5Gയിലൂടെ മാത്രമല്ല ടെക് രംഗത്ത് ഇന്ത്യ കുതിക്കുന്നത്. സിം കാർഡുകളിലും ഇന്ത്യ ഡിജിറ്റൽ മുഖം കൊണ്ടുവരികയാണ്. ഇന്ന് വ്യാജ സിം കാർഡുകളുണ്ടാക്കി, തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിൽ ഇത്തരം ഫിസിക്കൽ സിമ്മുകളിൽ നിന്നൊരു മാറ്റമാണ് ഇന്ത്യയും കണക്കുകൂട്ടുന്നത്. ഇതിനായി e-Sim പോലുള്ള ഡിജിറ്റൽ സിമ്മുകളും എത്തുന്നു. എങ്കിലും, സാധാരണ SIM ഉപയോഗിക്കുന്നവർ ഇപ്പോഴുമുണ്ട്. അതിനാൽ തന്നെ വ്യാജ സിം കാർഡുകൾ വഴിയുള്ള സൈബർ തട്ടിപ്പ് തടയാനായി കേന്ദ്ര സർക്കാരും കർശന നടപടി സ്വീകരിക്കുകയാണ്.
ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പുതിയ മാർഗനിർദേശങ്ങൾ കൊണ്ടുവരികയാണ്. ഇത് പ്രകാരം ഒരു തിരിച്ചറിയൽ രേഖ ഉപയോഗിച്ച് എടുക്കാവുന്ന സിമ്മുകളുടെ എണ്ണത്തിലും പരിധി കൊണ്ടുവരുന്നു. അതായത്, മുമ്പ് ഒരു Identity Cardൽ 9 Simകൾ എടുക്കാമായിരുന്നെങ്കിൽ ഇനിമുതൽ വെറും 4 സിമ്മുകൾ മാത്രമായിരിക്കും സാധിക്കുകയെന്ന് നവഭാരത് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ ലഭ്യമല്ല.
ഇത്തരത്തിൽ ഒരു ഐഡിയിൽ എത്ര സിം കാർഡുകൾ വരെ എടുക്കാമെന്നതിൽ ടെലികോം അതോറിറ്റി ഈ ആഴ്ച തീരുമാനിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഇതാദ്യമായല്ല സർക്കാർ സിം കാർഡുകളുടെ എണ്ണം വെട്ടികുറയ്ക്കുന്നത്. 2021ൽ ഒരു IDയ്ക്ക് കീഴിൽ 9 സിമ്മുകൾ മാത്രമാണ് എടുക്കാൻ സാധിക്കുക എന്നൊരു നിയന്ത്രണം കേന്ദ്രം നടപ്പിലാക്കിയിരുന്നു.
ഇന്ന് സൈബർ കുറ്റകൃത്യങ്ങൾ വ്യാപിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ നിങ്ങളുടെ ഐഡിയും ഒരുപക്ഷേ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടാകും. ഇത്തരത്തിൽ നിങ്ങളുടെ ഐഡിയിൽ നിങ്ങളറിയാതെ ആരെങ്കിലും Sim എടുത്തിട്ടുണ്ടോ എന്നറിയാം. അതായത്, നിങ്ങളുടെ ID ഉപയോഗിച്ച് എടുത്തിട്ടുള്ള സിം കാർഡുകളുടെ എണ്ണം അറിയാനായി, https://tafcop.dgtelecom.gov.in എന്ന സൈറ്റ് സന്ദർശിക്കുക.