ദൂരദർശൻ ഇനി നിങ്ങളുടെ സ്മാർട്ട്‌ ഫോണിലും

ദൂരദർശൻ ഇനി നിങ്ങളുടെ സ്മാർട്ട്‌ ഫോണിലും
HIGHLIGHTS

ദൂരദർശൻ ഇനി മുതൽ നിങ്ങളുടെ സ്മാർട്ട്‌ ഫോണിലും .ഇന്ത്യയിലെ പ്രമുഖ 16 ഇടങ്ങളിൽ ഇത് ലഭ്യമാകുന്നു .

ദൂരദർശൻ ഇനി മുതൽ നിങ്ങളുടെ സ്മാർട്ട്‌ ഫോണിലും .ഇന്ത്യയിലെ പ്രമുഖ 16 ഇടങ്ങളിൽ ഇത് ലഭ്യമാകുന്നു .ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ , ഗുവാഹത്തി , പട്ന, റാഞ്ചി , കട്ടക്ക് , ലക്നൗ , ജലന്ധർ, റായ്പൂർ , ഇൻഡോർ, ഔറംഗബാദ്, ഭോപ്പാൽ , ബാംഗ്ലൂർ, അഹമ്മദാബാദ് എന്നീ സ്ഥലങ്ങളിൽ ദൂരദര്ശന്റെ സേവനം ലഭ്യമാകുന്നു .ഇത് ഒരു മൊബൈൽ ടിവി എന്നുതന്നെ നമുക്ക് പറയാം .

 

ദൂരദര്ശന്റെ 20 സൗജന്യ ടെലിവിഷന്‍ ചാനലുകളും എഫ്എം ഗോള്‍ഡടക്കമുളള എല്ലാ റേഡിയോ ചാനലുകളും സ്മാര്‍ട്ട് ഫോണുകളിലൂടെ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച പദ്ധതി രൂപരേഖ പ്രസാര്‍ഭാരതി വാര്‍ത്താവിതരണ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. ചാനലുകള്‍ ലഭിക്കുന്നതിനായി പ്രത്യേക ഡോങ്കിള്‍ ഫോണില്‍ ഘടിപ്പിക്കണം.

ഡോങ്കിള്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഘടിപ്പിക്കാനുളള ഹാര്‍ഡ്‌വെയര്‍ സംവിധാനം ഒരുക്കാന്‍ പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളുമായി പ്രസാര്‍ ഭാരതി ചര്‍ച്ച ആരംഭിച്ചതായി പ്രസാര്‍ഭാരതി സിഇഒ ജവഹര്‍ സിര്‍കാര്‍ അറിയിച്ചു. സ്വകാര്യചാനലുകളുമായുളള കടുത്ത മത്സരത്തിനിടെ പിടിച്ചുനില്‍ക്കുന്നതിന് വേണ്ടിയാണ് പ്രസാര്‍ഭാരതിയുടെ പുതിയ നീക്കം.

 

ദൂരദര്‍ശന്റെ 20 സൗജന്യ ടെലിവിഷന്‍ ചാനലുകളും എഫ്എം ഗോള്‍ഡടക്കമുളള എല്ലാ റേഡിയോ ചാനലുകളുമാണു സ്മാര്‍ട്ട് ഫോണുകളിലൂടെ സൗജന്യമായി നല്‍കാന്‍ പ്രസാര്‍ഭാരതി ലക്ഷ്യമിടുന്നത്. ഇപ്പോൾ ഡിടിഎച്ച് ശൃംഖലയില്‍ ലഭിക്കുന്ന ചില സ്വകാര്യ ടിവി ചാനലുകളും ഈ സൗജന്യസർവിസ് വഴി നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ലഭിക്കും. ഇതിനായി മൊബൈല്‍ ഇന്റര്‍നെറ്റോ വൈഫൈ സര്‍വീസോ ബ്രോഡ്ബാന്റോ ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഡിഡി ചാനലുകള്‍ കിട്ടാനായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഡോങ്കിള്‍ ഘടിപ്പിച്ചാല്‍ ടിവിയില്‍ ലഭിക്കുന്നതു പോലെ തടസ്സമില്ലാത്ത സംപ്രേഷണം നിങ്ങളുടെ സ്മാർട്ട്‌ ഫോണിലും ലഭിക്കും.  

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo