാണ് .അതിന്നായി ഇത്തരത്തിലുള്ള ഡ്രൈവിംഗ് സിമുലേറ്ററുകൾ നിർബന്ധമാണ് .

ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത് 2019 ലെ മോട്ടോർ വാഹന ഭേദഗതി വകുപ്പിലെ 8 അനുസരിച്ചാണ് കേന്ദ്ര മന്ത്രാലയം ഇത്തരത്തിലുള്ള പുതിയ മാർഗ്ഗ നിർദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത് .അതുപോലെ തന്നെ ഇത്തരത്തിൽ പ്രവർത്തിക്കുന്ന സെന്ററുകൾ സർക്കാരുകളുടെ മേൽനോട്ടത്തിൽ ആകുമോ അതോ സ്വാകാര്യമായാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo