നഷ്ട്ടപെട്ട സ്മാർട്ഫോൺ കണ്ടെത്താനുള്ള വഴി

നഷ്ട്ടപെട്ട സ്മാർട്ഫോൺ കണ്ടെത്താനുള്ള വഴി
HIGHLIGHTS

ടെലികമ്മ്യൂണിക്കേഷൻ വകുപ്പാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്

2023 മെയ് 17-ന് പുതിയ സംവിധാനം നിലവിൽ കൊണ്ടുവരും

CEIR എന്ന പോർട്ടലിലൂടെ കാണാതായ ഫോണുകൾ ട്രാക്ക് ചെയ്യാൻ സാധിക്കും

സ്‌മാർട്ട്‌ഫോൺ നഷ്ടപ്പെട്ടാൽ ഒരു വ്യക്തിക്ക് എല്ലാ രീതിയിലും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാൻ കഴിയില്ല. ഈ ആധുനിക യുഗത്തിൽ സ്മാർട്ഫോൺ നഷ്ടപ്പെട്ടാൽ നമ്മുടെ ജീവിതം തന്നെ നിശ്ചലമായി എന്ന് വരും.ഫോൺ നഷ്ടപ്പെട്ടാൽ എത്രയും പെട്ടെന്ന് നമ്മൾ കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ് പതിവ്. മിക്കവാറും നഷ്ട്ടപ്പെട്ട ഫോൺ ട്രാക്ക് ചെയ്യാൻ കഴിയാറില്ല. എന്നാൽ ഇപ്പോൾ നഷ്ടപ്പെട്ട ഫോൺ ട്രാക്ക് ചെയ്യുക മാത്രമല്ല ഫോൺ കൈക്കലാക്കിയ ആരെങ്കിലും ഫോൺ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചാൽ തടയാനുള്ള സുരക്ഷാ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.

ടെലികമ്മ്യൂണിക്കേഷൻ വകുപ്പാണ്  (DoT) പുതിയ പരിഹാരവുമായി മുന്നോട്ട് എത്തിയിരിക്കുന്നത്. സ്മാർട്ട് ഫോൺ മോഷണം പോയാലോ വ്യാജമായ മൊബൈൽ കണക്ഷനുകൾ എടുത്താലോ ഈ സ്മാർട്ഫോണുകൾ ട്രാക്ക് ചെയ്തു കണ്ടുപിടിക്കാനും വ്യാജ മൊബൈൽ കണക്ഷനുകൾ ഇല്ലാതാക്കാനും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പരിഹാരം കണ്ടിട്ടുണ്ട്. എല്ലാ സുരക്ഷാ പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങളും ഏകീകരിച്ചു 2023 മെയ് 17-ന് പുതിയ സംവിധാനം 
നിലവിൽ കൊണ്ടുവരും.

DoTഉം TAF-COPഉം  കൈകോർക്കുന്നു 

DoT-മായി സഹകരിച്ചു സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (CIER) പൈലറ്റ് പ്രോജക്റ്റ് രാജ്യവ്യാപകമായി വികസിപ്പിക്കുകയാണെന്ന് അറിയിച്ചു. DoTന്റെ നേതൃത്വത്തിലുള്ള ടെലികോം അനലിറ്റിക്‌സ് ഫോർ ഫ്രോഡ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ (TAF-COP) ഇന്ത്യയിലുടനീളം ആരംഭിക്കും എന്നാണ് അറിയാൻ കഴിയുന്നത്.

സെൻട്രൽ എക്യുപ്പ്മെൻറ് ഐഡൻറിറ്റി രജിസ്റ്റർ

സെൻട്രൽ എക്യുപ്പ്മെൻറ് ഐഡൻറിറ്റി രജിസ്റ്റർ (CEIR) എന്ന പോർട്ടലിലൂടെ കാണാതായ ഫോണുകൾ ട്രാക്ക് ചെയ്യാൻ സാധിക്കും. ഫോണിന്റെ ഇൻറർനാഷണൽ മൊബൈൽ എക്യുപ്പ്മെൻറ് ഐഡൻറിറ്റി (IMEI) നമ്പർ ഉപയോഗിച്ച് DoTയിൽ പരാതി രജിസ്റ്റർ ചെയ്യാം. DoT നിങ്ങളുടെ IMEI നമ്പർ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ആ ഫോണിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യും. ഇതേ IMEI നമ്പരിലെ ഫോണിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ നിങ്ങളുടെ സെൽഫോൺ ഓപ്പറേറ്റർക്ക് സാധിക്കുന്നുണ്ടോയെന്നും ഡിഒട്ടി പരിശോധിക്കും. ഫേക്ക് ഡിവൈസുകളെ ട്രാക്ക് ചെയ്യാനും സഹായിക്കും

 

 

Nisana Nazeer
Digit.in
Logo
Digit.in
Logo